Image

പണപ്പെരുപ്പം ഉടന്‍ കുറയുമെന്ന് പ്രണാബ്‌

Published on 31 October, 2011
പണപ്പെരുപ്പം ഉടന്‍ കുറയുമെന്ന് പ്രണാബ്‌
ന്യൂഡല്‍ഹി: ഉത്പന്ന വിതരണത്തിലുള്ള പ്രശ്‌നങ്ങള്‍ നീങ്ങി തുടങ്ങിയതോടെ പണപ്പെരുപ്പം ഉടന്‍ കുറയുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പ്രണാബ് മുഖര്‍ജി. കാര്‍ഷിക ഉത്പന്നങ്ങളുടെ വിതരണത്തിലുണ്ടായിരുന്ന തടസ്സമാണ് പണപ്പെരുപ്പം ഉയരത്തില്‍ തുടരുന്നതിനുള്ള പ്രധാന കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികളെടുത്തു കഴിഞ്ഞു. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ തന്നെ പണപ്പെരുപ്പം കുറയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യ വിലപ്പെരുപ്പം ഉയരത്തില്‍ തുടരുന്നതാണ് പണപ്പെരുപ്പം കുറയാത്തതിനുള്ള പ്രധാന കാരണം. ഒക്ടോബര്‍ 15ന് അവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യ വിലപ്പെരുപ്പം 11.43 ശതമാനമായി ഉയര്‍ന്നിരുന്നു. പച്ചക്കറികളുടെയും പഴങ്ങളുടെയും വില വര്‍ധനയായിരുന്നു കാരണം. കഴിഞ്ഞ ആഴ്ച നടന്ന പണ-വായ്പാ നയ അവലോകനത്തില്‍ ആര്‍.ബി.ഐ പലിശ നിരക്കുകള്‍ കാല്‍ ശതമാനം വീതം ഉയര്‍ത്തുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക