Image

സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ അനുശോചിച്ചു

Published on 31 October, 2011
സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ അനുശോചിച്ചു
ന്യൂയോര്‍ക്ക്‌: കഴിഞ്ഞ നാലു പതിറ്റാണ്ടായി കേരള രാഷ്‌ട്രീയത്തില്‍ എം.എല്‍.എ, വിവിധ വകുപ്പ്‌ മന്ത്രി എന്നീ നിലകളില്‍ തിളങ്ങിനിന്ന ടി.എം. ജേക്കബിന്റെ വേര്‍പാടില്‍ സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ റെജി വര്‍ഗീസ്‌ അനുശോചിച്ചു.

കേരളത്തിന്റെ സമഗ്ര വികസനത്തിനും പുരോഗതിക്കുമായി യത്‌നിച്ച സമുന്നത നേതാവായിരുന്ന ശ്രീ ജേക്കബിന്റെ നിര്യാണം തീരാനഷ്‌ടമാണെന്നും അമേരിക്കയിലെ പ്രഥമ മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ അംഗങ്ങളുടെ ദുഖവും, അനുശോചനവും അറിയിക്കുന്നുവെന്ന്‌ ശ്രി. റജി വര്‍ഗീസ്‌ പ്രസ്‌താവിച്ചു.
സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക