Image

ഇപ്പോഴുള്ള ഇമേജില്‍ സംതൃപ്‌ത; മേക്കോവറിനു താത്‌പര്യമില്ല: സനുഷ

Published on 26 December, 2013
ഇപ്പോഴുള്ള ഇമേജില്‍ സംതൃപ്‌ത; മേക്കോവറിനു താത്‌പര്യമില്ല: സനുഷ
തനിക്ക്‌ ഇപ്പോഴുള്ള ഇമേജില്‍ താന്‍ സംതൃപ്‌തയാണെന്നും പെട്ടന്ന്‌ മേക്കോവര്‍ ചെയ്‌ത്‌ മുന്‍നിരയിലെത്താന്‍ താത്‌പര്യമില്ലെന്നും ടീനേജ്‌ താരം സനുഷ പറയുന്നു.

മലയാളികള്‍ എന്നെ സ്വന്തം മകളെ പോലെയാണ്‌ കാണുന്നത്‌. പെട്ടന്ന്‌ മേക്കോവര്‍ ചെയ്‌ത്‌ വന്ന്‌ അവര്‍ക്കിടയിലുള്ള ഇംപ്രഷന്‍ മാറ്റിക്കളയാന്‍ താനാഗ്രഹിക്കുന്നില്ല. ഇപ്പോഴുള്ള ഈ വേഷത്തില്‍ താന്‍ വളരെ തൃപ്‌തയാണെന്നും സനുഷ കൂട്ടിച്ചേര്‍ത്തു.

നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ പഠനത്തിനാണ്‌ മുന്‍തൂക്കം നല്‍കുന്നതെന്നും സനുഷ വ്യക്തമാക്കി. തനിക്ക്‌ അഭിനയ സാധ്യതയുള്ള ചിത്രങ്ങളില്‍ മാത്രമെ അഭിനയിക്കുകയുള്ളൂ എന്നും സനുഷ പറഞ്ഞു.

ബാലതാരമായാണ്‌ സനുഷ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്‌. കാഴ്‌ച, മീശാമാധവന്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായിരുന്നു. തമിഴില്‍ ഒന്ന്‌ രണ്ട്‌ ചിത്രങ്ങളില്‍ നായികയായി വേഷമിട്ടതിന്‌ ശേഷം മലയാളത്തില്‍ ദിലീപിന്റെ നായികയായി മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചു. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രമാണ്‌ സനുഷയുടേതായി ഒടുവില്‍ റിലീസായത്‌.
ഇപ്പോഴുള്ള ഇമേജില്‍ സംതൃപ്‌ത; മേക്കോവറിനു താത്‌പര്യമില്ല: സനുഷഇപ്പോഴുള്ള ഇമേജില്‍ സംതൃപ്‌ത; മേക്കോവറിനു താത്‌പര്യമില്ല: സനുഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക