Image

ആഫ്രിക്കന്‍ പശ്ചാത്തലത്തില്‍ `നാക്കു പെന്റെ നാക്കു താക്കഠ

Published on 02 January, 2014
ആഫ്രിക്കന്‍ പശ്ചാത്തലത്തില്‍ `നാക്കു പെന്റെ നാക്കു താക്കഠ
ആഫ്രിക്കയുടെ പശ്ചാത്തലത്തില്‍ പൂര്‍ണമായി ചിത്രീകരിക്കുന്ന ചിത്രമാണ്‌ നാക്കു പെന്റെ നാക്കു താക്ക ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്നു. അമേരിക്ക സ്വപ്‌നം കണ്‌ട്‌ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ്‌ ചിത്രം പറയുന്നത്‌.

ശുഭ ഒരു അമേരിക്കന്‍ യുവാവിനെ വിവാഹം കഴിച്ച്‌ അവിടെ ജീവിക്കുവാനാണ്‌ മോഹിക്കുന്നത്‌. അവള്‍ മോഹിച്ചതുപോലെ അമേരിക്കയില്‍ ജോലി ചെയ്യുന്ന വിനയ്‌ എന്ന യുവാവ്‌ ശുഭയെ വിവാഹം കഴിച്ചു. പക്ഷേ അവള്‍ ചെന്നിറങ്ങിയത്‌ അമേരിക്ക എന്ന സ്വപ്‌ന ഭൂമിയിലേക്കായിരുന്നില്ല മറിച്ച്‌ ആഫ്രിക്കന്‍ മണ്ണിലായിരുന്നു. വംശഹത്യയും പരിമിതമായ സ്വാതന്ത്ര്യവുമൊക്കെയുള്ള നാട്ടില്‍. ഒരിക്കലും പൊരുത്തപ്പെടാനാവാത്ത മണ്ണില്‍ വന്നിറങ്ങിയ ശുഭയുടെ പിന്നീടുള്ളജീവിതമാണ്‌ ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഈ ചിത്രത്തിലവതരിപ്പിക്കുന്നത്‌.

ഇന്ദ്രജിത്ത്‌, ഭാമ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. മുരളിഗോപിയും വ്യത്യസ്‌ത വേഷത്തില്‍ എത്തുന്നു.

ശങ്കര്‍, സുധീര്‍കരമന, സുനില്‍സുഖദ, അനുശ്രീ, ശശികലിംഗ തുടങ്ങിയവരും അഭിനയിക്കുന്നു. ജയമോഹന്‍ തിരക്കഥ രചിക്കുന്നു. സംഗീതം-ഗോപിസുന്ദര്‍. ക്രിഷ്‌.ജെ.കൈമള്‍ ഛായാഗ്രഹണവും മനോജ്‌ എഡിറ്റിംഗും നിര്‍വഹിക്കുന്നു. എക്‌സിക്യുട്ടീവ്‌ പ്രൊഡ്യൂസേഴ്‌സ്‌-വി.ബി.പ്രവീണ്‍, ബൈജുഗോപാലന്‍. ഗോകുലം റിലീസ്‌ പ്രദര്‍ശനത്തിനെത്തിക്കുന്നു. -വാഴൂര്‍ ജോസ്‌
ആഫ്രിക്കന്‍ പശ്ചാത്തലത്തില്‍ `നാക്കു പെന്റെ നാക്കു താക്കഠ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക