Image

അഹാന കൃഷ്‌ണ, രാജീവ്‌ രവി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നു

Published on 08 January, 2014
അഹാന കൃഷ്‌ണ, രാജീവ്‌ രവി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നു
നടന്‍ കൃഷ്‌ണകുമാറിന്റെ മകള്‍ അഹാന കൃഷ്‌ണ രാജീവ്‌ രവി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നു.

'വേദിക' സാരീസിന്റെ പരസ്യ മോഡലായി നേരത്തെ അഹാന പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. ഇപ്പോള്‍ ചെന്നൈയിലെ എം.ഒ.പി വൈഷ്‌ണവ്‌ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായ അഹാന. അച്ഛന്റെ പാത പിന്തുടര്‍ന്ന്‌ സിനിമയില്‍ അഭിനയിക്കാന്‍ ആദ്യം അഹാന താല്‍പര്യം കാണിച്ചിരുന്നില്ല. അന്നയും റസൂലും എന്ന സിനിമയില്‍ ഫഹദ്‌ ഫാസിലിന്റെ നായികയാവാന്‍ അഹാനയെ രാജീവ്‌ രവി സമീപിച്ചിരുന്നതാണ്‌. എന്നാല്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ താല്‍പര്യമെന്ന്‌ ചൂണ്ടിക്കാട്ടി അഹാന വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു. അതിനുശേഷം ഇപ്പോഴാണ്‌ അഹാനയെ രാജീവ്‌ രവി വീണ്ടും സമീപിച്ചത്‌.

ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഇന്ന്‌ (ജനുവരി 7) തിരുവനന്തപുരത്ത്‌ ആരംഭിക്കും. തിരുവനന്തപുരം തന്നെയാണ്‌ സിനിമയുടെ പ്രധാന ലൊക്കേഷന്‍.

സംവിധായകന്‍ ഫാസിലിന്റെ ഇളയ മകന്‍ ഫര്‍ഹാന്‍ ഫാസിലും ചിത്രത്തിലൂടെ സിനിമയില്‍ എത്തുന്നു എന്ന പ്രത്യേകതയും രാജീവ്‌ രവി ചിത്രത്തിനുണ്ട്‌.
അഹാന കൃഷ്‌ണ, രാജീവ്‌ രവി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക