Image

`പിച്ചാത്തി'യിലൂടെ മുംതാസ്‌ വീണ്ടും മലയാളത്തിലേക്ക്‌

Published on 07 January, 2014
`പിച്ചാത്തി'യിലൂടെ മുംതാസ്‌ വീണ്ടും മലയാളത്തിലേക്ക്‌
തമിഴ്‌ സിനിമയിലെ ഗ്ലാമര്‍ താരം മുംതാസ്‌ പിച്ചാത്തി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുന്നു. സലിംബാബ ചിത്രം സംവിധാനം ചെയ്യുന്നു.

മലയാളത്തിലെ ആദ്യകാല താരങ്ങളുടെ മക്കള്‍ അണിനിരക്കുന്ന പിച്ചാത്തി കോഴിക്കോടന്‍ പശ്ചാത്തലത്തിലാണ്‌ ഒരുങ്ങുന്നത്‌. പേരുപോലെ തന്നെ ആക്ഷനു പ്രാധാന്യമുള്ള ചിത്രമാണിത്‌. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണ്‌ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്‌. കലാഭവന്‍ മണിയാണ്‌ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കന്നത്‌. അന്തരിച്ച നടന്‍ പപ്പുവിന്റെ മകന്‍ ബിനു പപ്പു, രാജന്‍ പി. ദേവിന്റെ മകന്‍ ജൂബില്‍ ദേവ്‌ എന്നിവരും പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌. അടുത്തമാസം ആദ്യം ചിത്രം തിയറ്ററിലെത്തും.

തമിഴില്‍ ടി. രാജേന്ദ്രന്‍ അവതരിപ്പിച്ച നടിയായ മുംതാസ്‌ ഗ്ലാമര്‍ വേഷത്തിലൂടെയാണ്‌ ശ്രദ്ധിക്കപ്പെട്ടത്‌. വിജയ്‌ക്കൊപ്പം ഖുശി എന്ന ചിത്രത്തില്‍ 'കെട്ടിപ്പുടി കെട്ടിപ്പുടി' എന്ന ഗാനരംഗത്തിലൂടെ മുംതാസ്‌ തെന്നിന്ത്യയിലെ ഹോട്ട്‌ ഗേള്‍ ആയി. മലയാളത്തിലെത്തിയത്‌ മോഹന്‍ലാലിന്റെ താണ്ഡവത്തിലൂടെയായിരുന്നു. 'പാലും കുടമെടുത്ത്‌' എന്നു തുടങ്ങുന്നഗാനവും ഹോട്ട്‌ നമ്പര്‍ വണ്‍ തന്നെയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക