Image

ദേവയാനി സംഭവവും നയതന്ത്രരംഗത്തെ തന്ത്രങ്ങളും: (ചെറിയാന്‍ ജേക്കബ്‌)

Published on 27 December, 2013
ദേവയാനി സംഭവവും നയതന്ത്രരംഗത്തെ തന്ത്രങ്ങളും: (ചെറിയാന്‍ ജേക്കബ്‌)
ഇന്‍ഡ്യയുടെ നയതന്ത്രത്തിലെ പിഴവുകളെ സംബന്ധിച്ച്‌ പലരും ലേഖനങ്ങള്‍ എഴുതുകയും വിമര്‍ശനങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്‌തു. ഈ ലേഖനത്തിന്റെ ഉദ്ദേശം സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ നിലപാടുകളും, തീരുമാനങ്ങളും,എങ്ങനെ നമ്മുടെ പുരോഗതിയെ ബാധിച്ചു എന്നതിനോടൊപ്പം കാലാകാലങ്ങളിലെ അമേരിക്കന്‍ നിലപാടുകളുടെ അനന്തര ഫലവും പരിശോധിക്കുക എന്നതാണ്‌.

എല്ലാ രാജ്യങ്ങളും അവരവരുടെ രാജ്യം ഏറ്റവും ഉന്നതിയില്‍ നില്‌ക്കണമെന്ന്‌ ആഗ്രഹമുള്ളവരാണ്‌. മിക്കപ്പോഴും മറ്റ്‌ രാജ്യങ്ങളെ സഹായിക്കാനും അവരെ ഉദ്ധരിക്കാനും ഉള്ള പല തീരുമാനങ്ങളും അവരവരുടെ സ്വാര്‍ത്ഥ താല്‌പ്പര്യങ്ങള്‍ക്കാണ്‌ . പലപ്പോഴും ഈ സത്യം ആളുകള്‍ മനസ്സിലാക്കാറില്ല, തങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാത്തിടത്തോളംകാലം സാധാരണ ജനങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ താല്‌പ്പര്യം കാണി ക്കാറില്ല.

യുദ്ധങ്ങള്‍

സ്വതന്ത്ര ഇന്ത്യ സ്വന്തം നിലനില്‍പ്പിനു പല പ്രതിബന്ധങ്ങളും നേരിടേണ്‌ടിവന്നു. അതില്‍ പ്രധാനമായും അയല്‍ രാജ്യങ്ങളുമായുള്ള യുദ്ധങ്ങള്‍ (മറ്റു രാജ്യങ്ങളുടെ സഹായത്തിനും സ്വയ രക്ഷക്കും)

1948 പാക്കിസ്ഥാനുമായി ആദ്യ യുദ്ധം ജമ്മു കാശ്‌മീരിന്‌ വേണ്‌ടി
1962 ചൈനയുമായി അതിര്‍ത്തി യുദ്ധം
1965 പാക്കിസ്ഥാനുമായി രണ്‌ടാമത്തെ യുദ്ധം- വെടി നിര്‍ത്തലില്‍ കലാശിച്ചു.
1971 പാക്കിസ്ഥാനുമായി മൂന്നാമത്തെ യുദ്ധം - ബംഗ്ലാദേശിനെ മോചിപ്പിച്ചു.
1984 ഇന്ത്യന്‍ ആഭ്യന്തര യുദ്ധം ഖാലിസ്ഥാന്‍ തീവ്രവാദികളുമായി.
1987 ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്‌ തമിഴ്‌ തീവ്ര വാദികളുമായി.
1999 പാകിസ്‌താനുമായി നാലാമത്‌ യുദ്ധം കാര്‍ഗില്‍ യുദ്ധം

ഇത്രയേറെ യുദ്ധങ്ങളും ആഭ്യന്തര കലഹവും നേരിട്ട ഒരു രാജ്യം, തങ്ങളുടെ സ്വാതന്ത്ര്യം ഇപ്പോഴും കാത്ത്‌ സൂക്ഷിക്കുന്നത്‌ അഭിമാനാര്‍ഹമാണ്‌. ഇന്ത്യക്കൊപ്പം ഒരേദിവസം സ്വാതന്ത്ര്യം കിട്ടിയ പാക്കിസ്‌താന്‍ ഇന്നും പുരോഗതിയുടെ പാതയില്‍ വളരെ പുറകിലാണെന്നതും വളരെ ശ്രദ്ധേയമാണ്‌. ഇന്ത്യ കൈവരിച്ച നേട്ടങ്ങളൊക്കെ ഈ ബുദ്ധിമുട്ടുകള്‍ എല്ലാം സഹിച്ചാണെന്നതും എടുത്തു പറയപ്പെടേണ്‌ടതാണ്‌.

ഇന്ത്യയും അമേരിക്കാന്‍ ശൂന്യാകാശ പര്യവേഷണവും

1969 ജൂലൈ 20 ന്‌ അമേരിക്കന്‍ ശൂന്യാകാശ സഞ്ചാരികള്‍ ആദ്യമായി ചന്ദ്രനില്‍ കാല്‌ കുത്തിയപ്പോള്‍, ഇന്ത്യക്ക്‌ ശൂന്യാകാശ ഗവേഷണ രംഗത്ത്‌ പ്രതീക്ഷക്ക്‌ ഒരു വകയുമില്ലയിരുന്നു. വളരെ കുറഞ്ഞ ബജറ്റ്‌ മാത്രം ഉണ്‌ടായിരുന്ന ഇസ്രോ (ISRO) തങ്ങളുടെ ചുരുങ്ങിയ പരിധിയില്‍ ഒതുങ്ങി നിന്ന്‌ പല ഗവേഷണങ്ങളും നടത്തി. പലതും അവഗണിക്കപ്പെട്ടപ്പോളും നിരാശപ്പെടാതെ തങ്ങളുടെ ജീവിതം തന്നേ രാജ്യത്തിന്‌ വേണ്‌ടി ഉഴിഞ്ഞ്‌ വച്ച്‌ പരിശ്രമിച്ച പല ശാസ്‌ത്രജ്ഞന്മാരും ചെയ്‌ത ത്യാഗത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും ഫലമാണ്‌ ഇന്ത്യയെ ലോകത്തെ വികസിത രാജ്യങ്ങളുടെ ഒപ്പം എത്തിച്ചത്‌. ഇന്ത്യയുടെ ചേരി ചേരാ നയവും, അതോടൊപ്പം റഷ്യന്‍ കൂട്ടുകെട്ടും 1959 മുതല്‍ 1971 വരെയുള്ള മൂന്ന്‌ യുദ്ധങ്ങളും ഇന്ത്യയെ സാമ്പത്തികമായി വളരെ പുറകോട്ടടിച്ചു. വിവര സാങ്കേതിക വിദ്യയില്‍ മുന്നിട്ട്‌ നിന്ന അമേരിക്ക മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ പാക്കിസ്ഥാന്‌ സഹായവുമായി നിന്നു. അമേരിക്കയും റഷ്യയും ആയി നിന്നിരുന്ന ശീതസമരവും നമ്മുടെ ഉപ ഭൂഖണ്ഡത്തില്‍ അലയടിച്ചപ്പോള്‍ ഇന്ത്യയുടെ ഗവേഷണ രംഗത്തെ കുതിപ്പിനും വലിയൊരു മുരടിച്ച നേരിട്ടു.

1970 കാലഘട്ടത്തില്‍ ഖര ഇന്ധനം ഉപയോഗിച്ച്‌ സ്‌പേസ്‌ റോക്കറ്റ്‌ എഞ്ചിന്‍ ഇന്ത്യയുടെ മുന്‍ പ്രസിഡന്റ്‌ ആയിരുന്ന ഡോ.എ. പി ജെ അബ്ദുല്‍ കലാമും കൂട്ടരും ചേര്‍ന്ന്‌ വികസിപ്പിച്ചപ്പോള്‍, ആദ്യമായി ദ്രവ ഇന്ധനം ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിക്കുന്ന സ്‌പേസ്‌ റോക്കറ്റു എഞ്ചിന്‍ ഡോക്ടര്‍ നമ്പി നാരായണനും കൂട്ടരും വികസിപ്പിച്ചെടുത്തു. ഡോക്ടര്‍ സതീഷ്‌ ധവാന്റെ മേല്‍നോട്ടതിലുണ്‌ടായിരുന്ന ഈ ടീം ലോക ശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങി. ഇവരുടെ ഗവേഷണ ഫലങ്ങള്‍ യാഥാര്‍ത്ഥ്യം ആണെന്ന്‌ കണ്‌ട അമേരിക്ക, ഇന്ത്യയുടെ ഈ മുന്നേറ്റങ്ങളെ കുറയ്‌ക്കാന്‍ വളരെ ശ്രമിച്ചു. അമേരിക്കയുടെ അടവുനയം ഇന്ത്യയുമായി ചങ്ങാത്തം കൂടുന്നതിലായി. ഇന്ത്യയെ മാറ്റി നിര്‍ത്തിയാല്‍ അവര്‍ ലോക ശക്തി ആകുമെന്ന്‌ അമേരിക്കക്ക്‌ നന്നായി ബോധ്യപ്പെട്ടു. 73-77 കാലഘട്ടങ്ങളില്‍ ഉണ്‌ടാക്കിയ സൌഹൃദം 77 ലെ മൊറാര്‍ജി ദേശായിയുടെ ഭരണ സമയത്ത്‌ അകന്നു. കൊക്കക്കൊളയെയും കാഡ്‌ബറിയെയും തുരത്തിയത്‌ അമേരിക്കയ്‌ക്ക്‌ മാത്രമല്ല യുറോപ്പിനും ഇഷ്ടമായില്ല. ചുരുക്കത്തില്‍ ഇന്ത്യ അമേരിക്കയുടെ കണ്ണിലെ കരടാകാന്‍ തുടങ്ങി. തൊണ്ണൂറുകളില്‍ ഇന്ത്യ ക്രയോജനിക്‌ എഞ്ചിന്‍ ഉണ്‌ടാക്കാന്‍ ശമിച്ചപ്പോള്‍ നമ്പി നാരായണനെ ഒരു ചാരക്കേസില്‍ പെടുത്തി ആ ദൗത്യ സംഘത്തെ മൊത്തം ചിതറിച്ചു. ആ കേസും നമ്പി നാരായണന്റെ അവസ്ഥയും നമ്മള്‍ നേരില്‍ കണ്‌ടതാണ്‌. അന്ന്‌ എല്ലാവരും നമ്പി നാരായണനെയും, അവരുടെ ആത്മാര്‍തതയെയും അടിമുടി വിമര്‍ശിച്ചവരാന്‌. അന്ന്‌ ശ്രീമാന്‍ കെ കരുണാകരന്‍ പറഞ്ഞത്‌ ആരെങ്കിലും കേട്ടിരുന്നെങ്കില്‍ ഒരു പക്ഷേ ഇന്ത്യയുടെ ഇന്നത്തെ സ്ഥിതി വേറൊന്നാകുമായിരുന്നു.

ഇന്ത്യയും വിവര സാങ്കേതിക വിദ്യയിലേക്കുള്ള കാല്‍വയ്‌പ്പും

84 തൊട്ട്‌ 89 വരെ ഭരിച്ച രാജീവ്‌ ഗാന്ധിയുടെ കാലത്താണ്‌ ഇന്ത്യ വിവര സാങ്കേതിക വിദ്യയിലേക്ക്‌ ശ്രദ്ധ തിരിച്ചത്‌. ആ സമയത്തും ആവുന്ന രീതിയിലൊക്കെ കോലാഹലങ്ങള്‍ ആഭ്യന്തരമായി ഉണ്‌ടായി. പക്ഷെ രാജീവിന്റെ ഇഛാശക്തിയും ഇറക്കുമതി നയങ്ങളിലെ ഇളവുകളും പരിഷ്‌കാരങ്ങളും ഇന്ത്യയുടെ വിവര സാങ്കേതിക വിദ്യയിലെ വളര്‍ച്ചക്ക്‌ ആക്കം കൂട്ടി, അഭ്യന്തര വളര്‍ച്ചയോടൊപ്പം ഇന്ത്യയുടെ സൈനിക സുരക്ഷയും കൂടെയിണങ്ങാതെ ഇന്ത്യയില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ സാധിക്കില്ലെന്നറിഞ്ഞ രാജീവ്‌, സൈനിക പരിഷ്‌കരണത്തിനും ഊന്നല്‍ കൊടുത്തു. ഇറ്റലിയിലെ ബോഫോര്‌സ്‌ കമ്പനിയുമായി ഉണ്‌ടാക്കിയ കരാറിനെചൊല്ലി രാജീവിന്റെ നേതൃത്വത്തിലുണ്‌ടായിരുന്ന ഗവണ്‍മെന്റ്‌ അഴിമതി ആരോപണം നേരിടുകയും, ആ കേസ്‌ ആളികത്തിച്ച്‌ ആ ഗവര്‍ന്മെന്റിനെ താഴെ ഇറക്കുവാന്‍ ശ്രമിക്കുകയും ചെയ്‌തു. പകരം എല്ലാ അഴിമതിയും വെളിച്ചത്ത്‌ കൊണ്‌ടുവരാമെന്ന്‌ ഉറപ്പു പറഞ്ഞു അധികാരത്തില്‍ കയറിയ വി.പി. സിങ്ങിന്‌ ഒന്നും ചെയ്യാന്‍ പറ്റിയില്ല. ബോബോഴ്‌സ്‌ പീരങ്കികള്‍ ഒന്നും ഒന്നിനും കൊള്ളില്ല എന്നുള്ള ആരോപണം അഴിമതി കഥകളോടൊപ്പം പ്രചരിപ്പിച്ചു. പിന്നീടു 1999 ല്‍ പാക്കിസ്ഥാനുമായി നടന്ന കാര്‍ഗില്‍ യുദ്ധത്തിന്‌ ഇന്ത്യയുടെ വിജയത്തിന്‌ സഹായകമായത്‌ ആ ബോഫോഴ്‌സ്‌ പീരങ്കികള്‍ ആയിരുന്നുവെന്ന്‌ അന്നത്തെ പ്രതിരോധ മന്ത്രി ജോര്‍ജ്‌ ഫെര്‍ണാണാണ്‌ടസ്‌ തന്നെ പറഞ്ഞിട്ടുണ്‌ട്‌ എന്നുള്ളത്‌ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്‌ടാതാണ്‌.

അന്ന്‌ ഇറ്റലിയില്‍ നിന്ന്‌ ആയുധം വാങ്ങാതെ, അമേരിക്കയില്‍ നിന്ന്‌ വാങ്ങിയിരുന്നെങ്കില്‍ ഒരു പ്രശ്‌നവും ഉണ്‌ടാകില്ലായിരുന്നു. ആ കേസിന്‌ ഇന്ത്യ മുടക്കിയ പൈസയും അതിന്റെ പേരില്‍ ആരോപിച്ച 6 കോടി രൂപയും തട്ടിച്ച്‌ നോക്കിയാല്‍, ആരാണ്‌ കലക്കവെള്ളത്തില്‍ മീന്‍ പിടിച്ചതെന്ന്‌ പകല്‍ പോലെ വ്യക്തമാണ്‌.

ഇന്ത്യയും വിവര സാങ്കേതിക വിദ്യയിലെ കുതിപ്പും

70 കളില്‍ അമേരിക്കയില്‍ വന്ന നരേന്‍ പട്‌നിയാണ്‌ ആദ്യമായി ഇന്ത്യയില്‍ നിന്ന്‌ കുറഞ്ഞ ചിലവില്‍ കംപ്യുട്ടര്‍ ജോലികള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ചെയ്യാമെന്ന്‌ തെളിയിച്ചത്‌. ഇന്നത്തെ ഇന്‍ഫോസിസ്‌ ചെയര്‍മാന്‍ ശ്രീ നാരായണ മൂര്‍ത്തി ആദ്യം ജോലി ചെയ്‌തത്‌ നരേന്റെ കമ്പനിയിലായിരുന്നു. അവിടുന്ന്‌ രാജി വച്ച്‌ അദ്ദേഹവും കൂട്ടുകാരും ചേര്‍ന്ന്‌ 1981 ല്‍ തുടങ്ങിയ Infsoys, ടാറ്റാ യുടെ TCS, ശിവ്‌ നാടാരുടെ HCL, അസിം പ്രേംജിയുടെ Wipro, രാജേന്ദ്ര പവാറിന്റെയും വിജൈയ്‌ തണ്‌ടാനിയുടെയും NIIT തുടങ്ങിയ സ്ഥാപനങ്ങള്‍ വിവര സാങ്കേതിക വിദ്യയുടെ രംഗത്തേക്ക്‌ കടന്നു വന്നപ്പോള്‍, ഇന്ത്യയെ അവഗണിക്കുവാന്‍ അമേരിക്കക്കും മറ്റു വികസിത രാജ്യങ്ങള്‍ക്കും കഴിയാതെയായി. ഇന്ത്യയുടെ കുതിപ്പ്‌ ഇവിടെനിന്ന്‌ തുടങ്ങി, 1995 കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ്‌ സാധാരണക്കാരന്‌ വേണ്‌ടി തുറന്നു കൊടുത്തതും, ടെലികോം മേഖലയിലെ വന്‍ കുതിപ്പും, ഇന്ത്യയുടെ ഇന്‍സാറ്റ്‌ സീരീസ്‌ ഉപഗ്രഹങ്ങളുടെ വിജയകരമായ വിക്ഷേപണവും അവയുടെ പ്രവര്‍ത്തനവും, ഈ രംഗത്ത്‌ മറ്റ്‌ രാജ്യങ്ങളെ ആശ്രയിക്കുന്നതില്‍ നിന്നും ഇന്ത്യക്ക്‌ മോചനമേകി. 2000 ലെ ഇന്റര്‍നെറ്റ്‌ ഡോട്ട്‌ കോം വിപ്ലവവും, Y2K പ്രതിസന്ധിയും, ഇന്ത്യയെ വിവര സാങ്കേതിക വിദ്യയുടെ വിജയ പാതയിലേക്ക്‌ നയിച്ചു.

ആഗോളവല്‍ക്കരണവും അമേരിക്കന്‍ സാമ്പത്തിക മാന്ദ്യവും

ഇന്ത്യ പുരോഗതിയുടെ പാതയില്‍ യാത്ര തുടങ്ങിയപ്പോള്‍ അമേരിക്കക്ക്‌ തങ്ങളുടെ പല മേഖലകളിലും പരാജയം നേരിട്ടു. വിവര സാങ്കേതിക വിദ്യയില്‍ ഒട്ടു മിക്ക ജോലികളും ഇന്ത്യ കൈയ്യടക്കിയപ്പോള്‍ ഉല്‌പ്പാദന രംഗത്തെ എല്ലാ കരാര്‍ ജോലികളും ചൈന ഏറ്റെടുത്തു. കഴിഞ്ഞ വര്‍ഷം ചൈന ലോകത്തിലെ രണ്‌ടാമത്തെ വലിയ സാമ്പത്തിക രാജ്യമായി ജപ്പാനെ പിന്‍തള്ളിയപ്പോള്‍ മുതല്‍, മറ്റ്‌ വികസിത രാജ്യങ്ങള്‍ ഇനി ഇന്ത്യക്ക്‌ കടിഞ്ഞാണിട്ടില്ലെങ്കില്‍, അവരുടെ സ്ഥാനം പോകുമെന്ന്‌ തിരിച്ചറിഞ്ഞു കഴിഞ്ഞു. സാമ്പത്തിക ഞെരുക്കവും ആഭ്യന്തര പ്രശ്‌നങ്ങളും മൂലം നേരിട്ടൊരു ഏറ്റുമുട്ടലിന്‌ അവരെ പ്രേരിപ്പിക്കില്ല എന്നിരുന്നാലും മാനസികമായി തളര്‍ത്താം എന്നുള്ള കാര്യം അവര്‍ക്ക്‌ നന്നായറിയാം.

കഴിവോ അറിവോ ഇന്ത്യാക്കാരുടെ അടുത്തില്ലെങ്കിലും അതുള്ളതായി അഭിനയിക്കാന്‍ സായിപ്പിന്‌ നന്നായി അറിയാം. എന്നും സായിപ്പിനെ കാണുമ്പോള്‍ കവാത്ത്‌ മറക്കുന്ന ഇന്ത്യാക്കാരന്റെ പൊതു വികാരം ആളി കത്തിച്ച്‌ അത്‌ മുതലെടുക്കുന്ന സായിപ്പും അതിനു കുടപിടിക്കുന്ന ഏറാനും ചേരുമ്പോള്‍ പിന്നെ കഥ പറയുകയും വേണ്‌ട.

ശൂന്യാകാശ്യ പര്യവേക്ഷ്‌നത്തിലെ പുതിയ മാനങ്ങള്‍

അമേരിക്കയും വിരലിലെന്നാവുന്ന രണ്‌ടു മൂന്നു രാജ്യങ്ങള്‍ മാത്രം അനുഭവിച്ചിരുന്ന അപ്രമാദിത്യത്തിന്‌ തിരിച്ചടിയായി ഇന്ത്യയും ചൈനയും കടന്നു വന്നത്‌ അത്ര സന്തോഷതോടെയൊന്നുമല്ല അമേരിക്കയും മറ്റു രാജ്യങ്ങളും കണ്‌ടത്‌. വളരെ കുറഞ്ഞ ചിലവില്‍ ഉപഗ്രഹ വിക്ഷേപണം ഇന്ത്യയുടെ സഹായത്താല്‍ മറ്റു പല വികസ്വര രാജ്യങ്ങളും ഇന്ന്‌ സ്വായത്തമാക്കി കൊണ്‌ടിരിക്കുകയാണ്‌. ലോകത്തിന്റെ ഗതി തന്നെ മാറ്റി മറിക്കുന്ന തരത്തിലുള്ള പുരോഗതിയാണ്‌ വിവര സാങ്കേതിക വിദ്യയിലും മെഡിക്കല്‍ മേഖലയിലും ഇന്ത്യ കൈവരിക്കുന്നത്‌. ഇതൊന്നും അമേരിക്കക്കോ അതോ യുറോപ്പ്യന്‍ രാജ്യങ്ങള്‍ക്കോ പിടിക്കില്ല, കാരണം അവരുടെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രശ്‌നമാണ്‌

അമേരിക്ക പറഞ്ഞു ചന്ദ്രനില്‍ വെള്ളമില്ലെന്ന്‌ , ഇന്ത്യക്കാര്‌ പറഞ്ഞു `നേരാ, നിങ്ങള്‍ നോക്കിയ വെളിച്ചമുള്ള ഭാഗത്ത്‌ വെള്ളമില്ല, പക്ഷെ അപ്പുറത്ത്‌ ഇരിട്ടുള്ള ഭാഗത്ത്‌ വെള്ളമുണ്‌ട്‌`. അമേരിക്കക്ക്‌ മനസ്സില്ലാ മനസ്സോടെ ഇത്‌ അംഗീകരിക്കേണ്‌ടി വന്നു. അമേരിക്ക 2008- 2009 കാലഘട്ടത്തില്‍ വന്‍ സാന്‌പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ്‌ ഇന്ത്യ ഈ വിജയം കൈവരിച്ചത്‌ എന്നുള്ളത്‌ ശ്രദ്ധേയമാണ്‌. നല്ല കാലത്തായിരുന്നെങ്കില്‍ അവിടെയും പാര പണിതേനെ. read more  വെറും 59 മില്യന്‍ അമേരിക്കന്‍ ഡോളര്‍ മാത്രമാണ്‌ ഇന്ത്യ ചിലവഴിച്ചത്‌ എന്ന്‌  കൂടെ ഓര്‍ത്താല്‍ കൊള്ളാം.

ചൊവ്വയില്‍ വെള്ളമില്ലെന്നായിരുന്നു അമേരിക്കയും നാസായും പറഞ്ഞ്‌ കൊണ്‌ടിരുന്നത്‌. ഇന്ത്യ ചൊവ്വയിലേക്ക്‌ ഉപഗ്രഹം വിടുന്നു എന്ന്‌ പറഞ്ഞപ്പോള്‍ അമേരിക്ക ഉള്‍പ്പെടെ പലരും അതിന്‌ പുല്ലു വിലപോലും കല്‌പ്പിച്ചില്ല. പക്ഷെ ഇന്ത്യ അതും സാധിച്ചു, read more അമേരിക്ക പുറകേ ഒരു വിക്ഷേപണം കൂടെ നടത്തി, ഇനി ഇന്ത്യാക്കാര്‍ വേറെ എന്തെങ്കിലും കണ്‌ടു പിടിച്ചാലോ? read more

ചതിയുടെ പുതിയ മുഖങ്ങള്‍

ഇനി ഇന്ത്യക്ക്‌ കൂച്ചു വിലങ്ങിടണമെങ്കില്‍ വേറെ എന്തെങ്കിലും ഒരു പൊതു വികാരം ആളി കത്തിക്കണം, നല്ല ഒരുഅഴിമതി മുഖം ഇന്ത്യക്ക്‌ വെളിയില്‍ വേണം. എങ്കിലേ കെട്ടിപ്പൊക്കി കൊണ്‌ടുവന്നതെല്ലാം ഒറ്റയടിക്ക്‌ കളയാന്‍ പറ്റു. ന്യൂ യോര്‍ക്കില്‍ ആണ്‌ അനധികൃത കുടിയേറ്റക്കാര്‍ ഏറെയും, ഇത്‌ എന്റെ അഭിപ്രായമല്ല കണക്കുകള്‍ നോക്കുക. read more  2005 ലെ കണക്ക്‌ പ്രകാരം 18% ആളുകള്‍ ന്യൂ യോര്‍ക്ക്‌ സിറ്റിയില്‍ മാത്രം അനധികൃത കുടിയേറ്റക്കാരാണ്‌. ന്യൂയോര്‍ക്കിലെ ഭീമമായ ടാക്‌സ്‌ മുഴുവനും ഇത്തരക്കാരെ പോറ്റാന്‍ മാത്രമാണ്‌ ഉപയോഗിക്കുന്നത്‌. ഏകദേശം 645,000 ആളുകള്‍. ഇത്തരം കുടിയേറ്റത്തിനു ഫ്രീ പാസ്‌ കൊടുക്കുന്നത്‌ ഇന്നത്തെ അമേരിക്കന്‍ ഭരണകൂടമാണെന്നുള്ളതാണ്‌ പ്രീത്‌ ഭാരാരയുടെ മൂക്കിന്‌ താഴെയാണ്‌ ഇത്‌ നടക്കുന്നത്‌.

എന്തേ അവരെ അറസ്റ്റ്‌ ചെയ്യാത്തത്‌?
ഇവരില്‍ എത്ര പേര്‍ക്ക്‌ ശരിയായ വേതനം കിട്ടുന്നുണ്‌ട്‌?
അവരോട്‌ കാണിക്കുന്നത്‌ നീതി ആണോ?


ഇവരെ ഒക്കെ വിട്ടിട്ടാണ്‌ നമ്മുടെ ഇന്ത്യക്കാരന്‍ എന്നഭിമാനിക്കുന്ന പ്രോസികുട്ടെര്‍ ഇന്ത്യുടെ പ്രധിനിധിയെ പരസ്യമായി അറസ്റ്റു ചെയ്‌ത്‌ വിവാദവു ഉണ്‌ടാകിയത്‌. എന്നാല്‍ തെറ്റ്‌ തെറ്റ്‌ തന്നെയാണ്‌, പക്ഷെ അത്‌ നടപ്പാക്കിയ രീതി വളരെ കാ ടത്തരമായി എന്ന്‌ മാത്രമേ ഈ അറസ്റ്റിനെ എതിര്‍ത്തവര്‍ പറഞ്ഞുള്ളൂ. ഒരു വിസാ രേഖയുടെ പിഴവ്‌ വലിയ അന്താരാഷ്‌ട്ര പ്രശ്‌നമായി.

ഇന്ത്യയില്‍ നിന്ന്‌ അനധികൃത കുടിയേറ്റത്തിന്റെ കണക്കെടുത്താല്‍ 0.001 % മാത്രമാണുള്ളത്‌. അങ്ങനെയുള്ള ഒരു രാഷ്ട്രത്തെയായിരുന്നോ ഇത്തരം കെണിയില്‍ പെടുത്താന്‍? ഭൂരിഭാഗം ഇന്ത്യാക്കാരും നികുതി കൊടുത്ത്‌ മാന്യമായി നിയമത്തിന്‌ വഴിപെട്ട്‌ നടക്കുന്നവരാണ്‌ ലക്ഷത്തില്‍ ഒരുവനെ പിടിച്ച്‌ ഒരു നാടിനെ മുഴുവന്‍ അപമാനിക്കാന്‍ ശ്രമിക്കുന്നതിലെ സത്യം ആത്മാര്‌തത ആണോ എന്ന്‌ സംശയിക്കേണ്‌ടിയിരിക്കുന്നു

ഇത്‌ കണ്‌ടാല്‍ തോന്നും അമേരിക്കയുടെ കുടിയേറ്റ ബില്‍ ഇനി പസ്സാക്കേണ്‌ട കാര്യമില്ല, കാരണം ഇപ്പോള്‍ പ്രീത്‌ ഭാരാരയുടെ കണക്കു പ്രകാരം അവസാനത്തെ ആളാണ്‌ ഇപ്പോള്‍ അറസ്റ്റ്‌ ചെയ്യ്യപ്പെട്ടിരിക്കുന്നത്‌!! സത്യം വേറെ യായിരിക്കാം,.പക്ഷെ എല്ലാം കൂട്ടി വായിച്ചാല്‍ ഒന്നും വെറുതേ അല്ലായിരുന്നുവെന്നു ആര്‍ക്കും മനസ്സിലാകും.

ആരോ എഴുതി കണ്‌ടു വേലക്ക്‌ കൊണ്‌ടുവന്ന സ്‌ത്രീയുടെ ഭര്‍ത്താവ്‌ വേറൊരു എംബസ്സിയിലെ െ്രെഡവര്‍ ആയിരുന്നുവെന്ന്‌
അമ്മയിഅപ്പനും അമ്മയിഅമ്മയും അമേരിക്കന്‍ എംബസ്സിയിലെ വേലക്കരായിരുന്നെന്നും!

ശരിയായാല്‍, അവരുടെ ചരിത്രവും കൂടെ നമ്മുടെ മാധ്യമങ്ങള്‍ അന്വേഷിക്കേണ്‌ടതല്ലേ? എന്നാലല്ലേ വൃത്തം പൂര്‍ത്തിയാകൂ? ചിലപ്പോള്‍ ഒന്നുമില്ലായിരിക്കം, ചിലപ്പോള്‍ ചില പൂച്ചകള്‍ പാല്‌ കുടിക്കുന്നത്‌ ശ്രദ്ധിക്കേണ്‌ടിയിരിക്കുന്നു. അത്ര മാത്രം. അമേരിക്ക തെറ്റൊന്നും ചെയ്യില്ല എന്നുള്ള വിശ്വാസം നല്ലതാണ്‌. അങ്ങനെ തന്നെയാകട്ടെയെന്നാണ്‌ എന്റെയും പ്രാര്‌ത്ഥന. നമ്മുടെ പലരുടെയും ഓഫീസ്‌ ജീവിതം നോക്കിയാല്‍ അവിടുത്തെ വിവേചനം കാണാവുന്നതാണ്‌. പക്ഷേ ആ വിവേചനം ഒക്കെ നമ്മള്‍ സഹിക്കും, പക്ഷേ നമ്മുടെ സ്വന്തം സഹോദരന്മാരില്‍ നിന്ന്‌ ഒരു ചെറിയ വാക്കുപോലും നമ്മെ വളരെ വൃണപ്പെടുത്തും

നാടിന്റെ കുറവുകള്‍

നാട്ടില്‍ നിന്ന്‌ മാറി നിന്ന്‌ നാടിനെ നോക്കുമ്പോള്‍ കുറവുകള്‍ പലതാണ്‌. ഒരു പക്ഷെ അമേരിക്ക ഇസ്രായേലിനു കൊടുത്തതുപോലെ ഇന്ത്യയെ കരുതാന്‍ ആരെങ്കിലും ഉണ്‌ടായിരുന്നെങ്കില്‍, ഈ പല അപവാദങ്ങളും ഉണ്‌ടാകാതിരുന്നെങ്കില്‍ ഇന്ത്യ ഇന്ന്‌ ലോകത്തെ ഒന്നാമത്‌ രാഷ്ട്രം ആയി മാറിയേനേ. നമ്മളെ ഭിന്നിപ്പിക്കാന്‍ വളരെ എളുപ്പമാണ്‌. അതിന്റെ ഒന്നാമത്തെ കാരണം നമ്മുടെ വിവിധ ഭാഷകളാണ്‌. ആ തുറുപ്പു ചീട്ടില്‍ തന്നെയാണ്‌ പണ്‌ട്‌ മുതല്‍ നമ്മളെ തളച്ചിട്ടിരിക്കുന്നതും. അത്‌ നമുക്ക്‌ ഒഴിവാക്കാന്‍ പറ്റുന്ന ഒന്നല്ല. പക്ഷെ നമ്മുടെ ബലഹീനത എവിടെയാണെന്ന്‌ മനസ്സിലാക്കുന്നതിലാണ്‌ നമ്മുടെ വിജയം.

ഇന്ത്യയുടെ വികസനം ഇന്ന്‌ മെട്രോ സിറ്റികളില്‍ നിന്ന്‌ സാധാരണ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും മാറാന്‍ തുടങ്ങി, പക്ഷെ ഇന്ത്യയുടെ രാഷ്ട്രീയക്കാര്‍ മാത്രം മാറിയില്ല, ഇന്നും ഇന്ത്യയുടെ കുതിപ്പിന്‌ വിലങ്ങുതടി രാഷ്ട്രീയ രംഗത്ത്‌ വരാത്ത പരിവര്‍ത്തനങ്ങളാണ്‌. ഇതിന്‌ നാമെല്ലാവരും ഒരു കൈ കൊടുത്താലേ സാധ്യമാകുകയുള്ളൂ. എല്ലാത്തിനെയും കുറ്റം പറഞ്ഞതുകൊണ്‌ട്‌ മാത്രം പ്രത്യേകിച്ച്‌ മാറ്റമൊന്നും വരാന്‍ പോകുന്നില്ല. നമ്മളെ കരുതി നമ്മളാക്കിയ നാടിന്‌ ഒരു കൈ തിരിച്ച്‌ കൊടുക്കാനുള്ള സമയമാണ്‌. അത്‌ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്താകരുത്‌ മറിച്ച്‌ നന്മയുടെയും സമാധാനത്തിന്റെയും വിത്താകണം. സൂക്ഷ ബുദ്ധിയോടെ മുന്നില്‍ വരുന്ന വഞ്ചന തിരിച്ചറിയാന്‍ പറ്റണം. എല്ലാ കുത്തുകളും യോജിപ്പിക്കുംപോള്‍ കിട്ടുന്നത്‌ വളരെ വ്യത്യസ്‌തമായ ചിത്രമായിരിക്കും.

ലോകത്ത്‌ വളരെ കുറച്ച്‌ മാത്രം പേര്‍ക്കേ ജ്ഞാനം (wisdom) കൊടുത്തിട്ടുള്ളു, മറ്റു പലര്‍ക്കും അറിവ്‌ (knowledge) മാത്രമാണുള്ളത്‌. മലയാളിക്ക്‌ പലര്‍ക്കും ഇതില്‍ ആദ്യത്തേത്‌ അനവധിയായി കിട്ടിയിട്ടുണ്‌ട്‌. അത്‌ മനസ്സിലാക്കി നല്ല രീതിയില്‍ ഉപയോഗിക്കുക, അത്‌ മാത്രമേ ഈ ലോകത്തിന്‌ കൊടുത്തിട്ട്‌ പോകാനുള്ളൂ.

നമ്മള്‍ എല്ലാത്തിനെയും കണ്ണടച്ച്‌ പ്രതികരിക്കുന്നതോടൊപ്പം എങ്ങനെ ഒരു കൈ സഹായിക്കാം എന്നും കൂടെ ചിന്തിക്കണം . ഒരു പത്ത്‌ മിനിട്ട്‌ ഓരോ വിദേശ മലയാളിയും കൊടുക്കാന്‍ തയ്യാറായാല്‍ തീരാവുന്ന പ്രശ്‌നമേ നമ്മുടെ മുന്നിലുള്ളൂ. കുറവുകളെ പെരുപ്പിച്ചു കാണിക്കാം, എല്ലാ വകുപ്പിനെയും കുറ്റം പറയാം. അല്ലെങ്കില്‍ നമുക്കെല്ലാം ചേര്‍ന്ന്‌ തോളോട്‌ തോള്‍ ചേര്‍ന്നു ഒരു പുതിയ സംസ്‌കാരം ഉണ്‌ടാക്കിയെടുക്കാം. ചിലപ്പോള്‍ നിങ്ങളുടെ ഒരു വാക്കും പ്രവര്‍ത്തിയും ലോകത്തിന്റെ ഗതി തന്നേ മാറ്റാം. നമ്മുടെ വിഭിന്ന ചിന്താഗതികള്‍ മാത്രമാണ്‌ നമ്മേ നല്ലൊരു സംസ്‌കാരത്തിന്റെ ഉടമയക്കുന്നത്‌. അതിനെയെല്ലാം വെറുപ്പോടെ കാണാതെ അതിലെ നന്മ സ്വീകരിച്ച്‌ മുന്നോട്ട്‌ പോകുക.
ദേവയാനി സംഭവവും നയതന്ത്രരംഗത്തെ തന്ത്രങ്ങളും: (ചെറിയാന്‍ ജേക്കബ്‌)
Join WhatsApp News
Thomas 2013-12-31 10:37:35
Adhyam Malayalathil... Achayanu vere joli onnum ille.. Igane ezhuthi kootan... aarku vendi enthinu vendi ?? 

India has grown...  but comparing the living standards.. still the rock bottom... A country can't stand without financial stability. A portion of Indian wealth is coming from people working overseas. Indian people are smart and achieved many things.. but Don't compare a goat to an elephant. 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക