Image

ടി.എം. ജേക്കബിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു

Published on 31 October, 2011
ടി.എം. ജേക്കബിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു
കൊച്ചി: മന്ത്രി ടി.എം. ജേക്കബിന്റെ മൃതദേഹം എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. വിലാപയാത്രയായി രാവിലെ 10.50നാണ് മൃതദേഹം ടൗണ്‍ഹാളിലെത്തിച്ചത്.

ധനമന്ത്രി കെ.എം. മാണിയടക്കമുള്ള നേതാക്കളും കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിലാപയാത്രയില്‍ പങ്കുകൊണ്ടു.

എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ നേതൃത്വത്തിലാണ് ടൗണ്‍ഹാളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. കൊച്ചി മേയര്‍ ടോണി ചമ്മിണി നഗരസഭയ്ക്കുവേണ്ടി പുഷ്പചക്രം അര്‍പ്പിച്ചു.

ആയിരങ്ങളാണ് അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാനായി ടൗണ്‍ഹാളില്‍ എത്തിയിരിക്കുന്നത്. ഉച്ചക്ക് ഒന്നരയോടെ മൃതദേഹം വിലാപയാത്രയായി പിറവം സെന്റ് ജോസഫ് സ്‌കൂളിലേക്ക് കൊണ്ടുപോകും. അവിടെ മൂന്നുമണി വരെ പൊതുദര്‍ശനത്തിന് വെച്ചശേഷം അഞ്ചുമണിയോടെ വീട്ടിലെത്തിക്കും.

ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് കാക്കൂര്‍ ആറ്റിന്‍കുന്ന് സെന്റ് മേരീസ് പള്ളിയില്‍ സംസ്‌കരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക