Image

യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍-വിഷു, കുടുംബസംഗമം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 04 June, 2011
യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍-വിഷു, കുടുംബസംഗമം ആഘോഷിച്ചു
യോങ്കേഴ്‌സ്‌: യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍-വിഷുവും, കുടുംബസംഗമവും അതിഗംഭീരമായി ആഘോഷിച്ചു.

മെയ്‌ 27-ന്‌ വെള്ളിയാഴ്‌ച വൈറ്റ്‌ പ്ലെയിന്‍സിലുള്ള റോയല്‍ പാലസ്‌ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വെച്ച്‌ സെക്രട്ടറി പ്രദീപ്‌ നായരുടെ സ്വാഗത പ്രസംഗത്തോടുകൂടി പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന്‌ ആമുഖ പ്രഭാഷണത്തിനെത്തിയ വൈ.എം.എ പ്രസിഡന്റ്‌ തോമസ്‌ മാത്യു ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു സാധു കുടുംബത്തിനുവേണ്ടി കേരളത്തില്‍ ഈവര്‍ഷം പൂര്‍ത്തീകരിച്ച ഭവനത്തെപ്പറ്റിയും തുടര്‍ന്ന്‌ നടക്കുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റിയും സംസാരിച്ചു. അതുപോലെ ഈ പരിപാടി ഒരു വന്‍ വിജയമാക്കാന്‍ പ്രയത്‌നിച്ച വൈ.എം.എ ട്രഷറര്‍ സുരേഷ്‌ നായര്‍ക്കും മറ്റെല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും പ്രത്യേകം അഭിനന്ദനം അറിയിച്ചു.

ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത ഫോമ പ്രസിഡന്റും മലയാളം ടിവി യു.എസ്‌.എയുടെ സി.ഇ.ഒയുമായ ബേബി ഊരാളില്‍, ഫോമാ ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌, എമ്പയര്‍ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ എം.എ. മാത്യു, മെട്രോ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ജോസ്‌ ചുമ്മാര്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ സജു മാത്യു, എ.വി വര്‍ഗീസ്‌ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. ഗുരു ദിലീപ്‌ജി സദസ്സിന്‌ ഈസ്റ്റര്‍-വിഷു സന്ദേശം കൈമാറി. ന്യൂയോര്‍ക്കിലുള്ള എല്ലാ അസോസിയേഷനുകളുടേയും പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കുകയും തങ്ങളുടെ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്‌തു.

തുടര്‍ന്ന്‌ നടന്ന കലാപരിപാടികളില്‍ അടിപൊളി ഗാനങ്ങളുമായെത്തിയ സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എയിലൂടെ പ്രശസ്‌തനായിക്കൊണ്ടിരിക്കുന്ന സൂരജ്‌ പോളും, ചടുലനൃത്തച്ചുവടുകളുമായെത്തിയ നാട്യമുദ്ര സ്‌കൂള്‍ ഓഫ്‌ ഡാന്‍സിലെ പ്രശസ്‌ത നര്‍ത്തകി ലിസാ ജോസഫിന്റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിക്കുന്ന കലാപ്രതിഭകള്‍ അവതരിപ്പിച്ച നൃത്തവും ആഘോഷം അത്യുജ്ജ്വലമാക്കി.

തനതായ അവതരണശൈലിയുമായി കലാപരിപാടികളുടെ അവതാരകരായിരുന്ന കവിതാ പ്രസാദും, സഹോദരി ഗായത്ര പ്രസാദും വളരെയേറെ പ്രശംസയേറ്റുവാങ്ങി. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ റോമാ പ്രസിഡന്റ്‌ റെജി ജോസഫും മകള്‍ ടിഫാനിയും ആലപിച്ച ഗാനങ്ങള്‍ ആഘോഷത്തിന്‌ മാറ്റുകൂട്ടി.

ഡിന്നറിനുശേഷം സമാപിച്ച ചടങ്ങില്‍ യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ തങ്കപ്പന്‍ രാജന്‍ ആഘോഷത്തില്‍ പങ്കെടുത്ത എല്ലാ മലയാളികള്‍ക്കും, സുഹൃത്തുക്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തി
യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍-വിഷു, കുടുംബസംഗമം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക