Image

ആരാധകര്‍ അതിരുവിട്ടു; നടി പൂനം പാണ്‌ഡേ ഇനി ന്യൂ ഇയര്‍ പാര്‍ട്ടിക്കില്ലെന്ന്‌

Published on 09 January, 2014
ആരാധകര്‍ അതിരുവിട്ടു; നടി പൂനം പാണ്‌ഡേ ഇനി ന്യൂ ഇയര്‍ പാര്‍ട്ടിക്കില്ലെന്ന്‌
മുംബൈ: എത്ര രൂപ പ്രതിഫലം തരാമെന്ന്‌ പറഞ്ഞാലും ഇനി ന്യൂ ഇയര്‍ പാര്‍ട്ടികളില്‍ പോകില്ലെന്ന്‌ ബോളിവുഡ്‌ ചൂടന്‍ സുന്ദരി പൂനം പാണ്ഡെ പറഞ്ഞു. കഴിഞ്ഞ ന്യൂ ഇയര്‍ ദിനത്തില്‍ താരത്തെ ആരാധാകര്‍ കണക്കറ്റ്‌ ഉപദ്രവിച്ചു. അവസാനം അവര്‍ ഓടി രക്ഷപെടുകയായിരുന്നു.

പണമെത്ര കിട്ടിയിട്ടും എന്ത്‌ കാര്യം. പോകേണ്ടതെല്ലാം പോയാല്‍ പോയില്ലേ. എത്ര പണം തരാമെന്ന്‌ പറഞ്ഞാലും ന്യൂ ഇയര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ പോകരുതെന്ന്‌ സഹ സ്‌ത്രീ സെലിബ്രിറ്റികളോട്‌ ഒരു ഉപദേശവും പൂനം പാണ്ഡെ നല്‍കുന്നുണ്ട്‌. മോഹിപ്പിക്കുന്ന പ്രതിഫലം തരാമെന്ന്‌ പറഞ്ഞാണ്‌ തെക്കന്‍ ബാഗ്ലൂരിലെ കനകപുര റോഡിലുള്ള ഒരു ക്ലബുകാര്‍ പൂനം പാണ്ഡെയെ കൊണ്ടുവന്നത്‌. എന്നാല്‍ പരിപാടികള്‍ തുടങ്ങി അല്‍പം കഴിഞ്ഞതോടെ ആരാധകര്‍ അതിരുവിട്ടു. എന്റെ കൂടെ പത്തോ പതിനഞ്ചോ സഹായികള്‍ ഉണ്ടായിരുന്നു. നൂറോളം സെക്യൂരിറ്റി ഗാര്‍ഡുമാര്‍ ക്ലബിലും ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും മതിയായില്ല. എന്റെ പെര്‍ഫോമന്‍സ്‌ കഴിഞ്ഞതും താല്‍ക്കാലിക സ്‌റ്റേജ്‌ തകര്‍ത്ത്‌ അവര്‍ അടുത്തേക്ക്‌ വന്നെന്നും എന്നാല്‍ താന്‍ ഓടി രക്ഷപെടുകയായിരുന്നുവെന്നും നടി പറഞ്ഞു.
ആരാധകര്‍ അതിരുവിട്ടു; നടി പൂനം പാണ്‌ഡേ ഇനി ന്യൂ ഇയര്‍ പാര്‍ട്ടിക്കില്ലെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക