Image

നരേന്ദ്ര മോഡി മഹാന്‍, ഗുജറാത്തിലെ വികസനം കണ്ടുപഠിക്കണം: സല്‍മാന്‍ ഖാന്‍

Published on 14 January, 2014
നരേന്ദ്ര മോഡി മഹാന്‍, ഗുജറാത്തിലെ വികസനം കണ്ടുപഠിക്കണം: സല്‍മാന്‍ ഖാന്‍
അഹമ്മദാബാദ്‌: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത്‌ മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി മഹാനായ മനുഷ്യനാണെന്നും ഗുജറാത്തിലെ വികസനം കണ്ടുപഠിക്കണമെന്നും ബോളിവുഡ്‌ നടന്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞു. മോഡി ഗുജറാത്തില്‍ നടത്തിയതു പോലത്തെ വികസനം താന്‍ ഇന്ത്യയില്‍ ഒരിടത്തും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‌ വേണ്ടി നല്ല മനുഷ്യനെ ദൈവം തീരുമാനിക്കും, ആ നല്ല മനുഷ്യനാകും വിജയിക്കുക എന്നും മോഡിയെ ഉദ്ധരിച്ച്‌ സല്‍മാന്‍ പറഞ്ഞു.

ജയ്‌ ഹോ എന്ന പുതിയ സിനിമയുടെ പ്രചരണാര്‍ത്ഥം അഹമ്മദാബാദില്‍ എത്തിയ സല്‍മാന്‍, മോഡിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷം മാദ്ധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു.
നരേന്ദ്ര മോഡി മഹാന്‍, ഗുജറാത്തിലെ വികസനം കണ്ടുപഠിക്കണം: സല്‍മാന്‍ ഖാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക