Image

കേരളാ കോണ്‍ഗ്രസുകളുടെ ലയനം യു.ഡി.എഫ്‌ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു: പ്രവാസി കേരളാ കോണ്‍ഗ്രസ്‌

ജോയിച്ചന്‍ പുതുക്കുളം Published on 04 June, 2011
കേരളാ കോണ്‍ഗ്രസുകളുടെ ലയനം യു.ഡി.എഫ്‌ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു: പ്രവാസി കേരളാ കോണ്‍ഗ്രസ്‌
ന്യൂയോര്‍ക്ക്‌: കേരളാ കോണ്‍ഗ്രസുകളുടെ ലയനം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചെന്ന്‌ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ നാഷണല്‍ കമ്മിറ്റി വിലയിരുത്തി. കേരളാ കോണ്‍ഗ്രസുകളുടെ ലയനത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്ത കോണ്‍ഗ്രസിന്‌ തന്നെയാണ്‌ ലയനത്തിന്റെ കൂടുതല്‍ ഗുണഫലം ഉണ്ടായതെന്നും യോഗം വിലയിരുത്തി. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ഉള്‍പ്പടെ കേരളാ കോണ്‍ഗ്രസിന്റെ വിവിധ സ്ഥാനാര്‍ത്ഥികളെ കാലുവാരി തോല്‍പിക്കുവാന്‍ ചില തത്‌പരകക്ഷികള്‍ ശ്രമിച്ചിരുന്നോ എന്ന്‌ യു.ഡി.എഫ്‌ ഉന്നതാധികാര അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യു.ഡി.എഫിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്നതിന്‌ എല്ലാ ഘടകക്ഷികളും വിട്ടുവീഴ്‌ചാമനോഭാവത്തോടെ പ്രവര്‍ത്തിക്കണമെന്നും, കെട്ടുറപ്പുള്ള ഒരു നല്ല ഭരണം കേരള ജനതയ്‌ക്ക്‌ സമ്മാനക്കണമെന്നും പ്രവാസി കേരളാ കോണ്‍ഗ്രസ്‌ യു.ഡി.എഫിനോട്‌ ആഹ്വാനം ചെയ്‌തു.

കേരളാ കോണ്‍ഗ്രസിന്‌ അര്‍ഹതപ്പെട്ട മന്ത്രിസ്ഥാനങ്ങളും, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളും, നേടിയെടുക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം കൂടുതല്‍ ശുഷ്‌കാന്തി കാണിക്കണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. മന്ത്രിമാരായി തെരഞ്ഞെടുക്കപ്പെട്ട കെ.എം. മാണിയേയും, പി.ജെ. ജോസഫിനേയും മറ്റെല്ലാ പാര്‍ട്ടി എം.എല്‍.എമാരേയും, പ്രവാസി കേരളാ കോണ്‍ഗ്രസ്‌ അനുമോദിച്ചു. പ്രവാസി കേരളാ കോണ്‍ഗ്രസ്‌ നാഷണല്‍ പ്രസിഡന്റ്‌ ജെയ്‌ബു കുളങ്ങര, പി.ജെ. ജോസഫിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കുകയും, കെ.എം. മാണിയേയും പി.ജെ. ജോസഫിനേയും പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്‌തു.

2012 പകുതിയോടുകൂടി പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ നാഷണല്‍ കോണ്‍ഫറന്‍സ്‌ പാര്‍ട്ടിയുടെ വിവിധ നേതാക്കളേയും മന്ത്രിമാരേയും പങ്കെടുപ്പിച്ചുകൊണ്ട്‌ നടത്തുന്നതിനും യോഗത്തില്‍ തീരുമാനമായി. അതിന്റെ മുന്നോടിയായി പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ പ്രസിഡന്റ്‌ ജെയ്‌ബു കുളങ്ങര അധ്യക്ഷതവഹിച്ചു. പ്രവാസി കേരളാ കോണ്‍ഗ്രസ്‌ നേതാക്കളായ മാത്തുക്കുട്ടി ആലുംപറമ്പില്‍, ജോണ്‍ സി. വര്‍ഗീസ്‌ (സലീം), അനിയന്‍ ജോര്‍ജ്‌, ബേബിച്ചന്‍ ചാമക്കാല, ആന്റോ രാമപുരം, രാജു വെട്ടുപാറപ്പുറം, ജോസ്‌ ചാഴികാടന്‍, ജോര്‍ജ്‌ തോമസ്‌, സണ്ണി വള്ളിക്കളം, സജി പുതൃക്കയില്‍, സണ്ണി കാരിക്കല്‍, ബബ്‌ലു ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു. വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ പി.സി. മാത്യു സ്വാഗതവും ജനറല്‍ സെക്രട്ടറി ഷോളി കുമ്പിളുവേലി നന്ദിയും പറഞ്ഞു
കേരളാ കോണ്‍ഗ്രസുകളുടെ ലയനം യു.ഡി.എഫ്‌ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു: പ്രവാസി കേരളാ കോണ്‍ഗ്രസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക