Image

അസാഞ്ജിനെ സ്വീഡന് വിട്ടുനല്‍കാമെന്ന് കോടതി

Published on 02 November, 2011
അസാഞ്ജിനെ സ്വീഡന് വിട്ടുനല്‍കാമെന്ന് കോടതി
ലണ്ടന്‍: രഹസ്യരേഖകളുടെ മഹാപ്രവാഹത്തിലൂടെ അമേരിക്കയെയും സഖ്യരാഷ്ട്രങ്ങളെയും ഞെട്ടിച്ച വിക്കിലീക്‌സിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് ബലാത്സംഗക്കേസില്‍ വിചാരണ നേരിടുന്നതിന് തന്നെ സ്വീഡനു വിട്ടുകൊടുക്കരുതെന്ന് അപേക്ഷിച്ചുകൊണ്ട് നല്‍കിയ ഹര്‍ജി ബ്രിട്ടനിലെ കോടതി തള്ളി. ലണ്ടന്‍ ഹൈക്കോടതിയാണ് അസാഞ്ജിനെ സ്വീഡന് വിട്ടുനല്‍കാമെന്ന മുന്‍ ഉത്തരവ് ശരിവെച്ചത്.

തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും സ്വീഡനില്‍ സ്വതന്ത്രവിചാരണ ലഭിക്കില്ലെന്നുമുള്ള അസാഞ്ജിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. വിധിക്കെതിരെ ഇനി സുപ്രീംകോടതിയില്‍ അസാഞ്ജിന് അപ്പീല്‍ നല്‍കാം. ഓസ്‌ട്രേലിയയില്‍ ജനിച്ച അസാഞ്ജ് സ്വീഡനില്‍ കഴിയവേ തങ്ങളെ മാനഭംഗപ്പെടുത്തി എന്നാരോപിച്ച് രണ്ടു സ്ത്രീകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. സ്വീഡിഷ് അധികൃതര്‍ പുറപ്പെടുവിച്ച യൂറോപ്യന്‍ വാറന്റിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ ഏഴിന് ലണ്ടനില്‍ വെച്ചാണ് അസാഞ്ജ് അറസ്റ്റിലായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക