Image

വെങ്കട്ട് പ്രഭു ചിത്രത്തില്‍ സൂര്യ നായകന്‍

Published on 01 January, 2014
വെങ്കട്ട് പ്രഭു ചിത്രത്തില്‍ സൂര്യ നായകന്‍
ഏറെനാളായി കേട്ട വാര്‍ത്തകള്‍ക്ക് ഒടുവില്‍ ഔദ്യോഗിക സ്ഥിരീകരണം. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ സൂപ്പര്‍താരം സൂര്യ നായകനാവുന്നു.
ആദ്യമായാണ് സൂര്യ വെങ്കട്ട് പ്രഭുവിന്റെ ചിത്രത്തില്‍ വേഷമിടുന്നത്. ചെന്നൈ 28, സരോജ, ഗോവ, മങ്കാത്ത തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ വെങ്കട്ടിന്റെ ഒടുവിലത്തെ ചിത്രം 'ബിരിയാണി'യില്‍ സൂര്യയുടെ സഹോദരന്‍ കാര്‍ത്തിയായിരുന്നു നായകന്‍. 'ബിരിയാണി' ഈമാസം 20ന് റിലീസാകാനിരിക്കുകയാണ്.

നിര്‍മാണക്കമ്പനിയായ സ്റ്റുഡിയോ ഗ്രീനിലെ എസ്. ആര്‍ പ്രഭുവാണ് പുതിയ ചിത്രത്തില്‍ സൂര്യ നായകനാവുന്ന വിവരം പ്രഖ്യാപിച്ചത്. വെങ്കട്ടിന്റെ എല്ലാ ചിത്രങ്ങളെയും പോലെ യുവന്‍ ശങ്കര്‍ രാജ തന്നെ ഇതിനും സംഗീതമൊരുക്കും. ഇപ്പോള്‍ ലിംഗുസ്വാമി ഒരുക്കുന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് സൂര്യ. അതിനുശേഷമാകും പുതിയ ചിത്രം തുടങ്ങുക.
വെങ്കട്ട് പ്രഭു ചിത്രത്തില്‍ സൂര്യ നായകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക