Image

ദൃശ്യം തരംഗം, ഇനി നാലുഭാഷകളിലേക്ക്

Published on 01 January, 2014
ദൃശ്യം തരംഗം, ഇനി നാലുഭാഷകളിലേക്ക്
2013 മലയാളത്തിന് സമ്മാനിച്ച് കടന്നുപോകുന്നത് മികച്ച 'ദൃശ്യ' വിരുന്നു സമ്മാനിച്ചാണ്. 2013ലെ റിക്കോര്‍ഡ് കളക്ഷനുമായാണ് ചിത്രം പുതുവര്‍ഷത്തിലേക്ക് കടക്കുന്നത്. ഏഴുകോടിയാണ് ക്രിസ്മസ് റിലീസിലൂടെ ചിത്രം ഇതുവരെ നേടിയത്. ചിത്രം എട്ട് ദിവസം കൊണ്ട് 7 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോഴും നിറഞ്ഞസദസില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം റീമേക്ക് ചെയ്യപ്പെടാനും ഒരുങ്ങുകയാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപെടുമെന്നാണ് വാര്‍ത്ത. ഇതില്‍ തമിഴ്, ഹിന്ദി പതിപ്പുകളുടെ സംവിധാനാവകാശം ജീത്തുവാണ് നേടിയത്.

റിക്കോര്‍ഡുകള്‍ക്കൊപ്പം മറ്റൊരു അഭിമാനം കൂടി ഈ ചിത്രം അവകാശപ്പെടാം. 2013 നടന്‍ മോഹന്‍ലാലിനെ സംബന്ധിച്ച് അത്ര ശുഭകരമായിരുന്നില്ല. അദ്ദേഹത്തിന്റെ ദൃശ്യത്തിനുമാത്രമാണ് പ്രേക്ഷക ഹൃദയം കീഴടക്കി ബോക്സ് ഓഫിസ് ചലനമുണ്ടാക്കാന്‍ സാധിച്ചത്.മലയാളത്തില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത കുടുംബത്രില്ലര്‍ എന്ന വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമാണിത്. അതുകൊണ്ടു തന്നെയാണ് യുവാക്കളും കുടുംബങ്ങളും ഒരുപോലെ ചിത്രത്തെ സ്വീകരിച്ചത്.

ഈ വിജയത്തില്‍ സംവിധായകന്‍ ജീത്തു ജോസഫിന്‍്റെ പങ്കാണ് അഭിനന്ദനമര്‍ഹിക്കുന്നത്. അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങളാണ് ഇതേ വര്‍ഷം പുറത്തിറങ്ങിയത്.രണ്ട്ചിത്രങ്ങളും ബോക്സ് ഓഫീസ് വിജയം ആവര്‍ത്തിക്കുകയും ചെയ്തു. അതിനു ഒടുവിലത്തെ തെളിവാണ് ദൃശ്യത്തിന്റെ റിക്കോര്‍ഡുകളക്ഷനും. മെമ്മറീസിനു പിന്നാലെ മികച്ചവിജയം നേടിയ ജീത്തുജോസഫ് സംവിധായകനെ നിലയില്‍ തന്റെ കഴിവുകള്‍ തെളിയിച്ചിരിക്കുകയാണ്. കുടുംബ പ്രേക്ഷകരാണ് ദൃശ്യത്തിനു അര്‍ഹതപ്പെട്ട വിജയം സമ്മാനിച്ചതെന്നും തീയറ്ററുകളിലെ തിരക്ക് വ്യക്തമാക്കുന്നു. ലാല്‍ ഫാന്‍സുകാര്‍ക്കുപോലും അവിശ്വസനിയമാംവിധമാണ് ദൃശ്യത്തിന്റെ മുന്നേറ്റം. ഫഹദിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയെയും ദിലീപിന്റെ ഏഴ് സുന്ദര രാത്രികളെയും പിന്തള്ളിയാണ് ദൃശ്യം തകര്‍ത്തോടുന്നത്.
ദൃശ്യം തരംഗം, ഇനി നാലുഭാഷകളിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക