Image

ട്രെയിനനടിയില്‍പ്പെട്ട്‌ അമേരിക്കന്‍ സ്വദേശി മരിച്ചു

Published on 31 October, 2011
ട്രെയിനനടിയില്‍പ്പെട്ട്‌ അമേരിക്കന്‍ സ്വദേശി മരിച്ചു
പത്തനംതിട്ട: ട്രെയിനില്‍ നിന്ന്‌ ഇറങ്ങുന്നതിനിടയില്‍ ട്രെയിനനടിയില്‍പ്പെട്ട്‌ അമേരിക്കന്‍ സ്വദേശി മരിച്ചു. പത്തനംതിട്ട ആറന്മുള മാലക്കര ആനന്ദവാടി ആശ്രമത്തിലെ അന്തവാസിയും താത്‌കാലിക അധ്യാപകനുമായ കാസി ജോണ്‍ കാനയിന്‍ (52) ആണ്‌ മരിച്ചത്‌. ഭാര്യ അര്‍ജന്റീന സ്വദേശി സ്റ്റീബം (39) പരിക്കുകളോടെ രക്ഷപെട്ടു. ഇന്നലെ രാവിലെ എറണാകുളത്തേക്ക്‌ പോകുന്നതിനായി ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയ ഇരുവരും ട്രെയിന്‍ മാറി തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട്‌ എക്‌സ്‌പ്രസ്‌ ട്രെയിനില്‍ കയറുകയായിരുന്നു. തുടര്‍ന്ന്‌ ട്രെയിന്‍ മാറിയ വിവരം അറിഞ്ഞ ഇരുവരും ധൃതി പിടിച്ച്‌ പുറത്തേക്ക്‌ ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ ട്രെയിനടിയില്‍പ്പെടുകയായിരുന്നു. ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ തിങ്കളാഴ്‌ച രാവിലെ ഏഴു മണിക്കായിരുന്നു അപകടം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക