Image

പരസ്യചിത്രത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച്‌ മഞ്‌ജു വാര്യര്‍

Published on 13 January, 2014
പരസ്യചിത്രത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച്‌  മഞ്‌ജു വാര്യര്‍
കൂടുതല്‍ പരസ്യ ചിത്രങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്‌ മുന്‍കാല നടി മഞ്‌ജു വാര്യര്‍. നേരത്തെ കല്യാണ്‍ ജ്വല്ലറിയുടെ പരസ്യ ചിത്രത്തലും ഷി ടാക്‌സിയുടെ ബ്രാന്‍ഡ്‌ അംബാസഡറായും എത്തിയിരുന്നു.

ഇപ്പോള്‍ മെറിബോയ്‌ ഐസ്‌ക്രീമിന്റെ പരസ്യത്തിലാണ്‌ അഭിനയിച്ചുവരുന്നത്‌. ഈ ബ്രാന്റിന്റെ അംബാസഡര്‍ കൂടിയായിരിക്കുകയാണ്‌ മഞ്‌ജുവിപ്പോള്‍. സഹോദരിയെ പെണ്ണുകാണാന്‍ വരുന്ന ചെറുക്കന്റെ ഇംഗ്ലീഷ്‌ സഹിയ്‌ക്കവയ്യാതെ മഞ്‌ജു ചെന്ന്‌ മെറി ബോയ്‌ ഐസ്‌ക്രീം ന്‌ല്‍കുന്നതും അതോടെ അയാള്‍ മലയാളത്തില്‍ സംസാരിക്കുന്നതുമാണ്‌ പരസചിത്രം.മഞ്‌ജു തന്നെയാണ്‌ തന്റെ ഫേസ്‌ബുക്ക്‌ പേജില്‍ ഈ പര്യചിത്രം പോസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌.

നേരത്തേ പല ചിത്രങ്ങളിലും മഞ്‌ജു നായികയാകുമെന്ന്‌ റിപ്പോര്‍ട്ട്‌ വന്നിരുന്നെങ്കിലും ഇതില്‍ പല പ്രൊജക്ടുകളും പിന്നീട്‌ നടക്കാതെ വന്നു. ഇക്കൂട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട വമ്പന്‍ ചിത്രം രഞ്‌ജിത്‌മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ തയ്യാറാവേണ്ടിയിരുന്ന ചിത്രമാണ്‌.

ഇപ്പോള്‍ റോഷന്‍ ആന്‍ഡ്രൂസ്‌ ഒരുക്കുന്ന ഹൗ ഓള്‍ഡ്‌ ആര്‍ യു എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ്‌ മഞ്‌ജു. കൊച്ചി മാരത്തണില്‍ വച്ചാണ്‌ ചിത്രത്തിന്റെ ഷൂട്ടിങ്‌ ആരംഭിയ്‌ക്കുകയും തിരിച്ചുവരവില്‍ മഞ്‌ജുവിന്റെ ആദ്യഷോട്ട്‌ എടുക്കുകയും ചെയ്‌തത്‌.
പരസ്യചിത്രത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച്‌  മഞ്‌ജു വാര്യര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക