Image

ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

Published on 31 October, 2011
 ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: മന്ത്രി ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഓദ്യോഗിക നടപടിക്രമങ്ങളും വേണ്ടെന്നുവെച്ചു. ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ച നിയമസഭാമാര്‍ച്ച് ഡി.വൈ.എഫ്.ഐ മാറ്റിവെച്ചു. എറണാകുളം ജില്ലയില്‍ ഇന്നും സംസ്ഥാനമൊട്ടാകെ നാളെയും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മൃതദേഹം ഒരുമണി വരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് മൂന്നുമുതല്‍ പിറവം സെന്റ് ജോസഫ് സ്‌കൂളിലും അഞ്ചുമണി മുതല്‍ പിറവത്തെ വസതിയിലും പൊതുദര്‍ശനത്തിന് വെക്കും.

ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് കാക്കൂര്‍ ആറ്റിന്‍കുന്ന് സെന്റ് മേരീസ് പള്ളിയില്‍ സംസ്‌കകരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക