Image

പുലി മുരുകന്‍ - മോഹന്‍ലാലിന്റെ വ്യത്യസ്ഥമുഖം

Published on 01 January, 2014
പുലി മുരുകന്‍ - മോഹന്‍ലാലിന്റെ വ്യത്യസ്ഥമുഖം
പ്രശസ്‌ത നടന്‍ മോഹന്‍ലാല്‍ പുലി മുരുകനാകുന്നു.കോടികളുടെ ബജറ്റില്‍ ഒരുക്കുന്നൊരു ആക്ഷന്‍ ത്രില്ലറാണ്‌ ചിത്രം. വൈശാഖാണ്‌ ലാലിനെ നായകനാക്കി പുത്തന്‍ചിത്രമൊരുക്കുന്നത്‌. 2014 സെപ്‌റ്റംബര്‍ ആദ്യവാരത്തില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങ്‌ തുടങ്ങുമെന്നാണ്‌ അറിയുന്നത്‌.

ബെന്നി പി നായരമ്പലമാണ്‌ ചിത്രത്തിന്‌ തിരക്കഥയൊരുക്കുന്നത്‌. സീനിയേഴ്‌സ്‌, പോക്കിരിരാജ, മല്ലു സിങ്‌, സൗണ്ട്‌ തോമ തുടങ്ങിയ വമ്പന്‍ കോമേഴ്‌സ്യല്‍ ഹിറ്റുകളുടെ സംവിധായകനായ വൈശാഖ്‌ ആണ്‌ സംവിധായകന്‍ എന്നാണ്‌ റിപ്പോര്‍ട്ട്‌.

2013 മോഹന്‍ലാലിനെ സംബന്ധിച്ച്‌ അത്ര മികച്ചൊരു വര്‍ഷമായിരുന്നു. എന്നാല്‍ വര്‍ഷാവസാനത്തിലെത്തിയ ദൃശ്യം മൊത്തം വര്‍ഷത്തിന്റെയും കുറ്റം തീര്‍ക്കുന്ന തരത്തിലുള്ള വിജയമാണ്‌ നേടിക്കൊണ്ടിരിക്കുന്നത്‌.
പുലി മുരുകന്‍ - മോഹന്‍ലാലിന്റെ വ്യത്യസ്ഥമുഖം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക