Image

ഡാലസ്‌ സൗഹൃദ വേദി വാര്‍ഷിക പൊതുസമ്മേളനം: ഷീല മോന്‍സ്‌ മുഖ്യാതിഥി

എബി മക്കപ്പുഴ Published on 10 January, 2014
ഡാലസ്‌ സൗഹൃദ വേദി വാര്‍ഷിക പൊതുസമ്മേളനം: ഷീല മോന്‍സ്‌ മുഖ്യാതിഥി
ഡാലസ്‌: കേരളത്തിലെ പ്രശസ്‌ത എഴുത്തികാരിയും, സാമൂഹ്യ, സാംസ്‌കാരിക തലങ്ങളില്‍ നിറഞ്ഞു നല്‌ക്കുന്ന ശ്രീമതി. ഷീല മോന്‍സ്‌ മുരിക്കന്‍ ഡാലസ്‌ സൗഹൃദ വേദിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

`ഇക്കാമല്ലി ഇക്കുട്ടാമല്ലി' എന്ന പുസ്‌തകത്തിലൂടെ കേരളത്തിലെ വായനക്കാരുടെ പ്രീതി നേടിയ ഷീല മോന്‍സ്‌്‌ ഹൃസ്വ സന്ദര്‍ശിനത്തിനു അമേരിക്കയില്‍ എത്തി.

ജനുവരി 25 നു ഡാലസ്‌ സൗഹൃദ വേദിയുടെ റിപബ്ലിക്‌ ദിനാഘോഷങ്ങളോട്‌ അനുബന്ധിച്ച്‌ നടത്തുന്ന വനിതാ സെമിനാറുകളില്‍ ശ്രീമതി.ഷീല മോന്‍സ്‌ ചര്‍ച്ചകള്‍ നയിക്കും. കരോള്‍ടണ്‍ സെന്റ്‌ മേരീസ്‌ ഓഡിറ്റോറിയത്തില്‍ കൂടുന്ന സമ്മേളനത്തില്‍ ഡാളസിലെ പ്രമുഖ സാമൂഹ്യ, സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുമെന്ന്‌ സെക്രടറി അജയകുമാര്‍ അറിയിച്ചു.
ഡാലസ്‌ സൗഹൃദ വേദി വാര്‍ഷിക പൊതുസമ്മേളനം: ഷീല മോന്‍സ്‌ മുഖ്യാതിഥി
Join WhatsApp News
Tom Mathews 2014-01-11 05:57:53
It is refreshing to read that Sheela Mons Muricken, an award winner of MAAM's literary award of 2012 has returned to U.S. to involve in and activate literary projects in pravasi sahithyam'. I wish her continued success in her efforts. Best wishes, Tom Mathews, New Jersey
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക