Image

യെദിയൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും മാറ്റിയതില്‍ തെറ്റില്ല: അഡ്വാനി

Published on 02 November, 2011
യെദിയൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും മാറ്റിയതില്‍ തെറ്റില്ല: അഡ്വാനി
പനാജി: അഴിമതി വിവാദത്തില്‍ കുടുങ്ങിയ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയെ മാറ്റിയതില്‍ തെറ്റില്ലെന്ന്‌ മുതിര്‍ന്ന നേതാവ്‌ എല്‍.കെ.അഡ്വാനി. അഴിമതി ആരോപിക്കപ്പെട്ട യെദ്യൂരപ്പയ്‌ക്കെതിരേ നടപടിയെടുക്കാന്‍ പാര്‍ട്ടി ഒറ്റക്കെട്ടായാണ്‌ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അഴിമതി വേരോടെ പിഴുതുമാറ്റുക എന്ന ലക്ഷ്യമാണ്‌ പാര്‍ട്ടിക്കുള്ളതെന്നും ഇക്കാര്യത്തില്‍ ബി.ജെ.പി. ഒറ്റക്കെട്ടാണെന്നും അദ്വാനി വ്യക്തമാക്കി. അഴിമതിയാണ്‌ രാജ്യം നേടിരുന്ന പ്രധാന പ്രശ്‌നം. അതില്ലാതാക്കുകയാണ്‌ വേണ്ടതെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്‌, ബി.ജെ.പി. എന്നീ വ്യത്യാസങ്ങള്‍ ഇല്ലെന്നും അഡ്വാനി വിശദീകരിച്ചു.ജനചേതനായാത്രയ്‌ക്ക്‌ ഗോവയിലെ പനാജിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക