Image

കോടതിയില്‍ ഹാജരായില്ല; തൃഷയ്‌ക്കെതിരേ കോടതി വാറന്റ്‌

Published on 10 January, 2014
കോടതിയില്‍ ഹാജരായില്ല; തൃഷയ്‌ക്കെതിരേ കോടതി വാറന്റ്‌
കോടതിയില്‍ ഹാജരാക്കാത്തതിന്റെ പേരില്‍ തമിഴ്‌ സൂപ്പര്‍ താരം തൃഷയ്‌ക്കും അമ്മയ്‌ക്കും എതിരേ കോടതി വാറന്റ്‌. എഗ്‌മൂര്‍ കോടതിയാണ്‌ വാറന്റ്‌ പുറപ്പെടുവിച്ചത്‌. ഒരു തമിഴ്‌ വാരികയ്‌ക്കെതിരേ കേസ്‌ നല്‍കിയതിനെ തുടര്‍ന്ന്‌ കേസ്‌ വിളിച്ചപ്പോള്‍ നിരന്തരം കോടതിയില്‍ ഹാരകാത്തതിന്റെ പേരിലാണ്‌ നടപടി.

2004ല്‍ തൃഷയുടേതെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ ബാത്ത്‌ റൂം ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇത്‌ ഒരു തമിഴ്‌ മാസികയില്‍ അച്ചടിച്ചുവന്നു. ഇതിനെതിരേയാണ്‌ തൃഷയും മാതാവും പരാതി നല്‍കിയത്‌. തൃഷയുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്‌തുവെന്ന്‌ ആരോപിച്ചായിരുന്നു കേസ്‌ നല്‍കിയത്‌.

ഇടുങ്ങിയ ബാത്ത്‌റൂമില്‍ ഒരു സ്‌ത്രീ നിന്നു കുളിക്കുന്ന രംഗങ്ങളായിരുന്നു തൃഷയുടെ പേരില്‍ പ്രചരിച്ചത്‌. ഇതിനെതിരേ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ്‌. ഈ കേസ്‌ കോടതി പരിഗണിച്ചപ്പോഴെല്ലാം തുടര്‍ച്ചയായി തൃഷയും മാതാവ്‌ ഉമാകൃഷ്‌ണനും കോടതിയില്‍ എത്താതിരുന്നതിനെത്തുടര്‍ന്നാണ്‌ ഇരുവര്‍ക്കുമെതിരേ അറസ്‌റ്റു വാറന്റ്‌ പുറപ്പെടുവിച്ചത്‌. ഫെബ്രുവരി 14ന്‌ കേസ്‌ വീണ്ടും പരിഗണിക്കും.
കോടതിയില്‍ ഹാജരായില്ല; തൃഷയ്‌ക്കെതിരേ കോടതി വാറന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക