`പ്രണയം' (കവിത: ബിന്ദു ടിജി)
SAHITHYAM
09-Jan-2014
SAHITHYAM
09-Jan-2014

മിഴികളില്‍ മോഹരശ്‌മിയായുദിക്കുന്നു
ചുണ്ടിലൊരു ചെറുചിരിയായ് വിടരുന്നു
വദനത്തില്‍ രാഗവര്‍ണ്ണം പടര്‍ത്തുന്നു
ഹൃദയത്തില്‍ രാഗസുധയായൊഴുകുന്നു
ചുണ്ടിലൊരു ചെറുചിരിയായ് വിടരുന്നു
വദനത്തില്‍ രാഗവര്‍ണ്ണം പടര്‍ത്തുന്നു
ഹൃദയത്തില്‍ രാഗസുധയായൊഴുകുന്നു
ആത്മരാഗങ്ങളില്‍ ശ്രുതിയായലിയുന്ന
നേര്‍ത്ത വേണു ഗാനമായതൊഴുകുന്നു
മനസ്സില്‍ നിറച്ചാര്‍ത്തും മഴത്തുള്ളിക്കനവുമേകീ
മഴവില്ലിന്‍ ചാരുസ്‌മിതം പോല്‍ മറയുന്നു
അധരത്തില്‍ വാക്കുകള്‍ തിരപോല്‍ നുരയുന്നു
മോഹനൊമ്പരം താനേ കവിതയായ് തുളുമ്പുന്നു
ഒടുവിലൊരുതുള്ളി മിഴിനീരിലലിഞ്ഞണയുന്ന
കനലുപോലെന്‍ പ്രണയവും കിനാക്കളും
എങ്കിലും
ഒരു നീരവ സ്‌പര്‍ശമായ് സാന്ത്വനസ്‌മൃതിയായ്
സ്‌നേഹത്തെന്നലായ് തഴുകുന്നു എന്നെ നീയിന്നും.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments