Image

കോതമംഗലത്ത് വാഹനാപകടം: നാല് മരണം

Published on 02 November, 2011
കോതമംഗലത്ത് വാഹനാപകടം: നാല് മരണം
കോതമംഗലം: കോതമംഗലത്തിനടുത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് കുട്ടിയടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. കോതമംഗലം ചാരുപാലം സ്വദേശികളായ ചന്ദ്രന്‍, ഭാര്യ ബിന്ദു, മകന്‍ വൈശാഖന്‍ (3), അച്ഛന്‍ സുശീലന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ടുഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. അടിമാലിയില്‍ നിന്നും വരികയായിരുന്ന ജീപ്പും നേരിയമംഗലത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്.

ഗുരുതരമായി പരിക്കേറ്റ വിശാഖിനെ കോലഞ്ചേരി മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക