Image

തെലുങ്ക്‌ നടന്‍ ഉദയ്‌ കിരണ്‍ ആത്മഹത്യ ചെയ്‌തു

Published on 05 January, 2014
തെലുങ്ക്‌ നടന്‍ ഉദയ്‌ കിരണ്‍ ആത്മഹത്യ ചെയ്‌തു
ഹൈദരാബാദ്‌: പ്രശസ്‌ത തെലുങ്ക്‌ ചലച്ചിത്ര നടന്‍ ഉദയ്‌ കിരണ്‍(33) ആത്മഹത്യ ചെയ്‌തു. ഫ്‌ളാറ്റിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്‌തമായിട്ടില്ല. അടുത്തകാലത്തായി ഉദയ്‌ അഭിനയിച്ച സിനിമകളെല്ലാം കനത്ത പരാജയമായിരുന്നു. തുടര്‍ച്ചയായി ആറു സിനിമകള്‍ ബോക്‌സ്‌ ഓഫിസില്‍ പരാജയപ്പെട്ടു. അതായിരിക്കാം മരണത്തിന്‌ കാരണമെന്ന്‌ കരുതുന്നു. നുവ്വു നേനു, നീക്കു നേനു നാക്കു നുവ്വു, ലവ്‌ ടു ഡേ, ശ്രീറാം, ഹോളി, നീ സ്‌നേഹം, ജോഡി നമ്പര്‍ തുടങ്ങിയവയാണു പ്രധാന സിനിമകള്‍.

2012 ഒക്‌ടോബര്‍ 24ന്‌ ആണ്‌ കാമുകി വിഷിതയെ ഉദയകിരണ്‍ വിവാഹം ചെയ്‌യത്‌. 2000ല്‍ ചിത്രം എന്ന സിനിമയിലൂടെ ആയിരുന്നു സിനിമാ പ്രവേശം. ഇതുവരെ 21 സിനിമകളില്‍ അഭിനയിച്ചു. ഫിലിം ഫെയര്‍ അവാര്‍ഡ്‌ ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. പൊയ്‌ എന്ന സിനിമയിലൂടെ തമിഴ്‌ സിനിമയിലും പ്രവേശിച്ചു. മൂന്നു തമിഴ്‌ സിനിമകളില്‍ അഭിനയിച്ചു.

ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ്‌ ഉദയ്‌ കിരണ്‍ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചു വിവരം അറിയിച്ചിരുന്നു. സുഹൃത്തുക്കള്‍ അറിയിച്ചതനുസരിച്ച്‌ അയല്‍വാസികള്‍ എത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
തെലുങ്ക്‌ നടന്‍ ഉദയ്‌ കിരണ്‍ ആത്മഹത്യ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക