Image

യുവത്വത്തിനു എണ്ണതേച്ചുകുളി പ്രധാനം

Published on 29 December, 2013
യുവത്വത്തിനു എണ്ണതേച്ചുകുളി പ്രധാനം
യുവത്വം നിലനില്‍ക്കാന്‍ ദിവസേനയുള്ള എണ്ണതേച്ചുകുളി പ്രധാനം. ക്ഷീണം, വാതരോഗങ്ങള്‍ എന്നിവ ഇല്ലാതാക്കാന്‍ എണ്ണതേച്ചുകുളിക്കു സാധിക്കുന്നു. എണ്ണതേച്ചു ദേഹം മസാജു ചെയ്യുന്നതുകൊണ്‌ടു രക്തയോട്ടം വര്‍ധിക്കുകയും ഓജസ്‌ ഉണ്‌ടാവുകയും ചെയ്യുന്നു. കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്‌ച ശക്തിക്കും ഉന്മേഷം വര്‍ധിക്കുന്നതിനും ശരീരപുഷ്‌ടിക്കും നല്ല ഉറക്കത്തിനും നിത്യവും എണ്ണതേച്ചുകുളിക്കുന്നത്‌ സഹായകമാണ്‌. എണ്ണതേക്കുമ്പോള്‍ തലയിലും, കാതിലും, ഉള്ളംകാലിലും പ്രത്യേകിച്ചും തേയ്‌ക്കേണ്‌ടതാണ്‌. എണ്ണതേക്കുമ്പോള്‍ തലയിലും കാതിലും ഉള്ളംകാലിലും പ്രത്യേകിച്ചും തേയ്‌ക്കേണ്‌ടതാണ്‌.

ദിവസവും കുളിക്കുന്നതുകൊണ്‌ട്‌ വിശപ്പ്‌ ഉണ്‌ടാകുകയും, മനപ്രസാദം, ദീര്‍ഘായുസ്‌, ശരീരബലം വര്‍ധിക്കുക, ചൊറിച്ചില്‍, അഴുക്ക്‌, തളര്‍ച്ച, വിയര്‍പ്പ്‌, അലസത, ദാഹം, ഉഷ്‌ണം എന്നിവ ഇല്ലാതാകുകയും ചെയ്യുന്നതാണ്‌. കുളിക്കുന്നതു ബലത്തെ വര്‍ധിപ്പിക്കുന്നതാണ്‌, അതും ചൂടുവെള്ളം കൊണ്‌ടാണെങ്കില്‍ ഏറ്റവും ഉത്തമമാണ്‌. എന്നാല്‍, തലയില്‍ ചൂടുവെള്ളം ഉപയോഗിക്കുന്നതു കണ്ണിന്റെയും തലമുടിയുടെയും ആരോഗ്യത്തെ നശിപ്പിക്കും.

എന്നാല്‍ കഫം വര്‍ധിച്ചിരിക്കുന്നവരും ഛര്‍ദ്ദി, വയറിളക്കം, ദഹനക്കുറവ്‌ എന്നിവയുള്ളവരും എണ്ണതേച്ചുകുളിക്കാന്‍പാടില്ല.
യുവത്വത്തിനു എണ്ണതേച്ചുകുളി പ്രധാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക