Image

മരണത്തണുപ്പില്‍ വിറച്ച് അമേരിക്ക

Published on 07 January, 2014
മരണത്തണുപ്പില്‍ വിറച്ച് അമേരിക്ക
വാഷിംഗ്ടണ്‍: രൂക്ഷമായ തണുപ്പിലും ശീതക്കാറ്റിലും അമേരിക്ക തണുത്തുവിറയ്ക്കുന്നു. അമേരിക്കയുടെ മധ്യ, വടക്കന്‍ മേഖലകളില്‍ താപനില മൈനസ് 51 ഡിഗ്രി സെല്‍ഷ്യസിലേക്ക് താണു. കൊടുംതണുപ്പില്‍ മരിച്ചവരുടെ എണ്ണം 16 ആയി. വടക്കന്‍ മേഖലയെ മാത്രം ബാധിച്ചിരുന്ന കൊടുതണുപ്പ് ഇപ്പോള്‍ കിഴക്കന്‍ മേഖലയിലേക്കും നീങ്ങുകയാണ്.

സമീപകാലത്തെ ഏറ്റവും വലിയ ശൈത്യമാണ് അമേരിക്ക നേരിടുന്നത്. റോഡുകളില്‍ മൂന്നിഞ്ച് കനത്തില്‍ ഐസ് മൂടിക്കിടക്കുന്നത് ഗതാഗതം അസാധ്യമാക്കിയിരിക്കുകയാണ്. 3,700 വിമാനങ്ങള്‍ റദ്ദാക്കിയതായും 7,300 സര്‍വീസുകള്‍ മണിക്കൂറുകളോളം വൈകി. വടക്കുകിഴക്കന്‍ അമേരിക്കയിലും കാനഡയിലും കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്.പടിഞ്ഞാറന്‍ കെന്റക്കി, ടെക്‌സാസ്‌മെക്‌സിക്കോ , ഓഹിയോ താഴ്‌വര, അര്‍കന്‍സാസ് എന്നിവിടങ്ങളിലെല്ലാം കൊടും തണുപ്പാണ്. 60 സെന്റീമീറ്റര്‍ വരെ കട്ടിയുള്ള മഞ്ഞുകട്ടകളാണ് പെയ്യുന്നത്. കാനഡയിലെ ക്യബെക് നഗരത്തില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് ആയി കുറഞ്ഞപ്പോള്‍ ടൊറന്റൊയില്‍ ഇത് 29 വരെയെത്തി.

അമേരിക്കയില്‍ ഭൂരിഭാഗം സ്‌കൂളുകളും ഓഫീസുകളും അടച്ചു. സുരക്ഷ മുന്‍നിര്‍ത്തി ജനങ്ങളോടു വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. 1994ല്‍ ആണ് ഇതിന് മുന്‍പ് അമേരിക്കയില്‍ കൊടുംതണുപ്പും കനത്ത മഞ്ഞുവീഴ്ചയുമുണ്ടായത്. അന്ന് താപനില 60 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിരുന്നു.
മരണത്തണുപ്പില്‍ വിറച്ച് അമേരിക്ക
Join WhatsApp News
george sabu 2014-01-07 09:11:07
എന്തൊക്കെ ആണോ എഴുതി പിടിപ്പിക്കുനത് . 60 ഡിഗ്രി അല്ല ചേട്ടാ , മൈനുസ് 60 ഡിഗ്രി .......!
Jack Daniel 2014-01-07 20:52:59
If you drink a bottle of Jack Daniel in -60 degree the degree will change to 60 degree. So you are wrong and chettan is right. You have to consider the context before you write any comment.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക