Image

വീല്‍ചെയറില്‍ നിന്നു വീണ് ജഗതിക്ക് തലയ്ക്ക് പരുക്ക്

Published on 26 December, 2013
വീല്‍ചെയറില്‍ നിന്നു വീണ് ജഗതിക്ക് തലയ്ക്ക് പരുക്ക്

കോട്ടയം: വീല്‍ച്ചെയറില്‍ നിന്നു വീണ് ജഗതി ശ്രീകുമാറിനു തലയ്ക്ക് പരിക്കേറ്റു. കോട്ടയം കാഞ്ഞിരപ്പിള്ളി തമ്പലക്കാട്ടെ ഭാര്യാസഹോദരന്റെ വീട്ടില്‍ വച്ചാണ് പരിക്കേറ്റത്. വ്യഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. തുടര്‍ന്ന് ജഗതിയെ കാഞ്ഞിരപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ അഞ്ചു സ്റ്റിച്ചുണ്‌ടെന്നാണ് വിവരം. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കുറച്ചു ദിവസങ്ങളായി ജഗതി ബന്ധു വീട്ടിലുണ്ടായിരുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ക്കെത്തിയതായിരുന്നു ജഗതിയും കുടുംബവും. കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വീല്‍ച്ചെയര്‍ തെന്നി സമീപത്തെ മേശയില്‍ ഇടിച്ചാണ് തലയ്ക്ക് പരിക്കേറ്റത്. 2012 മാര്‍ച്ച് 10ന് കോഴിക്കോട് വച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി ചികിത്സയിലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക