Image

ആണ്‍ വേഷം ചെയ്യാന്‍ ആഗ്രഹമെന്ന്‌ ഭാവന

Published on 31 December, 2013
ആണ്‍ വേഷം ചെയ്യാന്‍ ആഗ്രഹമെന്ന്‌ ഭാവന
തനിക്ക്‌ ആണ്‍വേഷം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന്‌ നടി ഭാവന പറഞ്ഞു. വാരിവലിച്ച്‌ പടങ്ങള്‍ ചെയ്യാന്‍ താല്‍പര്യമില്ല. മലയാളത്തില്‍ നിന്നും കന്നഡയില്‍ നിന്നും കുറേ മികച്ച ചിത്രങ്ങള്‍ ലഭിയ്‌ക്കുന്നുണ്ടെന്നും ഭവന പറഞ്ഞു. മലയാളത്തില്‍ പല താരങ്ങളും ആണ്‍വേഷം കെട്ടി അഭിനയിച്ചിട്ടുണ്ട്‌. അത്തരത്തിലൊരു വേഷം അവതരിപ്പിക്കാന്‍ തനിയ്‌ക്ക്‌ വലിയ ആഗ്രഹമുണ്ടെന്നാണ്‌ ഭാവന പറയുന്നത്‌.

ഭാവനയുടേതായി അടുത്തതായി എത്താന്‍ പോകുന്ന ചിത്രം പോളി ടെക്‌നിക്‌ ആണ്‌. ഒരു എസ്‌ഐയുടെ റോളിലാണ്‌ ഭാവന ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ്‌ നായകനായി എത്തുന്നത്‌. ആദ്യമായി ഒരു പോലീസ്‌ വേഷം ചെയ്യുന്നതിന്റെ ത്രില്ലിലാണ്‌ ഭാവന.. മലയാളത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും കന്നഡത്തിലാണ്‌ താനിപ്പോള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന്‌ ഭാവന പറയുന്നു.
ആണ്‍ വേഷം ചെയ്യാന്‍ ആഗ്രഹമെന്ന്‌ ഭാവനആണ്‍ വേഷം ചെയ്യാന്‍ ആഗ്രഹമെന്ന്‌ ഭാവന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക