Image

ഭര്‍ത്താവിനെയും മക്കളേയും ഇനി കാണാന്‍ കഴിഞ്ഞാല്‍ ഭാഗ്യം: ഡോ. ദേവയാനി

Published on 12 January, 2014
ഭര്‍ത്താവിനെയും മക്കളേയും ഇനി കാണാന്‍ കഴിഞ്ഞാല്‍ ഭാഗ്യം: ഡോ. ദേവയാനി
ന്യൂഡല്‍ഹി: അമേരിക്കയിലുള്ള ഭര്‍ത്താവിനെയും തന്റെ രണ്ടു മക്കളെയും കാണാന്‍ കഴിഞ്ഞാല്‍ അത്‌ വലിയൊരു അത്ഭുതമായിരിക്കുമെന്ന്‌ അമേരിക്ക പുറത്താക്കിയ ഇന്ത്യന്‍ നയതന്ത്രജ്ഞ ഡോ. ദേവയാനി ഖോബ്രഗഡെ പറഞ്ഞു. എന്റെ മക്കള്‍ അമേരിക്കയില്‍ പഠിക്കാനും ജോലി ചെയ്യാനും തീരുമാനിച്ചാല്‍ ഞാന്‍ എന്താണ്‌ ചെയ്യുക. ഇപ്പോഴത്തേതു പോലെ ഭാവിയിലും എനിക്ക്‌ അമേരിക്കയിലേക്ക്‌ പോകാന്‍ കഴിയാതിരുന്നാല്‍ അതിനര്‍ത്ഥം എനിക്ക്‌ എന്റെ ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ജീവിക്കാന്‍ കഴിയാതെ വരും എന്നല്ലേ വികാരധീനയായി ദേവയാനി പറഞ്ഞതായി പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു.

താന്‍ യാതൊരു കുറ്റവും ചെയ്‌തിട്ടി
ല്ല. എല്ലാ ആരോപണങ്ങളില്‍ നിന്നും മുക്തയായി തിരിച്ചു വരും. എന്നാല്‍ അതിന്‌ എത്ര സമയം വേണ്ടി വരുമെന്നറിയില്ല. അതുവരെ തന്റെ കുടുംബം എന്തെല്ലാം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നും അവര്‍ ചോദിച്ചു.

ജോലിക്കാരിയുടെ വിസയില്‍ രേഖയില്‍ ക്രമക്കേട്‌ കാണിച്ചുവെന്ന്‌ ആരോപിച്ചാണ്‌ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12ന്‌ ദേവയാനിയെ ന്യൂയോര്‍ക്ക്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌.

ഇന്ത്യ പുറത്താക്കിയ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി വെയ്‌ മേ പുലര്‍ച്ചെ അമേരിക്കയിലേക്ക്‌ മടങ്ങി.
ഭര്‍ത്താവിനെയും മക്കളേയും ഇനി കാണാന്‍ കഴിഞ്ഞാല്‍ ഭാഗ്യം: ഡോ. ദേവയാനി
Join WhatsApp News
RAJAN MATHEW DALLAS 2014-01-15 14:09:25
No restriction for them to go to India! Stop this rubbish...
Indian govt. is paying you descent salary! Stop cheating both US and India....
Moncy kodumon 2014-01-16 17:09:18
Raman mathew  you are a brave man. Fraud is fraud 
No matter who did that .  She cheated poor servant
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക