Image

ചങ്ങനാശ്ശേരി എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബസംഗമം

ജോയിച്ചന്‍ പുതുക്കുളം Published on 02 November, 2011
ചങ്ങനാശ്ശേരി എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബസംഗമം
ന്യൂജേഴ്‌സി: ആയിരക്കണക്കിന്‌ വിശ്വോത്തര പ്രതിഭകളെ ലോകത്തിന്‌ നല്‍കിയ കേരളത്തിലെ പ്രശസ്‌ത കലാലയങ്ങളായ ചങ്ങനാശ്ശേരി എസ്‌.ബി കോളജിലേയും, അസംപ്‌ഷന്‍ കോളജിലേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടന നോര്‍ത്ത്‌ അമേരിക്ക ചാപ്‌റ്ററിന്റെ `പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമം 2011' ന്യൂയോര്‍ക്കില്‍ വെച്ച്‌ നടത്തപ്പെടുന്നു.

നവംബര്‍ 19-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5 മണി മുതല്‍ 9 മണി വരെ ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ നയാക്കിലുള്ള ക്ലാര്‍ക്‌സ്‌ ടൗണ്‍, റിഫോര്‍മിഡ്‌ ചര്‍ച്ച ഹാളിലാണ്‌ പരിപാടികള്‍ അരങ്ങേറുന്നത്‌. കുടുംബ സംഗമം 2011 -ലെ മുഖ്യ പ്രഭാഷകന്‍, വീറ്റിയോസ്‌ ഫണ്ട്‌ സര്‍വീസ്‌ ചെയര്‍മാന്‍ ശ്രീധര്‍ മേനോന്‍ ആയിരിക്കും.

കുടുംബ സംഗമത്തിന്റെ വിജയത്തിനുവേണ്ടി ജെയിംസ്‌ മുക്കാടന്റെ നേതൃത്വത്തില്‍ ജെയിന്‍ ജേക്കബ്‌, അനിയന്‍ ജോര്‍ജ്‌, ജോണ്‍ ചാക്കോ, ജോജി ജേക്കബ്‌, ആലീസ്‌ കുഞ്ചെറിയ, രാജി കുര്യന്‍, ജോസഫ്‌ കാടംതോട്‌, സജി ജോര്‍ജ്‌, റ്റോം പെരുമ്പായില്‍, ബാബു ആന്‍ഡ്‌ ആലീസ്‌ എടനാട്‌, വര്‍ഗീസ്‌ തോമസ്‌, ഡോ. ജോര്‍ജ്‌ പുതുമന, ആന്റണി പുത്തന്‍പുര, ഡോ. ആനി കോശി, വര്‍ഗീസ്‌ പന്തപ്പാട്ട്‌ എന്നിവര്‍ അടങ്ങുന്ന വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

സാമ്പത്തിക സഹായം അര്‍ഹിക്കുന്ന എസ്‌.ബി കോളജിലേയും, അസംപ്‌ഷന്‍ കോളജിലേയും വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠിക്കുന്നതിനുള്ള സഹായം, കോളജിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സംഘടനയുടെ പങ്കാളിത്തം ഉറപ്പാക്കുക, മറ്റ്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയാണ്‌ സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍.

എസ്‌.ബി കോളജിലേയും, അസംപ്‌ഷന്‍ കോളജിലേയും വിദ്യാര്‍ത്ഥികളും, മുന്‍ അധ്യാപകരും ഒന്നിച്ചുകൂടുന്ന ഈ കുടുംബസംഗമത്തില്‍ തങ്ങളുടെ പൂര്‍വ്വകാല സ്‌മരണകള്‍ അയവിറക്കുന്നതിനും, ബന്ധങ്ങള്‍ പുതുക്കുന്നതിനും, തങ്ങളുടെ മാതൃവിദ്യാലയത്തിന്‌ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന്‌ ചിന്തിക്കുന്നതിനുംകൂടിയുള്ള ഒരു വേദിയായിരിക്കും ഈ കൂട്ടായ്‌മയെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. ഇതോടനുബന്ധിച്ച്‌ വിവിധ കലാപരിപാടികളും അരങ്ങേറും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജെയിംസ്‌ മുക്കാടന്‍ (609 213 0301), ജെയിന്‍ ജേക്കബ്‌ (845 639 1915), അനിയന്‍ ജോര്‍ജ്‌ (908 337 1289), ജോണ്‍ ചാക്കോ (914 962 7152), ജോജി ജേക്കബ്‌ സി.പി.എ (516 801 4761), ആലീസ്‌ കുഞ്ചെറിയ (718 831 1490), രാജി കുര്യന്‍ (718 591 2459), ജോസഫ്‌ കാടംതോട്‌ (845 598 6290), സജി ജോര്‍ജ്‌ (845 893 4465), റ്റോം പെരുമ്പായില്‍ (646 326 3708), ബാബു/ആലീസ്‌ എടനാട്‌ (516 746 0682), വര്‍ഗീസ്‌ തോമസ്‌ (516 414 1227), ഡോ. ജോര്‍ജ്‌ പുതുമന (631 580 2545), ആന്റണി പുത്തന്‍പുര (516 567 1352), ഡോ. ആനി കോശി (718 543 3044), വര്‍ഗീസ്‌ പുന്തപ്പാട്ട്‌ (845 267 8642).

പ്രവാസി മലയാളികളുടെ കുട്ടികളെ മലയാളം പഠനത്തിനു പ്രോത്സാഹിപ്പിക്കുന്ന വിദ്യാരംഭം ട്യൂട്ടറിനുവേണ്ടി സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌. വിദ്യാരംഭം ട്യൂട്ടറിന്‌ www.vidyarambham.su
ചങ്ങനാശ്ശേരി എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബസംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക