Image

സിനിമാ താരം ഉദയ്‌ കിരണിന്റെ മരണം: നാല്‌ പ്രമുഖ കുടുംബങ്ങള്‍ക്കെതിരേ ആക്ഷേപം

Published on 09 January, 2014
സിനിമാ താരം ഉദയ്‌ കിരണിന്റെ മരണം: നാല്‌ പ്രമുഖ കുടുംബങ്ങള്‍ക്കെതിരേ ആക്ഷേപം
ഹൈദരാബാദ്‌: പ്രശസ്‌ത തെലുങ്ക്‌ സിനിമാ താരം ഉദയ്‌ കിരണ്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ആന്ധ്രയിലെ നാല്‌ പ്രമുഖ സിനിമാ കുടുംബങ്ങള്‍ക്കെതിരേ ആക്ഷേപം. പ്രശസ്‌ത നടന്‍ ചിരഞ്‌ജീവിയുടെ കുടുംബം, ദഗ്ഗുപതി കുടുംബം, മുന്‍മുഖ്യമന്ത്രിയും തെലുങ്കിലെ അതികായകനുമായ എന്‍.ടി.ആറിന്റെ കുടുംബം, നിര്‍മ്മാണ വിതരണ കുടുംബമായ ദില്‍രാജു കുടുംബം എന്നിവരുടെ ഗൂഡാലോചനയാണ്‌ ഉദയിന്റെ മരണത്തില്‍ കലാശിച്ചതെന്ന്‌ അഭിഭാഷകനായ അരുണ്‍കുമാര്‍ മനുഷ്യാവകാശ കമ്മിഷന്‌ നല്‍കിയ പരാതിയില്‍ വ്യക്തമായി പറയുന്നു.

സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നു വന്ന കിരണിന്റെ പ്രശസ്‌തിയില്‍ ഈ കുടുംബങ്ങള്‍ അസ്വസ്ഥരായിരുന്നു. 2000ത്തില്‍ ഫിലിംഫെയര്‍ അവാര്‍ഡ്‌ ലഭിച്ചതും ആദ്യ മൂന്ന്‌ സിനിമകള്‍ വന്‌പന്‍ജയം നേടിയതും ഉദയിനോടുള്ള വിരോധത്തിന്‌ കാരണമായി. പിന്നീട്‌ അഭിനയിച്ച സിനിമകള്‍ക്ക്‌ തീയേറ്ററുകള്‍ ലഭിക്കാതിരുന്നതും പരാജയമായതും ലോബിയുടെ കളിയാണെന്നാണ്‌ ആരോപണം.

സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത്‌ ഉദയിനെ തെലുങ്ക്‌ സിനിമാ രംഗത്ത്‌ നിന്ന്‌ ഒഴിവാക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ്‌ ഉദയിന്‌ സിനിമകള്‍ ലഭിക്കാതിരുന്നത്‌. ഉദയിനെ മാനസികമായി തളര്‍ത്തി സിനിമാ രംഗത്ത്‌ നിന്ന്‌ പൂര്‍ണമായി ഒഴിവാക്കാന്‍ മനപൂര്‍വ്വമായ ശ്രമം നടത്തിയത്‌ തെലുങ്ക്‌ സിനിമയിലെ നാല്‌ പ്രമുഖ കുടുംബങ്ങളാണെന്നാണ്‌ അഭിഭാഷകന്റെ പരാതി.
സിനിമാ താരം ഉദയ്‌ കിരണിന്റെ മരണം: നാല്‌ പ്രമുഖ കുടുംബങ്ങള്‍ക്കെതിരേ ആക്ഷേപം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക