Image

രമേശ് ചെന്നിത്തലയ്ക്ക് മിത്രത്തിന്റെ ആശംസകള്‍

Published on 03 January, 2014
രമേശ് ചെന്നിത്തലയ്ക്ക് മിത്രത്തിന്റെ ആശംസകള്‍
ശ്രീ രമേശ് ചെന്നിത്തലയുടെ ആഭ്യന്തരമന്ത്രിസ്ഥാനത്തിന് ശ്രീ. ജേക്കബ് കോശി ആശംസകള്‍ നേര്‍ന്നു. പരുമല കോളേജില്‍ ഒരേ ബഞ്ചിലിരുന്ന് പഠിച്ച ആത്മമിത്രങ്ങളാണ് രമേശ് ചെന്നിത്തലയും ജേക്കബ് കോശിയും. മിഡ്‌സണ്‍ കേരള സമാജം പ്രസിഡന്റും, വേള്‍ഡ് മലയാളി ന്യൂയോര്‍ക്ക് റീജിയണ്‍ ചെയര്‍മാനുമായ ജേക്കബ് കോശിക്ക് തന്റെ ഉറ്റചങ്ങാതിയുടെ സത്യപ്രതിജ്ഞയ്ക്ക് പോകുവാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ എല്ലാം പെട്ടെന്ന് ആയതിതാല്‍ സാധിച്ചില്ല. ശ്രീ രമേശ് ചെന്നിത്തലയും, ജേക്കബ് കോശിയും മാന്നാര്‍ അബ്ദുള്‍ ലത്തീഫും കോളേജില്‍ സഹപാഠികള്‍ ആയിരുന്നു.

അതോടൊപ്പം "റോമ" പ്രസിഡന്റ് ശ്രീ. റോയി ചെങ്ങന്നൂര്‍ തന്റെ സംഘടനയുടെയും, വേള്‍ഡ് മലയാളി ന്യൂയോര്‍ക്ക് റീജിയന്റെ വകയായും പ്രസിഡന്റ് എന്ന നിലയില്‍ ആശംസകള്‍ അര്‍പ്പിച്ചു. നല്ല ഒരു ഭരണം ആഭ്യന്തരമന്ത്രി എന്നനിലയില്‍ അദ്ദേഹം കാഴ്ചവയ്ക്കട്ടെ എന്നും ഇരുവരും ചേര്‍ന്ന് ആശംസിച്ചു.



രമേശ് ചെന്നിത്തലയ്ക്ക് മിത്രത്തിന്റെ ആശംസകള്‍
Jacob Koshy and Roy Chengannur with Ramesh Chennithala.
രമേശ് ചെന്നിത്തലയ്ക്ക് മിത്രത്തിന്റെ ആശംസകള്‍
Roy Chengannur with Ramesh Chennithala.
Join WhatsApp News
Pravasi malayalee 2014-01-04 02:42:18
Congratulation mr Jacob Koshy and mr Roy Chengannur   We all are support mr Ramesh now UDF will get more strength 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക