Image

ദീപികയുടെ ആഗ്രഹം സഫലമാകുന്നു

Published on 31 December, 2013
ദീപികയുടെ ആഗ്രഹം സഫലമാകുന്നു
ബോളിവുഡിലെ സൂപ്പര്‍ നായിക ദീപിക പഡുകോണിന്റെ ഏക്കാലത്തേയും ആഗ്രഹം സഫലമാകുന്നു. നടി സല്‍മാന്‍ ഖാനൊപ്പം ശ്രദ്ധേയ വേഷത്തില്‍ എത്തുന്നു.

സൂരജ്‌ ബര്‍ജാത്യ ഒരുക്കുന്ന ചിത്രത്തിലാണ്‌ സല്‍മാനൊപ്പം ദീപിക അഭിനയിക്കുന്നത്‌. ചിത്രത്തിനായി കൂട്ടത്തോടെ ദീപിക ഡേറ്റും നല്‍കിയിട്ടുണ്ട്‌. സല്‍മാനൊപ്പം അഭിനയിക്കാനുള്ള അവസരം ഇനി പാഴാക്കാന്‍ പാടില്ലെന്ന നിര്‍ബന്ധം ഉള്ളതിനാലാണ്‌ ദീപിക ഡേറ്റ്‌ നല്‍കിയതു തന്നെ.

ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ ബോളിവുഡിന്റെ കിംഗ്‌ ഖാനൊപ്പം ഹിന്ദിയില്‍ അരങ്ങേറിയ ദീപിക പഡുകോണിന്‌ പിന്നീട്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആ ചിത്രത്തിന്റെ വിജയത്തിന്‌ ശേഷം ദീപികയെ തേടി പിന്നെ അവസരങ്ങളുടെ പെരുമഴയായിരുന്നു. എന്നാല്‍ ബി ടൗണിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കാന്‍ കഴിയാതെ പോയത്‌ ദീപികയുടെ കരിയറിലെ ഒരു ദു:ഖമായി ഇപ്പോഴും നില്‍ക്കുകയാണ്‌.

എന്നാല്‍ സല്‍മാനൊപ്പം അഭിനയിക്കുക എന്ന ദീപികയുടെ ആഗ്രഹം ഉടന്‍ തന്നെ സാധിക്കുമെന്നാണ്‌ പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മുന്‌പ്‌ മോഡലിംഗുമായി നടക്കവെ സല്‍മാന്‍ ദീപികയ്‌ക്ക്‌ ഒരു ഓഫര്‍ നല്‍കിയതാണ്‌. എന്നാല്‍ അന്ന്‌ ദീപിക്‌ സിനിമയെ ഗൗരവമായി കാണാതിരുന്നത്‌ കൊണ്ട്‌ അത്‌ വേണ്ടെന്ന്‌ വെക്കുകയായിരുന്നു.
ദീപികയുടെ ആഗ്രഹം സഫലമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക