Image

പുതു വല (കവിത: ഷേബാലി)

Published on 26 December, 2013
പുതു വല (കവിത: ഷേബാലി)
വലയെറിഞ്ഞു
മത്സ്യത്തെപ്പിടിക്കുന്ന മനുഷ്യനെ
വലയെറിഞ്ഞു
മനുഷ്യനെപ്പിടിക്കുന്നോനാക്കി
മാനവരാശി തന്നുടയോന്‍
രക്ഷകന്‍.

ഇരു സഹസ്രാബ്‌ദങ്ങളെടുത്തു
പിന്നെ വലമുറിച്ചൊരു പുതു വല
തുന്നുവാന്‍
ഉടയോന്റെ വല മാറ്റി
പകരമീപ്പുതു വല നല്‍കാമെന്നാ
യന്ധകാര പ്രഭു
ആദിയില്‍ പറുദീസ്സയിലെത്തിയോന്‍
അന്തി ക്രിസ്‌തു.

പറുദീയാവര്‍ത്തിക്കുന്നൂ...
പുതിയോരാപ്പിള്‍ മനുഷ്യനു മുന്നില്‍....
കണ്ണു തുറപ്പിക്കാമെന്നു വീണ്ടും സര്‍പ്പവും.

പഴയ വലയെവിടെ?
പഴയതിന്റെ പ്രോക്താക്കളുമെവിടെ?
പഴയ തുരുത്തിയില്‍ പുതുവീഞ്ഞു നിറയ്‌ക്കുന്നോരും
പുതു തുരുത്തിയില്‍ പഴവീഞ്ഞു നിറയ്‌ക്കുന്നോരും
അന്തിയില്‍ ചന്തയില്‍ വില പേശി നില്‍ക്കുന്നു.

വയ്യേ വല്ലാത്ത ദിക്‌ഭ്രമം
വരാതിരിക്കില്ല രക്ഷകന്‍
വന്നു വീണ്ടും രക്ഷിക്കുവാന്‍!!

ഷേബാലി
പുതു വല (കവിത: ഷേബാലി)പുതു വല (കവിത: ഷേബാലി)
Join WhatsApp News
Thelma 2013-12-29 20:49:13
Valare nannaittundu. Be blessed. Congratulations.!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക