Image

അക്ഷര ഹാസനും അഭിനയരംഗത്തേക്ക്

Published on 02 January, 2014
അക്ഷര ഹാസനും അഭിനയരംഗത്തേക്ക്
കമല്‍ ഹാസന്റെ ഇളയമകള്‍ അക്ഷര ഹാസനും അഭിനയരംഗത്തേക്ക്. തുടക്കം ബോളിവുഡില്‍ ബിഗ് ബിക്കും ധനുഷിനും ഒപ്പമാകുമെന്നാണ് വാര്‍ത്തകള്‍. 'പാ' ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കിയ ബാല്‍കിയുടെ പുതിയ ചിത്രത്തിലാണ് അക്ഷര നായികയാവുന്നത്. അമിതാഭ് ബച്ചനും ധനുഷുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലുള്ളത്. സംവിധാന മേഖലയില്‍ താല്‍പര്യമുള്ള അക്ഷര ഇതിനുമുമ്പ് രാഹുല്‍ ധോലാകിയ ഉള്‍പെടെയുള്ളവരുടെ കൂടെ സഹസംവിധായികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അക്ഷരയുടെ ചേച്ചി ശ്രുതി ഹാസന്‍ ഇപ്പോള്‍ത്തന്നെ തമിഴ്, ഹിന്ദി, തെലുങ് ചിത്രങ്ങള്‍ മുന്‍നിര നായികയാണ്.
അക്ഷര ഹാസനും അഭിനയരംഗത്തേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക