Image

വിശ്വരൂപത്തിന്‌ രണ്ടാം ഭാഗം: ആന്‍ഡ്രിയ നായിക

Published on 11 January, 2014
വിശ്വരൂപത്തിന്‌ രണ്ടാം ഭാഗം: ആന്‍ഡ്രിയ നായിക
നടന്‍ കമലഹാസന്റെ വിശ്വരൂപത്തിന്‌ രണ്ടാം ഭാഗം വരുന്നു. ചിത്രത്തില്‍ ആന്‍ഡ്രിയ ജെര്‍മിയ നായികയാകുമെന്ന്‌ റിപ്പോര്‍ട്ട്‌. വിശ്വരൂപത്തിന്റെ ആദ്യഭാഗത്തില്‍ ആന്‍ഡ്രിയയും, പൂജാ കുമാറുമായിരുന്നു നായികമാര്‍ ആയി അഭിനയിച്ചത്‌. ആദ്യഭാഗത്തില്‍ ചുംബനരംഗം ഇല്ലാതിരുന്നത്‌ ആരാധകര്‍ അന്ന്‌ ചൂണ്‌ടിക്കാട്ടിയിരുന്നു. ആരാധകരുടെ ആവശ്യം പരിഗണിച്ച്‌ രണ്‌ടാം ഭാഗത്തില്‍ ചുംബനരംഗം ഉണ്‌ടാവുമെന്നാണ്‌ കമലഹാസന്‍ സൂചിപ്പിച്ചിരിക്കുന്നത്‌. എന്നാല്‍ ചുംബനവാര്‍ത്തയെക്കുറിച്ച്‌ ആന്‍ഡ്രിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ വരുന്ന വാര്‍ത്തകളെക്കുറിച്ച്‌ മറുപടി പറയേണ്‌ടതില്ലായെന്നാണ്‌ ആന്‍ഡ്രിയ പ്രതികരിച്ചത്‌. കമലഹാസന്റെ ജോഡിയായിട്ടല്ല വിശ്വരൂപത്തില്‍ അഭിനയിച്ചതെങ്കിലും വിശ്വരൂപം ഒന്നാം ഭാഗത്തില്‍ ആന്‍ഡ്രിയയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വിശ്വരൂപത്തിന്‌ രണ്ടാം ഭാഗം: ആന്‍ഡ്രിയ നായികവിശ്വരൂപത്തിന്‌ രണ്ടാം ഭാഗം: ആന്‍ഡ്രിയ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക