Image

നിത്യ, ക്രിഷ്‌ സത്താറുമായി പ്രണയത്തിലെന്ന്‌ റിപ്പോര്‍ട്ട്‌

Published on 01 January, 2014
നിത്യ, ക്രിഷ്‌ സത്താറുമായി പ്രണയത്തിലെന്ന്‌ റിപ്പോര്‍ട്ട്‌
തമിഴ്‌, മലയാളം നടി നിത്യാമേനോന്‍ പഴയകാല നടീനടന്മാരായ ജയഭാരതിയുടെയും സത്താറിന്റെയും മകന്‍ ക്രിഷ്‌ സത്താറുമായി പ്രണയത്തിലെന്ന്‌ റിപ്പോര്‍ട്ട്‌.

22 ഫീമെയില്‍ കോട്ടയം എന്ന മലയാള സിനിമയുടെ തമിഴ്‌ റീമേക്കായ മാലിനി 22 പാളയംകോട്ടൈ എന്ന ചിത്രത്തിലാണ്‌ ഇരുവരും ഇപ്പോള്‍ അഭിനയിച്ചു വരുന്നത്‌. ഷൂട്ടിംഗിന്റെ ഇടവേളകള്‍ ഇരുവരും പരസ്‌പരം കമിതാക്കളെപ്പോലെ ഇടപഴകുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്‌. അതേസമയം ഇരുവരും തമ്മില്‍ നല്ല സൗഹൃദമാണുള്ളതെന്ന്‌ ഇവരോട്‌ അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഗോസിപ്പുകളെക്കുറിച്ച്‌ നിത്യയും ക്രിഷും ഇതുവരെ പ്രതികരിച്ചിട്ടില്ല.

മലയാളത്തിലും തമിഴിലും ഗായികയായി കഴിവ്‌ തെളിയിച്ച നടിയാണ്‌ നിത്യ. 22 ഫീമെയില്‍ കോട്ടയത്തിന്റെ തമിഴ്‌ പതിപ്പായ മാലിനി 22 പാളയംകോട്ടൈ എന്ന ചിത്രത്തിലും പിന്നീട്‌ തെലുങ്ക്‌ മൊഴിമാറ്റ ചിത്രങ്ങളിലും പാടിയ നിത്യ പോപ്പിന്‍സ്‌ , നത്തോലി ഒരു ചെറിയ മീനല്ല എന്നീ ചിത്രങ്ങളിലും ഗായികയായി.
നിത്യ, ക്രിഷ്‌ സത്താറുമായി പ്രണയത്തിലെന്ന്‌ റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക