Image

ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അനുശോചിച്ചു.

അരവിന്ദാക്ഷന്‍ Published on 31 October, 2011
ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അനുശോചിച്ചു.
ന്യൂയോര്‍ക്ക്: കഴിഞ്ഞ മുപ്പത് വര്‍ഷക്കാലത്ത് കേരള നിയമസഭയില്‍ മികച്ച സാമാജികനായും മന്ത്രിയായും കേരളത്തിന്റെ പൊതു താല്പര്യങ്ങളും മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചിരുന്ന ശ്രീ.ടി.എം.ജേക്കബിന്റെ നിര്യാണത്തില്‍ അമേരിക്കയിലെ ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പ്രസിഡന്റ് കളത്തില്‍ വര്‍ഗ്ഗീസ് അനുശോചനം രേഖപ്പെടുത്തി.

കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഭരണതലത്തില്‍ ജനസേവനം ഉറപ്പാക്കിയ അപൂര്‍വ്വം നേതാക്കളില്‍ ഒരാളായിരുന്നു ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ആയ ശ്രീ. ടി.എം. ജേക്കബ് എന്ന് കളത്തില്‍ വര്‍ഗ്ഗീസ് ന്യൂയോര്‍ക്കില്‍ പ്രസ്ഥാവിച്ചു.
ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അനുശോചിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക