Image

വോട്ടിന് കോഴ; ജാമ്യപേക്ഷയില്‍ പൊലീസ് നിലപാട് അറിയിക്കണം

Published on 31 October, 2011
വോട്ടിന് കോഴ; ജാമ്യപേക്ഷയില്‍ പൊലീസ് നിലപാട് അറിയിക്കണം

ന്യൂഡല്‍ഹി: വോട്ടിന് കോഴകേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ നിലപാട് നവംബര്‍ 14നകം അറിയിക്കണമെന്ന് ഡല്‍ഹി ഹൈകോടതി പൊലീസിനോട് ആവശ്യപ്പെട്ടു. സുധീന്ദ്ര കുല്‍ക്കര്‍ണി, ബി.ജെ.പി മുന്‍ എം.പിമാരായ ഫഗന്‍ കുലസ്തെ, മഹാവീര്‍ സിങ്ങ് ബഗോറ ബി.ജെ.പി പ്രവര്‍ത്തകനായ സുഹൈല്‍ ഹിന്ദുസ്ഥാനി എന്നിവരുടെ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് മേത്ത ഇക്കാര്യം അറിയിച്ചത്.

വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ  തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസിലെ മറ്റൊരു പ്രതിയായ അമര്‍സിങ്ങിന് ആരോഗ്യ സ്ഥിതി പരിഗണിച്ച് ഡല്‍ഹി ഹൈകോടതി ഉപാധികളോടെ  ജാമ്യം അനുവദിച്ചിരുന്നു.

ഒന്നാം യു.പി.എ സര്‍ക്കാര്‍ പാര്‍ലമെന്‍്റില്‍ വിശ്വാസ വോട്ടു തേടിയ സമയത്ത് എം.പിമാരെ പണം കൊടുത്തു സ്വാധീനിച്ചുവെന്നതാണ്  ഇവര്‍ക്കെതിരെയുള്ള കേസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക