ആരാണ് വിദ്യാധരന്‍ ? (പ്രൊഫസര്‍ ജോയ് ടി. കുഞ്ഞാപ്പു)
SAHITHYAM
02-Jan-2014
SAHITHYAM
02-Jan-2014

ഊമക്കത്തെഴുത്ത് ഒരു ആയോധനമാര്‍ഗ്ഗമാക്കല്‍
ഉള്‍ക്കരുത്തില്ലായ്‌മയുടെ പ്രത്യക്ഷീകരണമാകുന്നു. ഊമകള്‍ പോലും അനുവര്‍ത്തിക്കേണ്ട
ചടങ്ങല്ല അത്. അത്തരം എഴുത്തുകള്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളെ, പൊതുവെ,
മഞ്ഞപ്പത്രങ്ങളുടെ കൂട്ടത്തില്‍ കൂട്ടുന്നു. വ്യക്തികളേയും പ്രസ്ഥാനങ്ങളേയും
വളര്‍ത്താനും തളര്‍ത്താനും താങ്ങാക്കാന്‍ അവയെ ആവശ്യാനുസരണം ഉപയോഗിക്കുകയെന്നത്
എല്ലാ മേഖലകളിലും കാണുന്ന പ്രവണതയാണെങ്കിലും ഇത്തരം നാഥനില്ലാകളരികള്‍
ആത്യന്തികമായി അരാജകത്വം വളര്‍ത്താനേ ഉതകൂ.....
പല ഇപ്രസിദ്ധീകരണങ്ങളിലും പലപ്പോഴും കാണുന്ന അഭിപ്രായപ്രകടനങ്ങള്‍ ഭരണഘടനയുടെ ഒന്നാം അമെന്‍റ്‌മെന്‍റനുസരിച്ച് അനുവദിനീയമോ എന്നുള്ളതല്ല പ്രശ്‌നം. വിശദാംശങ്ങളിലേക്കു കടക്കുന്നതിനുമുമ്പ്, വായില്‍ തോന്നുന്നതെന്തും `ചിന്തിക്കാതെയും സംസ്‌കരിക്കാതെയും' വെര്‍ച്ച്വല്‍ ലോകത്തേക്കു കടത്തിവിടുന്നത് നല്ലതോയെന്നു, സഞ്ചരിക്കുമ്പോഴും എഡിറ്റു ചെയ്യാന്‍ ശക്തിയുള്ള സാറ്റെലൈറ്റ് ഇന്റര്‍നെറ്റ് കണെക്ഷനുള്ള പത്രാധിപന്മാരും ചിന്തിക്കേണ്ടതാണ്.

ഒരു വട്ടമേശയ്‌ക്കു
ചുറ്റുമിരുന്നു മാസ്‌ക്കണിഞ്ഞു തിരിച്ചറിവുമുഖം കാണിക്കാത്ത യോഗപ്രതിനിധികളുടെ
പുലമ്പലുകളും, സദസ്സിനെ അഭിമുഖീകരിച്ചു പോഡിയത്തില്‍നിന്ന് മുഖംമൂടിയില്ലാതെ,
ഉത്തരവാദിത്വത്തോടെ കാര്യമാത്രപ്രസക്തമായി സംസാരിക്കലും തമ്മിലുള്ള വ്യത്യാസമാണ്
ഇത്തരം കമെന്റുകള്‍ കണ്ണില്‍പ്പെടുമ്പോള്‍ ഓര്‍മ്മ വരിക. സദാചാരമുറകളും
ധാര്‍മ്മികമൂല്യങ്ങളും കൈവിട്ടു തത്ത്വദീക്ഷിതയില്ലാതെ എന്തും എഴുതുന്ന,
വ്യക്തിവൈരാഗ്യം വളര്‍ത്താനും മുന്‍കൂര്‍കാര്യപരിപാടി നടപ്പാക്കാനും
വിരുതുകാട്ടുന്ന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹനമര്‍ഹിക്കുന്നില്ല. വ്യക്തിഗത
കാരണങ്ങളാല്‍ സമചിത്തത വെടിഞ്ഞ കലാലോകത്തെ പല നിരൂപകരും, നല്ല കലാകാരന്മാരെപ്പോലും
വളരാന്‍ അനുവദിക്കാതിരിക്കാറുണ്ട്.
തൂലികാനാമത്തിന്റെ മന:ശാസ്‌ത്രം
കള്ളപ്പേരില്‍ `തൂലികാനാമമെന്നു ചെല്ലപ്പേര്‍' എഴുതുന്ന വ്യക്തിയുടെ മനഃശാസ്‌ത്രം ചിലപ്പോഴെങ്കിലും വിചിത്രമാണ്. ഇക്കൂട്ടത്തില്‍ നാണം കുണുങ്ങികളും, ഭീരുക്കളും, വെള്ളിവെളിച്ചമടിക്കുമ്പോള്‍ കണ്ണഞ്ചുന്നോരും, അധികാരികളെ ഭയക്കുന്നോരും, പതുങ്ങിയിരുന്നു വെടിവെക്കുന്ന ഗറില്ലകളും ഉണ്ടാകാം. ചെയ്‌ത പ്രവര്‍ത്തിയുടെ അനന്തരഫലവും ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്ന, സ്വാര്‍ത്ഥതല്‌പരരായ കെടുകാര്യസ്ഥതയുടെ പ്രതിനിധികളെ `വ്യക്തികളേയും അവരെ നയിക്കുന്നോരെയും' ഈ വിഭാഗത്തില്‍ കണ്ടേക്കാം.
വിലയിരുത്തുകാര്‍ ഒളിഞ്ഞിരിക്കേണ്ട കാലപ്രമാണം: ചില സന്ദര്‍ഭങ്ങളില്‍ മറഞ്ഞിരുന്ന് എഴുതേണ്ട ആവശ്യം വന്നേക്കാം: ഉപജീവനമാര്‍ഗ്ഗത്തിനു ഹാനി ഭവിക്കാവുന്ന സന്ദര്‍ഭങ്ങള്‍ (?കഞ്ഞിയില്‍ മണ്ണു വീഴുന്ന?എന്നു നാടന്‍ ശൈലി), മേലധികാരികള്‍ പീഡിപ്പിച്ചേക്കാവുന്ന വേളകള്‍ എന്നിവ സാര്‍ത്ഥകം. പാറപ്പുറവും, കോവിലനും, നന്തനാരും മറഞ്ഞിരുന്നു സര്‍ഗ്ഗക്രിയ നടത്താന്‍ ഹേതു, അക്കാലത്ത് ഇന്ത്യന്‍ സൈനിക നിയമത്തിലുണ്ടായിരുന്ന കടുത്ത അവച്ഛേദങ്ങളായിരുന്നു. ജോര്‍ജ് എലിയെട്ടും (മേരി), മാര്‍ക്ക് ട്വിന്നും (സാമുവേല്‍ ) മറ്റും തൂലികാനാമത്തില്‍ എഴുതാന്‍ ഒരു കാരണം, അക്കാലത്തുണ്ടായിരുന്ന എളിമയുടെ വികലമായ നിര്‍വ്വചന പരിമിതികളായിരിക്കാം ഒരാള്‍ മാന്യതയ്‌ക്കുവേണ്ടി പുരുഷനാമം സ്വീകരിച്ചു; അപരന്‍ പുഴയോടുള്ള പ്രേമത്തില്‍നിന്ന് തൂലികാനാമം കണ്ടെത്തി. ഇന്ത്യാ സര്‍ക്കാരിന്‍റെ പേരേടില്‍ ഉയര്‍ന്ന ശ്രേണിയില്‍ ശമ്പളം പറ്റിയിരുന്ന സമയത്ത് സ്വന്തം പേരില്‍ എഴുതിയിരുന്നപ്പോള്‍, ഞാന്‍ ഗവണ്മെണ്ടിന്‍റെ സര്‍വീസ് നിയമാവലിയിലെ `കണെക്‌ഷന്‍ വിത്ത് പ്രെസ്സ് ഏന്‍റ് റേഡിയോ' എന്ന ഖണ്ഡം പകര്‍ത്തിയെടുത്ത് നിയമലംഘനപ്പഴുതുകള്‍ അടയ്‌ക്കുകയായിരുന്നു അതിനുമുമ്പ്, പേടിമൂലം, ഒരു തൂലികാനാമത്തില്‍ ഏറെനാള്‍ ഒളിച്ചിരുന്നെങ്കിലും.
പല `ഒറ്റയാള്‍'പത്രങ്ങളിലും പത്രാധിപര്‍തന്നെ പല പേരുകളില്‍ വിവിധ കോളങ്ങള്‍ ചെയ്യാറുണ്ട്. ഒരാള്‍ത്തന്നെ സിനിമയും സ്‌പോട്‌സും വാരഫലവും കൈകാര്യം ചെയ്യേണ്ടിവരുമ്പോളുള്ള ദുരവസ്ഥ ആര്‍ക്കും ഗ്രഹിക്കാവുന്നതാണ്. ഏകാംഗ കയ്യെഴുത്തു മാസികകള്‍ നടത്തിപ്പോന്നവര്‍ക്കും ഇതേ അനുഭവം ഉണ്ടാകാം. അതുകൊണ്ട്, മാപ്പര്‍ഹിക്കുന്ന അത്തരം സാഹചര്യങ്ങളല്ല ഇവിടെ വിഷയം.
തെറ്റിദ്ധരിപ്പിക്കുന്ന കുത്സിതത്വം
വെടിയമ്പുകള്‍ എയ്യുന്ന സാമര്‍ത്ഥ്യത്തോടെയാണ് പലരും കമെന്റുകളും അഭിപ്രായങ്ങളും എഴുതിപ്പിടിപ്പിക്കുന്നത്. ഗൗരവവായനയുടെ ഘടകങ്ങളായ ആഗീകരണം, ആസ്വാദനം, വിശകലനം എന്നിവയുടെ ലക്ഷണം നാലയലത്തുപോലും കാണാത്ത ഭര്‍ത്സനങ്ങളാണ് ഏറെയും. ഹാസസാഹിത്യത്തിനു പുതുസംഭാവന നല്‍കലാണ് ലക്ഷ്യമെങ്കില്‍ , ഉദ്ദേശ്യശുദ്ധിക്കു മാപ്പ്! ഇവര്‍ നിരൂപകകേസരികളെന്നോ അറിവിന്‍റെ നിറകുടമെന്നോയുള്ള നാട്യചിന്ത അസ്ഥാനത്തെന്നു സാരം!
ഒളിപ്പിച്ച കാര്യപരിപാടിയുടെ ഒളിയും ഓളിയും കണ്ടുകേള്‍ക്കുമ്പോള്‍ , വിവരമുള്ളവര്‍ക്കു വാലുപൊക്കുന്ന പശു ഏതു പാളയത്തിലെ ശമ്പളക്കാരനാണെന്നു തിരിച്ചറിയാന്‍ പുതിയ ബിരുദങ്ങള്‍ നേടേണ്ടതില്ല. കൂടാതെ, `മുമ്പിലോടുന്നോന്‍ കള്ളന്‍' എന്ന ധാരണ പരത്താന്‍ `മറ്റുള്ളവരുടെ പേരുകള്‍ അഭിപ്രായപ്പേറിന്‍റച്ഛന്‍ എന്നു തെറ്റിദ്ധരിപ്പിക്കുന്ന സൂചനകള്‍ പടര്‍ത്താന്‍' ഇക്കക്ഷികള്‍ തത്രപ്പെടുന്നതും കാണാം. പലരും എന്നേയും ഫോണില്‍ വിളിച്ചു അതിലൊരാളുടെ പിതൃത്വം അവകാശപ്പെടുന്നോയെന്നു ചോദിച്ചതിലെ അധാര്‍മ്മികതയായിരിക്കാം, പ്രതികരണസ്വഭാവമുള്ള, തിരിച്ചറിയല്‍പത്രിക സമര്‍പ്പിച്ചുള്ള, ഈ ലേഖനപ്പിറവിക്കു ഒരു പിന്തുണ!
കരുത്തുള്ള പ്രസിദ്ധീകരണങ്ങളുടെ ലക്ഷണം
വായനക്കാരുടെ പ്രതികരണങ്ങള്‍ പ്രസിദ്ധീകരിക്കല്‍ വളരെ പ്രാധാന്യമുള്ള പ്രവര്‍ത്തിയാണ്. മലയാളത്തിലെ പല ആഴ്‌ച്ചപ്പതിപ്പുകളും വായനക്കാരുടെ കത്തുകള്‍ക്ക് നിശ്ചിതസ്ഥലം നീക്കിവെച്ചിട്ടുണ്ട്. ഉദാഹരണത്തിനു, മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പില്‍ ഓരോ ലക്കത്തിലും നാലു `പ്രൈം' പേജുകള്‍ കത്തുകള്‍ക്കായുണ്ട്. പല അവസരങ്ങളിലും, അത് ആറു താളുകളായി നീളാറുമുണ്ട്.
എഴുത്തുകാരേക്കാള്‍ വലിയ വായനക്കാര്‍ ഉണ്ടാകുകയെന്നതാണ് ഒരു പ്രസിദ്ധീകരണത്തിന്‍റെ ഏറ്റവും വലിയ മഹത്ത്വം. അവര്‍ , എഴുത്തുകാരന്‍ കാണാത്തതോ വിട്ടുപോയതോ ആയ, പൂരകങ്ങളും അനുബന്ധങ്ങളുമായ വസ്‌തുതകള്‍ വിശദീകരിച്ച്, വായനയെ സമ്പന്നമാക്കുന്നു. ഇത്തരം പ്രതികരണങ്ങള്‍ പുതുവെളിച്ചം വീശുന്ന മെഴുതിരികളാകും. പരിചയംകൊണ്ടും പാണ്ഡിത്യംകൊണ്ടും വിവൃതമാകുന്ന അഭിപ്രായങ്ങള്‍ , മുഖ്യലേഖനത്തിലെ അംശങ്ങള്‍ മറന്നാലും വായനക്കാരന്‍റെ മനസ്സില്‍ തങ്ങുന്നു. ഉത്തരവാദിത്വമുള്ള അഭിപ്രായങ്ങളും പ്രതികരണങ്ങളും മാത്രമേ ഇലക്ട്രോണികമഷിയും പുരളാന്‍ അനുവദിക്കാവൂ.
ഒളിഞ്ഞിരിക്കേണ്ട വിലയിരുത്തുകാര്‍
മുഖം നോക്കാതെ, ഒരു കൃതി മൂല്യനിര്‍ണ്ണയം ചെയ്യേണ്ട അവസരത്തില്‍ വിധികര്‍ത്താക്കള്‍ക്ക് തങ്ങളുടെ ഐഡെന്റിറ്റി വെളിപ്പെടുത്താതിരിക്കേണ്ടി വരും വിധി പരസ്യപ്പെടുത്തുന്ന ദിവസം വരേക്കെങ്കിലും. അനാവശ്യസ്വാധീനം തടയലാണ് പ്രധാന ലക്ഷ്യം. ശാസ്‌ത്ര രംഗത്തെ `പീയെര്‍ റിവ്യൂഡ് ജേണലുകള്‍' ഇതു വളരെ ചിട്ടയോടെ അനുഷ്‌ഠിക്കുന്നു. നല്ല ജേണലുകള്‍ ഒരേ ലേഖനം നിര്‍ദ്ദിഷ്ട മേഖലയിലെ മൂന്നു നിപുണരായ `ആശാന്മാര്‍'ക്കെങ്കിലും അയയ്‌ക്കുന്നു. എന്നാല്‍ , ലേഖനകര്‍ത്താക്കളുടെ പേരുകള്‍ , നിരൂപണത്തിനായി വിധികര്‍ത്താക്കള്‍ക്ക് അയച്ചുകൊടുക്കുന്ന എഡിറ്റര്‍മാര്‍ മറച്ചുവെക്കാറില്ല. വിധികര്‍ത്താക്കളുടെ പേരുകള്‍ ആജീവനാന്ത രഹസ്യമാണെന്നാണ് വെപ്പ്. ചുരുക്കം ജേണലുകള്‍ മാത്രം ലേഖനപ്രസിദ്ധീകരണവേളയില്‍ `ആശാന്മാ'രുടെ പേരുകളും വെളിപ്പെടുത്തുന്നു.
ഇയ്യിടെ `ജനനി' മാസിക നടത്തിയ ചെറുകഥാമത്സരത്തിന്‍റെ ആദ്യപരസ്യത്തില്‍ , വിധികര്‍ത്താക്കളില്‍നിന്നും എഴുത്തുകാരുടെ പേരുകള്‍ മറച്ചുവെക്കുന്നതാണെന്ന് അറിയിച്ചിരുന്നു. അതു പാലിച്ചോയെന്ന് എനിക്കറിയില്ലെങ്കിലും, മത്സരപരിണാമത്തില്‍ , പ്രശസ്‌തരായ അമേരിക്കന്‍ എഴുത്തുകാര്‍ ഒന്നാം സ്ഥാനത്ത് എത്തിയില്ലായെന്നത് ഒരു സത്യമാണ്. സങ്കല്‍പ്പിച്ചു നോക്കൂ കഥാമത്സരത്തില്‍ തകഴിക്കും, കാരൂരിനും, ബഷീറിനുമാണ് ഒന്നാം സമ്മാനം അക്കാലത്ത് കൊടുത്തിരുന്നതെങ്കില്‍ , എം. ടി.യും സി. രാധാകൃഷ്‌ണനും വളരുമായിരുന്നോയെന്ന്!
വൈദ്യശാസ്‌ത്രഗവേഷണത്തില്‍ ചെയ്‌തുവരാറുള്ള `ഡബിള്‍ ബ്ലൈന്‍ഡെഡ്' പഠനം മത്സരങ്ങള്‍ക്കും പ്രസക്തമാണ്. പുതിയ മരുന്നിന്‍റെ ശക്തി പരീക്ഷിക്കുന്ന അവസരത്തില്‍ , അത് കൊടുക്കുന്ന ആള്‍ക്കും പാനംചെയ്യുന്ന രോഗിക്കും താന്താങ്ങള്‍ ഭക്ഷിക്കുന്നത് യഥാര്‍ത്ഥ മരുന്നോ, `പ്ലസീബൊ'യോയെന്ന് അജ്ഞാതമാക്കുന്ന പോലെ. പഠനത്തിലെ വൈകല്യങ്ങള്‍ പിഴുതെറിയാന്‍ അത് സഹായകമാണ്.
സാഹിത്യമത്സരങ്ങളെപ്പറ്റി പറയുകയാണെങ്കില്‍ , വിധികര്‍ത്താക്കളുടെ സ്ഥാനവലുപ്പം അടിസ്ഥാനമാക്കുന്നതിനൊപ്പം, അവരുടെ `ക്രിറ്റിക്കല്‍ ഫാക്കല്‍റ്റി'യിലുള്ള വളര്‍ച്ചയും, രാഷ്ട്രീയങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും അതീതമായും `നപുംസക'മായും അഭിപ്രായം പ്രകടമാക്കാനുള്ള കഴിവും, വ്യക്തിഗത സ്വഭാവമഹിമയും, ധൈര്യശാലിത്വവും കൂടി കണക്കാക്കേണ്ടതാണ്. കൂടാതെ, വിധിനിര്‍ണ്ണയ പാനലില്‍ , വിവിധ തലമുറകളെ പ്രതിനിധാനം ചെയ്യുന്ന മെമ്പര്‍മാരെയും ഉള്‍പ്പെടുത്താവുന്നതാണ്. .
പത്രാധിപധര്‍മ്മം
ശരിയായ പേരും ഊരുമില്ലാത്ത കത്തുകളും പ്രതികരണങ്ങളും ചവറ്റുകൊട്ടയില്‍ നിക്ഷേപിക്കുകയാണു വേണ്ടത് ഡിലീറ്റ് എന്ന് ആധുനിക ഭാഷാന്തരീകരണം. തലോടലും, പുറംചൊറിയലും പ്രദര്‍ശിപ്പിക്കുന്നവയായാല്‍പ്പോലും, പിതൃത്വം വെളിപ്പെടുത്താത്ത അഭിപ്രായങ്ങള്‍ പുറന്തള്ളുകയാണ് നല്ലത്. താഡനവും തടവലും ഒരേ കള്ളനാണയത്തിന്‍റെ ഇരുവശങ്ങളാണെന്നു തിരിച്ചറിയണം.
നല്ല പത്രങ്ങളും മാസികകളും ഇവ്വേളകളില്‍ അനുവര്‍ത്തിക്കാറുള്ള നയങ്ങളില്‍ ചിലത് ചുവടെച്ചേര്‍ക്കുന്നു:
1. യഥാര്‍ത്ഥ ഊരും പേരും വ്യക്തമാക്കാത്ത കത്തുകള്‍ നിഷ്‌ക്കരുണം നിഷ്‌ക്കാസനം ചെയ്യുക.
2. പരിശോധിച്ച് ഉറപ്പുവരുത്താന്‍ സാദ്ധ്യമായ പകല്‍സമയ ടെലിഫോണ്‍ നമ്പരും ഇമെയില്‍ വിലാസവും പോസ്റ്റല്‍ അഡ്രസ്സും നിര്‍ബ്ബന്ധമാക്കുക.
3. എഴുത്തുകാരന്‍ ആവശ്യപ്പെട്ടാല്‍ 2ലെ വിവരങ്ങള്‍ കൈമാറുക.
4. ഇപത്രങ്ങളുമായാണ് സംവേദനമെങ്കില്‍ , അഭിപ്രായകാരന്‍റെ IP അഡ്രസ്സും എഴുത്തുകാരനു ലഭ്യമാക്കേണ്ടതാണ്.
5. ലഭിക്കുന്ന അഭിപ്രായത്തിന്‍റെ പകര്‍പ്പ് എഴുത്തുകാരന് എല്ലായ്‌പ്പോഴും എത്തിക്കേണ്ടതാണ്.
6. ചില വേളകളില്‍ , പ്രസിദ്ധീകരിച്ച വിഷയത്തില്‍ അവഗാഹമുള്ള വ്യക്തികളില്‍നിന്നും നേരിട്ട് അഭിപ്രായങ്ങള്‍ ആരായാവുന്നതാണ്.
7. കൃത്യമായി തിരിച്ചറിയല്‍ നടത്തുന്നവര്‍ക്ക് മുകളിലെ പല നിയന്ത്രണങ്ങളും ബാധകമല്ല.
ഒളിഞ്ഞിരുന്ന് വെടിവെക്കുന്നവര്‍ക്കുള്ള വേദിയാക്കാതെ, കാര്യമാത്രപ്രസക്തമായ അഭിപ്രായങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കാനും, തറക്കയ്യടികള്‍ക്കു കാതു കൊടുക്കാതിരിക്കാനും പ്രസാധകര്‍ തയ്യാറായാല്‍ , ശക്തിയുള്ള രചനകള്‍ താനേ മുളച്ചുപൊന്തും. അതുവഴി, സര്‍വ്വ വിഷയങ്ങള്‍ക്കും വിദഗ്‌ദ്ധാഭിപ്രായം എഴുതുന്നവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാം! മസാലചേര്‍ത്തു പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം വേദിയല്ല തിരഞ്ഞെടുക്കേണ്ടത്.
വിദ്യയെ ധരിക്കുന്നോര്‍ അവിദ്യാമന്ത്രമോതുമോ?

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

വിദ്യാധരനെ പോലെ ഒരാൾ ഇ -മലയാളിയിൽ വേണം എന്ന് ചിലർ വാദിക്കുമ്പോൾ മറ്റു ചിലർ വിധ്യാദരനെ വെളിച്ചെത്തു കൊണ്ടുവരിക അല്ലെങ്കിൽ വിദ്യാധരൻ എഴുതുന്ന കമന്റു വന്നു കഴിഞ്ഞാൽ ഉടൻ എഡിറ്റ്റോടു പറഞ്ഞു നീക്കം ചെയ്യുക തുടങ്ങി പ്രവർത്തികളിലൂടെ വിദ്യാധരനെ തുരത്തുക തുടങ്ങിയ അധോലോക പ്രവർത്തനങ്ങളിൽ ഏർപ്പിട്ടിരിക്കുകയാണ്. ഇതിൽ പ്രധാനമായും ഉൽപ്പെട്ടിരിക്കുന്നവർ അമേരിക്കയിലെ പേരുകേട്ട എഴുത്തുകാരെന്നു സ്വയം അഭിമാനിക്കുന്നവരും അല്ലെങ്കിൽ അങ്ങനെ വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നവരും ആണ്. ഇതിൽ പേരുകേട്ട എഴുത്തുകാർ എന്ന് സ്വയം അബിമാനിക്കുന്നവർക്കും അമേരക്കയിലെ പ്രുമുഖസാഹിത്യ കരന്മാരെ നിർമ്മിക്കുന്ന സംഘടനയുമായി ബന്ധപ്പെട്ടവ്രർക്കും ഞാൻ മുടങ്ങാതെ അഭിപ്രായം എഴുതി അയക്കാൻ ശ്രമിക്കാറുണ്ട്. അവയില ചിലത് പെട്ടന്ന് ഈ താളുകളിൽ പ്രത്യക്ഷപ്പെടുകയും അതുപോലെ അപ്രത്യക്ഷമാകുകയും ചെയ്യും. എൻറെ പരീക്ഷണത്തിലെ മിക്ക വ്യക്തികളും ന്യുയോർക്കിൽ നിന്നും ഡാലസിൽ നിന്നും ഉള്ളവരാണ്. നിങ്ങൾ വിചാരിക്കും വിദ്യാധരനു എന്തിന്റെ കേടാണെന്ന്? എഴുത്തുകാരെന്നു സ്വയം കൊട്ടിഘോഷിച്ചു നടക്കുന്നവരെ വായനക്കാർക്ക് അവരുടെ യഥാതഥാ രൂപത്തിൽ പരിചയപ്പെടുത്തി കൊടുക്കുക എന്ന എൻറെ ഗവേഷണത്തിന്റെ ഭാഗം ആണ്. ഞാൻ തെളിയിക്കാൻ ശ്രമിക്കുന്ന സിദ്ധാന്തം (ഹൈപ്പോതിസീസ്) അമേരിക്കൻ എഴുത്ത്കാരാൻ ആരാണ്? ( വിദ്യാധരൻ ആരാണെന്നല്ല) അവരുടെ എഴുത്തുകളിൽ നിന്നും അവരുടെ വായനക്കാരോടുള്ള പ്രതികരണങ്ങളിൽ നിന്നും ഇവരിൽ എത്രപേർ മരിക്കുന്നതിനു മുൻപ് നല്ല ഒരെഴുത്തുകാരനായി മരിക്കും എന്നിങ്ങനെയുള്ള ചില സത്യങ്ങളാണ്.
ദുഃഖകരം എന്ന് പറയട്ടെ പലരും അവരുടെ കാഴ്ചപ്പാടുകളെ കുറിച്ച് കുഞ്ഞാപ്പു സാറിന്റെ കവിതയിൽ പറയുന്നതുപോലെ യാതൊരു ഉൾക്കാഴ്ചയും ഇല്ല എന്നുള്ളതാണ് . സാറിന്റെ കവിത നമ്മൾക്ക് ഒന്ന് നോക്കാം
കാഴ്ച ( ഡോക്ടർ ജോയ് ടി കുഞ്ഞാപ്പു- 2003)
ദൂരക്കാഴ്ച ഒരു രോഗം
ഭിഷ്വഗരനവർക്കു കണ്ണട വിധിക്കും .
ഉൾക്കാഴ്ച മാരകമാം വിപത്ത്
തടങ്കൽ പാളയം അവരെ കാത്തിരിക്കും
ഹൃസ്വ ദൃഷ്ടിയുള്ളവർ രാജാക്കന്മാർ
ജനങ്ങൾക്കവർ പിതൃതുല്ലിയർ
ഞാൻ ഇത് വായിച്ചപ്പോൾ അമേരിക്കയിലെ പല എഴുത്ത്കാരെയും ഓർമ വന്നു. (ഇതിൽ ഞാൻ പ്രൊഫസർ കുഞ്ഞാപ്പുവിനെ ഉൾപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിൻറെ പല ആധുനിക കവിതകളും എനിക്ക് മനസിലാകില്ലെങ്കിലും അക്ഷരത്താഴിന്റെ നഷ്ട്ടപെട്ട ചാവികൾ എന്ന കവിത സമാഹാരത്തിന്റെ ഒരു സൂക്ഷിപ്പ്ക്കാരനാണ് ഞാൻ). പല തെറ്റ് ധാരണകളുടെയും പുറത്തു കയറി നിന്നാണ് പലരും എഴുത്തിന്റെ സാമ്പ്രാജ്യം വെട്ടിപിടിക്കാൻ ശ്രമിക്കുന്നത് ആ ശ്രമത്തിൽ ഇവർ അവരുടെ ഇരിക്കുന്ന കൊമ്പു വെട്ടിക്കളയുന്ന ഉള്ക്കാഴ്ച ഇല്ലായിമ എന്ന മാരക രോഗത്തിന് പിടിപ്പെട്ടിരിക്കുന്നു. ഹൃസ്വദൃഷ്ടിയുള്ള രാജാക്കന്മാരെപോലെ വായനക്കാരെ പിതൃതുല്യരായി കാണേണ്ട എഴുത്തുകാർ പിതൃ ഹത്യക്കു ഒരുങ്ങുകയാണ്
"കണ്ട കാര്യം കണ്ണിൽ ഒളിപ്പിക്കാകിൽ കാഴ്ച
കണ്ണുകെട്ടി മൂക്കടച്ചു കറുപ്പ് ചാർത്തി
കൊടും വിഴ തന്മാത്രകൾ കാച്ചിയ
നിറഞ്ഞ കാസാ ചുണ്ടോടണക്കൂ" ( കാഴ്ച ( ഡോക്ടർ ജോയ് ടി കുഞ്ഞാപ്പു- 2003)
കുഞ്ഞാപ്പു സാറിന്റെ കവിത വായിച്ചപ്പോൾ വയലാറിന്റെ ഗാലിലിയൊ ഓർമ വന്നു. സത്യത്തിനു വേണ്ടി നിലകൊള്ളുമ്പോൾ ഓരോ വ്യക്തികളും, അവർ വായനക്കാരായാലും എഴുത്തുകാരായാലും എടുക്കേണ്ടുന്ന നിലപാടിനെക്കുറിച്ച്
മതമനുശാസിക്കും ആശയങ്ങൾ
എതിരായി നിൻ നാവു ഉയർന്നുപൊയാൽ
വെറുതെ വിടില്ലിനി മെലിലൊന്നും
വെറുതെ ഗലീലിയോ നിന്നെ ഞങ്ങൾ
വിടവാങ്ങി വന്നാതെരുവിലെക്കാ
വിടരും യുഗത്തിന്റെ ശാസ്ത്രകാരൻ
അതി ധീരമദ്ദേഹമോതി " ഞാനെ-
ന്തധിക പ്രസംഗം നടത്തി നാട്ടിൽ
ച്ചുരുളുമായിരം കർദ്ദിനാൾമാർ
ഒരുമിച്ചു വന്നാലും ഭൂമി ചുറ്റി -
ത്തിരിയും ദിവാകര മണ്ഡലത്തെ"
അതുകൊണ്ട് പ്രിയ എഴുത്തുകാരെ, നിങ്ങൾ എത്ര എൻറെ പ്രതികരണത്തെ എതിർത്താലും എൻറെ സരസ്വതിദേവിയുടെ ഒരു എളിയ കാവൽക്കാരനായി ഞാൻ ഇവിടെ തന്നെ കാണും
I agree very much with the commentator Mr. Benny NJ. The authors should not be concerned about the readers comment but rather be concerned about the substance of the comment. Readers and commentators are different type.
1. Some comment directly
2. Some say good or bad
3. Some are satirical
4. Some respond elaborately
5. Some are arrogant and ruthless
In New York Times or CNN, as Mr. Benny said, the participation of the readers and their comments are very much. It was interesting to read thousands of comments written by North Indians and Americans on the articles appeared in CNN pertained to Indian Diplomat Devayani and the diplomatic standoff between India and US. I was a participant in it and was interesting to see some eye opening comment and responses I got. As per my observation Vidhaadharan is a very strong reader and uses all approaches I mentioned above to provoke the writer and many times bring out the weakness and strength of the writer. The weakness of most of the malayalee writers is that most of them are reactive and can take only good comments which praises them. In order to be perfected in writing, the authors should be tested by good commentators like Vidhyaadharan or anyone for that reason. Many times I go and read the articles when I see a comment by Vidyadharan. Even I enjoyed the last comment by Vidhyaadharan how he turned around things and made it humorous when he was called a bastard by his friend. His comments are backed up by quotes and citation of poems which is relevant to the topic. Keep writing writers and keep commenting Vidhyadharan.
instead of appreciating and encouraging readers participation making fun of sincere and good comments by readers.. What are we going to gain by knowing the identity of the person who write letters to the editor/comments. This is bad and not appreciable to the free flow of opinions. Please, encourage and invite all your friends to emalayalee, let them read your creations and encourage them to comment. Let our people read emalayalee. Let the free flow of opinions flood through the pages of emalayalee. Don't be scared of opinions or criticisms. Ours is a free society. Let us don't shut the mouth of readers. We are a civilized society.
Mr. Vidhyadharan, you are doing a wonderful job. I enjoy your comments especially the poem quotes. We need someone like you to say "The king is naked"!.. and that your grandfather owned not an elephant but a "kuzhiyana"- കുഴിയാന (ബഷീർ)!!!..
We live in a free country, he can right in his pen name or real name. He doesn't have to reveal his identity.
Vidyadharan is a versatile in Malayalam literature as well as in English literature. How do I know?
Because, "A tree is known by it's fruit." Vidyadharan is a great learned man and a great critic. My applaud to him. I like you Vidyadharaa, Bravo.!!!!!!!