Image

ദേവയാനിയെ മടക്കി വിളിക്കേണ്ടിവന്നത്‌ ഇന്ത്യയുടെ പരാജയം: ബി.ജെ.പി

Published on 10 January, 2014
ദേവയാനിയെ മടക്കി വിളിക്കേണ്ടിവന്നത്‌ ഇന്ത്യയുടെ പരാജയം: ബി.ജെ.പി
ന്യൂഡല്‍ഹി: അമേരിക്കയിലെ ഇന്ത്യയുടെ ഡപ്യൂട്ടി കോണ്‍സല്‍ ജനറാലായിരുന്ന ഡോ. ദേവയാനി ഖോബ്രഗാഡെയെ ഇന്ത്യയിലേക്ക്‌ തിരിച്ചുവിളിക്കേണ്ടിവന്നത്‌ ഇന്ത്യയുടെ പരാജയമാണെന്ന്‌ മുന്‍ വിദേശകാര്യമന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത്‌ സിന്‍ഹ പറഞ്ഞു. ദേവയാനിക്കെതിരെയുള്ള കേസ്‌ പിന്‍വലിക്കണമെന്നും അറസ്റ്റ്‌ ചെയ്‌ത്‌ പീഡിപ്പിച്ചതിന്രെ പേരില്‍ മാപ്പുപറയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും അമേരിക്ക വഴങ്ങിയില്ല. എന്നാല്‍ ദേവയാനിയെ ഇന്ത്യയിലേക്ക്‌ മടക്കി അയയ്‌ക്കുകയായിരുന്നു ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ദേവയാനി ഖൊബ്രഗഡെ അമേരിക്ക വിടേണ്ടിവന്ന സാഹചര്യത്തില്‍ തത്തുല്യ തസ്‌തികയില്‍ ഇവിടെയുള്ള അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പിന്‍വലിക്കണമെന്ന്‌ ഇന്ത്യ അമേരിക്കയോട്‌ ആവശ്യപ്പെട്ടു. ദേവയാനിക്കെതിരെ പരാതി നല്‍കിയ വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡ്‌സിനെ വിമാന ടിക്കറ്റ്‌ നല്‍കിയ അമേരിക്കയിലേക്ക്‌ അയച്ച ഉദ്യോഗസ്ഥന്റെ നയതന്ത്ര പരിരക്ഷ റദ്ദാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Join WhatsApp News
Janapriyan 2014-01-10 19:08:06
Yaswant Sinha is totally right.  Janapriyan doesn't have any party affiliation.  In this case, BJP is right.  Where are our leaders in American Malaylali community who usually comments on all nonsenses?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക