Image

ദൃശ്യവിരുന്നൊരുക്കി `ദൃശ്യം' (സിനിമാ റിവ്യൂ: തമ്പി ആന്റണി)

Published on 09 January, 2014
ദൃശ്യവിരുന്നൊരുക്കി `ദൃശ്യം' (സിനിമാ റിവ്യൂ: തമ്പി ആന്റണി)
ആദ്യമായി ഒന്നുപറഞ്ഞോട്ടെ ദൃശ്യം എന്ന സിനിമ തീര്‍ച്ചയായും ഒരു ദൃശ്യാ വിരുന്നുതന്നെയായിരുന്നു . കുറ്റം എന്തുതന്നെയായിരുന്നാലും അത്‌ ചെയ്‌ത കുറ്റവാളികളുടെ കൂടെ നിന്ന്‌ അത്‌ തെളിയിക്കപ്പെടരുതെയെന്നു മനസ്സുതുറന്നു പ്രാര്‍ത്ഥിക്കുന്ന ഒരുകൂട്ടം പ്രേഷകര്‍ . അത്‌ ഇതുവരെ കാണാത്ത ഒരത്ഭുതംതന്നെയാണ്‌ .അവരാണ്‌ യഥാര്‍ത്ഥത്തില്‍ ഈ ചിത്രം വിജയിപ്പിക്കുന്നത്‌.

അടിയും ഇടിയും അട്ടഹസിക്കുന്ന നെടുങ്കന്‍ സംഭാഷണങ്ങളും,കോമഡിയും ആഘോഷമായ നൃത്തങ്ങലുമില്ലാതെ എങ്ങെനെ ഒരു സിനിമാ വിജയിക്കും എന്ന്‌ ഇപ്പോഴെങ്കിലും എല്ലാവര്‍ക്കും മനസിലായിതുടങ്ങിയെന്നു തോന്നുന്നു. കെ.ജി.ജോര്‍ജിന്റെ യവനികയിലും ബ്ലസ്സിയുടെ കാഴ്‌ചയിലും പദ്‌മരാജന്റെയും ഭരതന്റെയും പല സിനിമകളിലും നമ്മള്‍ ഇത്‌ കണ്ടിട്ടുണ്ടെങ്കിലും അതൊക്കെ കാറ്റില്‍ പറത്തിയ പുതിയൊരു സിനിമാ സംസ്‌കാരം എങ്ങിനെയോ ഇവിടെ ആരൊക്കെയോ വളെരെ കഷ്ട്‌പ്പെട്ട്‌ ഉണ്ടാക്കിയെടുത്തു. അങ്ങെനെ പ്രേഷകരേയും താരങ്ങളെയുംപോലും സിനിമ എന്താണെന്ന്‌ തെറ്റിദ്ധരിപ്പിച്ചു. കുറെ പുത്തന്‍ എഴുത്തുകാര്‍ അതേറ്റുപാടി.

ദൃശ്യം ഏറ്റവും നല്ല സിനിമ എന്നു പറയാനുള്ള ലോകസിനിമ പരിചയം ഒന്നുമില്ലെങ്കിലും ഒരു കാര്യം സത്യമാണ്‌ .ഈ സിനിമ ആദ്യാവസാനം വരെ പ്രേഷകരുടെ കൂടെയുണ്ട്‌ . പ്രത്യകിച്ചും സെക്കണ്ട്‌ ഹാഫ്‌. ജലദോഷമുള്ളവരുപോലും തുമ്മിയിട്ടില്ല എന്നുപറഞ്ഞാല്‍ അല്‍പ്പം അതിശയോക്തിയാകും എന്നെനിക്കറിയാം . എന്നാലും അതാണ്‌ സത്യം. തീര്‍ത്തും അപ്രതീഷിതമായ ഒരു പ്രത്യേക സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ അന്തംവിട്ടു നില്‍ക്കുന്ന ഒരു സാധാരണ കുടുബത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ്‌ ഈ ചിത്രത്തിന്റെ ഇതിവൃത്തം . ജിത്തു ജോസഫ്‌ തന്നെ ഒരു ടിവി ഇന്റര്‍വ്യൂവില്‍ പറയുന്ന ഒരു കാര്യം വളെരെ ശ്രദ്ധേയമാണ്‌ . തിരക്കഥയാണ്‌ താരം. ഏറ്റവുംകൂടുതല്‍ സമയം ചിലവഴിക്കേണ്ടതും ആ കഥ നന്നാക്കാന്‍വേണ്ടിയാണ്‌ . കഴിവുള്ള സംവിധായകര്‍ പോലും കൂടുതല്‍ സിനിമയെടുത്ത്‌ കച്ചവടം നന്നാക്കാനാണ്‌ നോക്കുന്നത്‌ അല്ലാതെ കൂടുതല്‍ സമയമെടുത്ത്‌ തിരക്കഥ നന്നാക്കാനല്ല . കഥയെ പറ്റിയോ അഭിനയത്തെപറ്റിയോ ഒന്നും തന്നെ പറയാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഈ സിനിമ എല്ലാ മലയാളികളും കാണും എന്നെനിക്കുറപ്പുണ്ട്‌. അവര്‍തന്നെ വിലയിരുത്തെട്ടെ . പത്തു വര്‍ഷമായിട്ടു സിനിമയേ കണ്ടിട്ടില്ലാത്ത സാധാരണക്കാരായ പ്രേഷകര്‍പോലും ഈ സിനിമ കാണാന്‍ എത്തുന്നു എന്നാണ്‌ കേട്ടത്‌ . അതെന്തുതന്നെയായാലും സിനിമക്ക്‌ നല്ലതാണ്‌ . അങ്ങെനെ എല്ലാവര്‍ക്കും ഇഷ്ട്‌പ്പെടുന്ന നല്ല സിനിമകള്‍ ഇനിയെങ്കിലും ഉണ്ടാകെട്ടെ . അതിനുള്ള തുടക്കം കുറിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ജിത്തു ജോസഫിനും, നിര്‍മ്മാതാക്കളായ ആന്റണി പെരുംബാവൂരിനും എല്ലാത്തിന്റെയും ഉപരി ഇങ്ങെനെ ഒരു സിനിമയി അഭിനയിക്കുകയും അത്‌ ജനങ്ങളില്‍ എത്തിക്കുകയും ചെയിത മലയാളത്തിന്റെ മഹാനടനായ മോഹന്‍ലാലിനും ഒരായിരം പൂച്ചെണ്ടുകള്‍ .
ദൃശ്യവിരുന്നൊരുക്കി `ദൃശ്യം' (സിനിമാ റിവ്യൂ: തമ്പി ആന്റണി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക