Image

ജോര്‍ജിനെയും ഗണേഷിനെയും ബഹിഷ്‌കരിക്കും: എല്‍.ഡി.എഫ്‌

Published on 02 November, 2011
ജോര്‍ജിനെയും ഗണേഷിനെയും ബഹിഷ്‌കരിക്കും: എല്‍.ഡി.എഫ്‌
തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജിനെയും മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെയും ബഹിഷ്‌കരിക്കാന്‍ ഇടതു മുന്നണി യോഗം തീരുമാനിച്ചു. പത്തനാപുരത്ത് ഇരുവരും നടത്തിയ വിവാദ പ്രസ്താവനകളെ ചൊല്ലിയാണ് ബഹിഷ്‌കരണ തീരുമാനം.

മന്ത്രി എ.കെ. ബാലനെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ച സംഭവത്തില്‍ പി.സി ജോര്‍ജിനെതിരെ നിയമനനടപടി സ്വീകരിക്കും. ഇടമലയാര്‍ കേസില്‍ കഠിനതടവിനു ശിക്ഷിക്കപ്പെട്ട ആര്‍.ബാലകൃഷ്ണപിള്ളയെ മോചിപ്പിച്ച നടപടി റദ്ദാക്കണം. അതിനുവേണ്ടി നിയമനടപടി തുടരും. ശിക്ഷാഇളവ് നിയമസഭയില്‍ ഉന്നയിക്കാനും ഇടതുമുന്നണിയോഗം തീരുമാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക