Image

നായര്‍ ബനവലന്റ്‌ അസ്സോസിയേഷന്‍ ദീപാവലി ആഘോഷിച്ചു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 02 November, 2011
നായര്‍ ബനവലന്റ്‌ അസ്സോസിയേഷന്‍ ദീപാവലി ആഘോഷിച്ചു
ന്യൂയോര്‍ക്ക്‌: നായര്‍ ബനവലന്റ്‌ അസ്സോസിയേഷന്‍ ദീപാവലി ആഘോഷിച്ചു. ന്യൂയോര്‍ക്ക്‌ ബെല്‍റോസില്‍ സ്ഥിതിചെയ്യുന്ന തങ്ങളുടെ ആസ്ഥാനത്ത്‌ ഒക്ടോബര്‍ 29 ശനിയാഴ്‌ച രാവിലെ 11 മണിക്ക്‌ എന്‍.ബി.എ.യുടെ മതപഠന വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലാണ്‌ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്‌. ദീപാവലിയുടെ മഹത്വത്തെക്കുറിച്ചും മാഹാത്മ്യത്തെക്കുറിച്ചും കുട്ടികള്‍ക്ക്‌ അറിവു നല്‍കുകയും ബോധവത്‌ക്കരണം നടത്തുകയും ചെയ്യുക എന്നതായിരുന്നു ഈ ആഘോഷങ്ങളുടെ മുഖ്യ ലക്ഷ്യം.

മണ്‍ചിരാതുകളില്‍ നെയ്‌ നിറച്ച്‌ അതില്‍ തിരിയിട്ട്‌ കത്തിച്ച്‌ ഇരുനിരകളിലായി നിരത്തിവെച്ചപ്പോള്‍ ദീപാവലിയുടെ ശോഭ ഇരട്ടിച്ചു. ആ കാഴ്‌ച കുട്ടികളിലും കൗതുകമുണര്‍ത്തി.

ശ്രീ ബാലകൃഷ്‌ണന്‍ നായരുടെ പ്രാര്‍ത്ഥനാഗീതത്തോടെ ചടങ്ങുകള്‍ക്ക്‌ തുടക്കം കുറിച്ചു. പിന്നീട്‌ ശ്രീ പ്രഭാകരന്‍ നായരുടെ നേതൃത്വത്തില്‍ സരസ്വതീ ദേവി പൂജയും ശ്രീരാമനാമ കീര്‍ത്തനാലാപനവും നടന്നു.

ദീപാവലിയെക്കുറിച്ചുള്ള ചോദ്യോത്തരവേളയില്‍ ദീപാവലിയുടെ ഐതിഹ്യത്തെക്കുറിച്ചുള്ള വിവരണം കുട്ടികള്‍ക്കു മാത്രമല്ല ആഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അറിവു പകരുന്നതായിരുന്നു.

അപ്രതീക്ഷിതമായി ഉണ്ടായ മഞ്ഞുവീഴ്‌ചയില്‍ സംജാതമായ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച്‌ വളരെയധികം ജനങ്ങള്‍ ഈ ആഘോഷത്തില്‍ പങ്കെടുത്തതില്‍ എന്‍.ബി.എ. ഭാരവാഹികള്‍ ഏറെ സന്തുഷ്ടരാണെന്ന്‌ സെക്രട്ടറി ജയപ്രകാശ്‌ നായര്‍ പ്രസ്‌താവിച്ചു.
നായര്‍ ബനവലന്റ്‌ അസ്സോസിയേഷന്‍ ദീപാവലി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക