Image

പ്രസ്‌ ക്ലബ്ബ്‌ സമ്മേളനത്തിന്‌ ഉജ്ജ്വല സമാപ്‌തി

ജോസ്‌ കണിയാലി Published on 01 November, 2011
പ്രസ്‌ ക്ലബ്ബ്‌ സമ്മേളനത്തിന്‌ ഉജ്ജ്വല സമാപ്‌തി
സോമര്‍സെറ്റ്‌ (ന്യൂജേഴ്‌സി): പ്രസംഗത്തിലെ ആത്മാവിഷ്‌ക്കാരവും ഗാനങ്ങളിലെ മനോഹാരിതയും ഒത്തുചേര്‍ന്നപ്പോള്‍ ഇന്ത്യാ പ്രസ്‌ ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ നാലാമത്‌ ദേശീയ കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍‌ ഗായകന്‍ എം.ജി. ശ്രീകുമാര്‍ സദസ്സിന്റെ മനംകവര്‍ന്നു.

പ്രസംഗവും ഗാനങ്ങളും ഇഴചേര്‍ന്ന അവതരണത്തില്‍ ശ്രീകുമാര്‍ തന്റെ കിതപ്പും കുതിപ്പും വിനയാന്വിതനായി അവതരിപ്പിച്ചപ്പോള്‍, ന്യൂജേഴ്‌സി അസംബ്ലിമാര്‍ ഉപേന്ദ്ര ചിവുക്കുള, ഫ്രാങ്ക്‌ളിന്‍ മേയര്‍ ബ്രയന്‍ ലിവൈന്‍ എന്നിവര്‍ സന്നിഹിതരായ സദസ്സ്‌ അതില്‍ ലയിച്ചു.

അദ്ധ്യക്ഷപ്രസംഗത്തില്‍ പ്രസ്‌ ക്ലബ്ബ്‌ ദേശീയ പ്രസിഡന്റ്‌ റെജി ജോര്‍ജ്‌ ധാര്‍മ്മികതയിലേക്ക്‌ നയിക്കുന്ന തിരുത്തല്‍ ശക്തിയായി മാധ്യമങ്ങളെ വിശേഷപ്പിച്ചു. അഡൈ്വസറി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ ടാജ്‌ മാത്യു സ്വാഗതമോതി. ജിന്‍സ്‌മോന്‍ സഖറിയ, ഡോ. കൃഷ്‌ണ കിഷോര്‍ ജോര്‍ജ്‌ തുമ്പയില്‍, മധു കൊട്ടാരക്കര എന്നിവരായിരുന്നു എം.സി.മാര്‍.

അമേരിക്കയില്‍ മാധ്യമങ്ങള്‍ തകര്‍ച്ച നേരിടുമ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പിടിച്ചുനില്‍ക്കുന്നത്‌ ആശ്ചര്യകരമാണെന്ന്‌ അസംബ്ലിമാന്‍ ഉപേന്ദ്ര ചിവുക്കുള പറഞ്ഞു. ദീപാവലി ആശംസകള്‍ നേര്‍ന്ന അദ്ദേഹം പ്രസ്‌ ക്ലബ്‌ ഉത്തരോത്തരം വളരട്ടെ എന്നും ആശംസിച്ചു. ദക്ഷിണേന്ത്യന്‍ പത്രക്കാരെല്ലാം ഒരേ വേദിയില്‍ കൊണ്ടുവരണമെന്ന്‌ അദ്ദേഹം നിര്‍ദ്ദേശിച്ചു.

ചുവുക്കുള മുന്‍ മേയറായിരുന്ന ഫ്രാങ്ക്‌ലിന്റെ മേയര്‍ ബ്രയന്‍ ലിവൈന്‍, ന്യൂജേഴ്‌സില്‍ താമസിക്കാന്‍ ഏറ്റവും മികച്ച നഗരമാണ്‌ ഫ്രാങ്ക്‌ലിനെന്നു ചൂണ്ടിക്കാട്ടി. വൈവിധ്യത്തെ എന്നും പ്രോത്സാഹിപ്പിക്കുന്ന നയമാണ്‌ തങ്ങളുടേത്‌.

നല്ല കാര്യങ്ങളെല്ലാം വേഗം തീരുമെന്ന ആപ്‌തവാക്യം ഇവിടെ അന്വര്‍ത്ഥകമാകുകയാണെന്ന്‌ പ്രസ്‌ ക്ലബ്‌ സെക്രട്ടറി ശിവന്‍ മുഹമ്മ അനുസ്‌മരിച്ചു. സെമിനാറുകളും സംവാദങ്ങളും തിരിച്ചറിവിനുള്ള പുതിയ മാനങ്ങള്‍ നല്‍കിയതായി മലയാള മനോരമ ഡല്‍ഹി ബ്യൂറോ ചീഫ്‌ ഡി. വിജയമോഹന്‍ ചൂണ്ടിക്കാട്ടി. മലയാളം പുതിയ തലമുറയെ പഠിപ്പിക്കണമെന്നു താന്‍ പറയുകയുണ്ടായി. എന്നാല്‍ എം.ജി. ശ്രീകുമാര്‍ അവതരിപ്പിക്കുന്ന `സരിഗമ' യില്‍ മഞ്ച്‌ സ്റ്റാര്‍ സിംഗര്‍ ജേതാക്കളായ കുട്ടികള്‍ `ഓമനത്തിങ്കല്‍ കിടാവോ...' എന്ന താരാട്ടുപാട്ടുപോലും അറിയില്ലെന്ന്‌ കണ്ടപ്പോള്‍ മലയാളഭാഷയ്‌ക്ക്‌ ഇവിടെ പ്രസക്തി ഉണ്ടോ എന്നു തോന്നിപ്പോയി. മലയാള നാടിന്റെ സ്ഥിതി ഇവിടത്തെപ്പോലെ തന്നെ.

`മഞ്ഞുവീണു, മരം വീണു, ഞാനിന്നു വീട്ടില്‍ പോകുന്നില്ല; ഹാ... ഹാ.. ഹാ..' എന്ന്‌ അലക്‌സ്‌ കോശി ഉച്ചത്തില്‍ പറഞ്ഞത്‌ കണ്‍വന്‍ഷന്റെ മികവിന്റെ തെളിവാണെന്ന്‌ ഏഷ്യാനെറ്റ്‌ ബിസിനസ്സ്‌ മേധാവി ജോണ്‍ ബ്രിട്ടാസ്‌ പറഞ്ഞു. മാധ്യമ കുടുംബത്തിലെത്തിയ അനുഭവമാണിതെന്ന്‌ കേരള കൗമുദിയുടെ ബി.സി. ജോജോ അനുസ്‌മരിച്ചു. സംവാദങ്ങളുടെ മികവ്‌ സൂര്യ ടി.വി. എഡിറ്ററായ റോയി മാത്യൂസ്‌ അനുസ്‌മരിച്ചു.

പ്രസ്‌ ക്ലബ്ബ്‌ രൂപീകകരിച്ച ആദ്യയോഗത്തില്‍ താന്‍ പങ്കാളിയായിരുന്നുവെന്ന്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ സുനില്‍ ട്രൈസ്റ്റാര്‍ പറഞ്ഞു. മാധ്യമങ്ങള്‍ തമ്മില്‍ മത്സരമുണ്ടെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ധാരണയോടെ പ്രവര്‍ത്തിക്കാവുന്നതേയുള്ളൂ. അതിനുള്ള വേദിയാണിത്‌.

മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്‌മയാണ്‌ പ്രധാനം എന്ന്‌ അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോസ്‌ കണിയാലി പറഞ്ഞു. അമ്പതുകളുടെ അവസാനംമുതല്‍ ഡല്‍ഹിയില്‍ പത്രക്കാരനായിരുന്ന തോമസ്‌ മുളയ്‌ക്കലിന്റെ സാന്നിദ്ധ്യം അദ്ദേഹം അനുസ്‌മരിച്ചു.

ഇവന്റ്‌ സ്‌പോണ്‍സര്‍ ബോം ടി.വി.ക്കുവേണ്ടി ആര്‍.കെ. കുറുപ്പ്‌, സ്‌പോണ്‍സര്‍മാരായ ഡോ. നരേന്ദ്രകുമാര്‍, ബിജു കിഴക്കേക്കുറ്റ്‌, ഡോ. ഫ്രീമു വര്‍ഗീസ്‌, ജോസ്‌ പ്ലാക്കാട്ട്‌ എന്നിവര്‍ക്ക്‌ അസംബ്ലിമാന്‍ ചിവുക്കുള ഫലകം സമ്മാനിച്ചു. എം.ജി. ശ്രീകുമാര്‍, ഡി. വിജയമോഹന്‍, ബി.സി. ജോജോ, റോയി മാത്യു, ജോണ്‍ ബ്രിട്ടാസ്‌ എന്നിവര്‍ക്ക്‌ ഫലകം സമ്മാനിച്ചു.

സ്‌പോണ്‍സര്‍മാരായ തോമസ്‌ ടി. ഉമ്മന്‍, വിനോദ്‌ എബ്രഹാം സി.പി.എ, ദിലീപ്‌ വര്‍ഗീസ്‌, ജയിന്‍ ജേക്കബ്‌ സി.പി.എ., വെസ്റ്റ്‌ചെസ്റ്റര്‍ ഹ്യൂമന്‍ റൈസ്റ്റ്‌ കമ്മീഷണര്‍ തോമസ്‌ കോശി, അനിയന്‍ ജോര്‍ജ്‌, ജേക്കബ്‌ എബ്രഹാം, ഡോ. കൃഷ്‌ണ കിഷോര്‍, തമ്പി ആന്റണി, വിന്‍സന്റ്‌ ബോസ്‌, ഏഷ്യാനെറ്റ്‌ യു.എസ്‌.എ.ക്കുവേണ്ടി മാത്യു വര്‍ഗീസ്‌, ബേബി ഊരാളില്‍, ഡോ. കെ.സി. ജോസഫ്‌, ജോയി നെടിയകാലായില്‍, ജേക്കബ്‌ വയലില്‍, ജോണ്‍ ഐസക്ക്‌, ജോണ്‍ ടൈറ്റസ്‌, രാജു ഫിലിപ്പ്‌, രാജു സക്കറിയ, രാജു വര്‍ഗീസ്‌, റോയി എണ്ണശ്ശേരില്‍, ഷോണ്‍ ഡേവിസ്‌, വര്‍ക്കി എബ്രഹാം, അബ്രഹാം ഫിലിപ്പ്‌, ജോര്‍ജ്‌ മാത്യു സി.പി.എ., ജോണ്‍ ആകശാല, മണിലാല്‍ മത്തായി, സെബാസ്റ്റ്യന്‍ കെ. സെബാസ്റ്റ്യന്‍, ഫൊക്കാന തുടങ്ങിയവരെയും ഫലകം നല്‍കി ആദരിച്ചു.

മികച്ച കോണ്‍ഫറന്‍സ്‌ അണിയിച്ചൊരുക്കിയ പ്രസിഡന്റ്‌ റെജി ജോര്‍ജ്‌, സെക്രട്ടറി ശിവന്‍ മുഹമ്മ, ട്രഷറര്‍ ജോര്‍ജ്‌ തുമ്പയില്‍ എന്നിവര്‍ക്ക്‌ നാഷണല്‍ കമ്മറ്റിയുടെ വക അഭിനന്ദന ഫലകം ചിവുക്കുള സമ്മാനിച്ചു.

അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോസ്‌ കണിയാലിക്ക്‌ ഡി. വിജയമോഹന്‍ പ്രശംസാഫലകം സമ്മാനിച്ചു. സീനിയര്‍ മാധ്യമ പ്രവര്‍ത്തകനായ എബ്രഹാം തോമസിനെ (ഡാളസ്‌) പൊന്നാട അണിയിച്ച്‌ ആദരിച്ചു.

ജേക്കബ്‌ റോയി (മലയാളം പത്രം), വിന്‍സെന്റ്‌ ഇമ്മാനുവല്‍ (കേരള എക്‌സ്‌പ്രസ്‌), സജി കീക്കാടന്‍ (മലയാളി സംഗമം), എബ്രഹാം മാത്യു (മലയാളം വാര്‍ത്ത), മാത്യു വര്‍ഗീസ്‌ (ഏഷ്യാനെറ്റ്‌ യു.എസ്‌.എ), ജോസ്‌ കാടാപുറം (കൈരളി ടി.വി.), കൊച്ചിന്‍ ഷാജി (അശ്വമേധം), പ്രിന്‍സ്‌ മര്‍ക്കോസ്‌ (അക്ഷരം), ബിജു കിഴക്കേക്കുറ്റ്‌ (മാസപ്പുലരി), ജെയിംസ്‌ വര്‍ഗീസ്‌ (കേരള്‍ ഡോട്ട്‌ കോം), ജോര്‍ജ്‌ കാക്കനാട്ട്‌ (ആഴ്‌ചവട്ടം), സജി എബ്രഹാം (കേരള ഭൂഷണം), ബേബി ഊരാളില്‍ (മലയാളം ഐ.പി.ടി.പി.), ജിന്‍സ്‌മോന്‍ സക്കറിയ (ജയ്‌ഹിന്ദ്‌ ടിവി.), സണ്ണി പൗലോസ്‌ (ജനനി) തുടങ്ങിയവര്‍ വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിച്ച്‌ ആശംസകള്‍ നേര്‍ന്നു. നിയുക്ത പ്രസിഡന്റ്‌ മാത്യു വര്‍ഗീസ്‌ മാധ്യമപ്രവര്‍ത്തകരുടെ ഐക്യം അഭംഗുരം തുടരണമെന്നും അടുത്ത കോണ്‍ഫറന്‍സ്‌ ഫ്‌ളോറിഡായില്‍ നടക്കുമ്പോള്‍ ഏവരും പങ്കെടുക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
പ്രസ്‌ ക്ലബ്ബ്‌ സമ്മേളനത്തിന്‌ ഉജ്ജ്വല സമാപ്‌തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക