Image

മലയാളി പ്രൊഫഷണല്‍ സമ്മിറ്റിന്‌ ഷിക്കാഗോ ഷെറട്ടണ്‍ ഒരുങ്ങി, ഏവര്‍ക്കും സ്വാഗതം

ജോയിച്ചന്‍ പുതുക്കുളം Published on 04 June, 2011
മലയാളി പ്രൊഫഷണല്‍ സമ്മിറ്റിന്‌ ഷിക്കാഗോ ഷെറട്ടണ്‍ ഒരുങ്ങി, ഏവര്‍ക്കും സ്വാഗതം
ഷിക്കാഗോ: മലയാളി പ്രൊഫഷണലുകളുടെ ചിരകാല സ്വപ്‌നമായ സംഗമം ഇവിടെ സാക്ഷാത്‌കരിക്കപ്പെടുകയാണ്‌. എ.കെ.എം.ജി, മീന, കിറ്റ, നൈന തുടങ്ങിയ പത്തില്‍പ്പരം പ്രൊഫഷണല്‍ സംഘടനകള്‍ ഇതിന്‌ നേതൃത്വം കൊടുക്കും. ഫോമയുടെ പുതിയ സംരംഭമായ `ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദ മൈന്‍ഡ്‌'-ന്റെ പ്രധാന ഉദ്ദേശമായ സാങ്കേതിക വിദ്യ, മറ്റ്‌ പല പ്രൊഫഷണല്‍ രംഗത്തെ അറിവുകള്‍ എന്നിവ കൈമാറുന്നതിനുള്ള ഒരു സംരംഭത്തിന്‌ ഇവിടെ തുടക്കംകുറിക്കുകയാണെന്ന്‌ ഈ മഹാസമ്മേളനത്തിന്റെ ചെയര്‍മാനായ ജോര്‍ജ്‌ ഏബ്രഹാമും, കോ-ചെയര്‍മാനായ ഗ്ലാഡ്‌സണ്‍ വര്‍ഗീസും സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു.

അമേരിക്കയിലേയും കേരളത്തിലേയും പ്രഗത്ഭരായ നേതാക്കന്മാരും, അമേരിക്കയിലെ വിവിധ കമ്പനികളുടെ സി.ഇ,ഒമാര്‍, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റുമാര്‍ എന്നിവര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്ത്‌ സംസാരിക്കും. ഈ സമ്മേളനത്തിലേക്ക്‌ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഫോമയുടെ പ്രസിഡന്റ്‌ ബേബി ഊരാളിലും, ജനറല്‍ സെക്രട്ടറി ബിനോയി തോമസും അറിയിച്ചു.

കേരളത്തിലേയും അമേരിക്കയിലേയും വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിച്ച്‌ ഒരു മാധ്യമപ്പട തന്നെ സമ്മേളനത്തിന്‌ എത്തുന്നുണ്ട്‌. കേരളത്തില്‍ നിന്നും മാതൃഭൂമിയുടെ ഡല്‍ഹി ബ്യൂറോ ചീഫ്‌ അശോകന്‍, കേരള കൗമുദി ഡല്‍ഹി ബ്യൂറോ ചീഫ്‌ ശരത്‌ ലാല്‍, അമേരിക്കയിലെ നോര്‍ത്ത്‌ ഇന്ത്യന്‍ മാധ്യമങ്ങളെ പ്രതിനിധീകരിച്ച്‌ ഇന്ത്യന്‍ റിപ്പോര്‍ട്ടറിന്റെ ചീഫ്‌ ജിതേന്ദര്‍ ബേദി, ടിവി ഏഷ്യയുടെ ബ്യൂറോ ചീഫ്‌ വന്ദന ജീഹാന്‍, ദേശി ടാക്കിന്റെ ബ്യൂറോ ചീഫ്‌ നസനീന്‍ ബേഗം, ന്യൂസ്‌ ഇന്ത്യാ ടൈംസ്‌, ഗുരാത്തി ടൈംസിന്റെ വൈസ്‌ പ്രസിഡന്റ്‌ ഭായ്‌ലാല്‍ പട്ടേല്‍, ഷിക്കാഗോ ട്രിബ്യൂണിന്റെ സുരേഷ്‌ ബോഡിവാലാ, മലയാളി മാധ്യമങ്ങളെ പ്രതിനിധീകരിച്ച്‌ ജോയിച്ചന്‍ പുതുക്കുളം ഡോട്ട്‌കോമിന്റെ മാനേജിംഗ്‌ ഡയറക്‌ടര്‍ ജോയിച്ചന്‍ പുതുക്കുളം, ഇന്ത്യാ എബ്രോഡ്‌, ഇ-മലയാളിയുടെ ചീഫ്‌ എഡിറ്റര്‍ ജോര്‍ജ്‌ ജോസഫ്‌, ആഴ്‌ചവട്ടം മാനേജിംഗ്‌ എഡിറ്റര്‍ ജോര്‍ജ്‌ കാക്കനാട്ട്‌, കേരളാ എക്‌സ്‌പ്രസ്‌ എക്‌സിക്യുട്ടീവ്‌ എഡിറ്റര്‍ ജോസ്‌ കണിയാലി, സംഗമം ന്യൂസ്‌ പേപ്പര്‍ എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ ജേസ്‌ ചേന്നിക്കര, ഏഷ്യാനെറ്റിന്റെ ബിജു സക്കറിയ, കൈരളി ടിവിയുടെ മാനേജിംഗ്‌ പാര്‍ട്ട്‌ണര്‍ ശിവന്‍ മുഹമ്മ എന്നിവര്‍ പങ്കെടുക്കുമെന്ന്‌ ഈ സമ്മിറ്റിന്റെ കോ-ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ അറിയിച്ചു.

രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ www.fomaa.com-ല്‍ ചെയ്യാവുന്നതാണ്‌. ഈ സമ്മേളനം മലയാളി പ്രൊഫഷണലുകള്‍ക്കായി തികച്ചും സൗജന്യമായിട്ടാണ്‌ നടത്തുന്നത്‌.
മലയാളി പ്രൊഫഷണല്‍ സമ്മിറ്റിന്‌ ഷിക്കാഗോ ഷെറട്ടണ്‍ ഒരുങ്ങി, ഏവര്‍ക്കും സ്വാഗതം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക