Image

പിള്ളയെ മോചിപ്പിക്കുന്നത്‌ കോടതി വിധിയോടുള്ള അവഹേളനം: വിഎസ്‌

Published on 31 October, 2011
പിള്ളയെ മോചിപ്പിക്കുന്നത്‌ കോടതി വിധിയോടുള്ള അവഹേളനം: വിഎസ്‌
കൊച്ചി: ഇടമലയാര്‍ കേസില്‍ ജയിലിലായ ആര്‍. ബാലകൃഷ്‌ണ പിള്ളയെ മോചിപ്പിയ്‌ക്കാനുള്ള തീരുമാനം സുപ്രീംകോടതി വിധിയോടുളള അവഹേളനമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഈ നടപടി ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളപ്പിറവിയോടനുബന്ധിച്ച്‌ വിട്ടയക്കപ്പെടുന്ന 138 തടവുകാര്‍ക്കൊപ്പമാണ്‌ പിള്ളയേയും മോചിപ്പിക്കുക.

മൂന്നുമാസം തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്ക്‌ 15 ദിവസത്തെ ഇളവും ആറുമാസം തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്ക്‌ ഒരുമാസം ഇളവും നല്‍കാനാണ്‌ തീരുമാനം. ആറ്‌ മുതല്‍ ഒരുവര്‍ഷം വരെ ശിക്ഷയുള്ളവര്‍ക്ക്‌ രണ്ട്‌ മാസവും രണ്ട്‌ വരെ വര്‍ഷം തടവു ശിക്ഷ അനുഭവിക്കുന്നവര്‍ക്ക്‌ മൂന്നുമാസവും ഇളവ്‌ നല്‍കും. അഴിമതിക്കേസില്‍ ശിക്ഷപ്പെട്ടയാള്‍ക്ക്‌ ശിക്ഷ ഇളവ്‌ ലഭിക്കുന്നത്‌ ഇതാദ്യമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക