Image

ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചിച്ചു.

ഷാജി രാമപുരം Published on 31 October, 2011
ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചിച്ചു.
ഡാളസ്: കേരളത്തിന്റെ മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും, ജലസേചന വകുപ്പ് മന്ത്രിയും ഇപ്പോഴത്തെ കേരളത്തിന്റെ ഭക്ഷ്യ സിവില്‍ സപ്ലെസ് മന്ത്രിയും കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗത്തിന്റെ ചെയര്‍മാനും യു.ഡി.എഫ് മുന്നണിയുടെ കരുത്തുറ്റ നേതാവുമായിരുന്ന ബഹു : ശ്രീ.ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക അഗാധമായ ദു:ഖം രേഖപ്പെടുത്തി.

നാഷണല്‍ പ്രസിഡന്റ് ശ്രീ. ജെയ്ബു കുളങ്ങരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ശ്രീ.പി.സി. മാത്യൂ അനുശോചന പ്രമേയം അവതരിപ്പിച്ചു.

കേരളാ വിദ്യാര്‍ത്ഥി കോണ്‍ഗ്രസിനും യൂത്ത്ഫ്രങ്ങിനും അദ്ദേഹം നല്‍കിയ അജൈവമായ നേതൃത്വം കമ്മിറ്റി സ്‌നേഹ ബഹുമാനപൂര്‍വ്വം അനുസ്മരിച്ചു. കേരള സംസ്ഥാനത്തിന് വിദ്യാഭ്യാസരംഗത്തും ജലസേചന വകുപ്പിനും താന്‍ കൈകാര്യം ചെയ്ത മറ്റു വകുപ്പുകളിലും തന്റെ ഭരണസാമര്‍ത്ഥ്യം കൊണ്ട് ഉണ്ടാക്കിക്കൊടുത്ത നേട്ടങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് യോഗം വിലയിരുത്തി. ബഹു: മന്ത്രിയുടെ വേര്‍പ്പാട് കേരളത്തിനു തന്നെ തീരാനഷ്ടമാണെന്ന് പ്രമേയത്തില്‍ എടുത്തു പറയുന്നു. ദു:ഖിതരായിരിക്കുന്ന കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അനുശോചനം അറിയിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തിയും നേരുകയുണ്ടായി.

അഡ്വവൈസറി ബോര്‍ഡ് ചെയര്‍മാന്‍ സഖറിയാ കരുവേലി(ന്യൂയോര്‍ക്ക്) നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ മാത്തുകുട്ടി ആലുംപറമ്പില്‍ (ന്യൂയോര്‍ക്ക്) ജന:സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോസ് ചാപ്പിക്കാടന്‍ (ഡിട്രോയിറ്റ്), നാഷണല്‍ സെക്രട്ടറി സണ്ണി കാരിക്കല്‍ (ഹൂസ്റ്റണ്‍ ), തോമസ് ഏബ്രഹാം(ഡാളസ്), ഫ്രാന്‍സിസ് കിഴക്കേക്കൂറ്റ് (യു.ഡി.എഫ് കണ്‍വീനര്‍ ചിക്കാഗോ), ഫിലിപ്പ് മഠത്തില്‍ , സോജന്‍ അഗസ്റ്റിന്‍ , സണ്ണിവള്ളിക്കുളം, ബാബു പടവത്തില്‍ , തോമസ് സാമുവേല്‍ (കുഞ്ഞ്), സിബി പറേക്കാട്ട്, അനൂപ് ഹൂസ്റ്റണ്‍ , ഷാജി രാമപുരം, വര്‍ഗീസ് കോയിപ്പുറം, ജോര്‍ജ്ജ് തോട്ടപ്പുറം മുതലായവര്‍ അനുശോചന പ്രസംഗങ്ങള്‍ നടത്തി. കേരളം കണ്ടതില്‍ വച്ച് കഴിവുറ്റ വാഗ്മിയും നിയമസഭാ സാമാജികനും സമര്‍ത്ഥനായ ഭരണാധികാരിയുമായിരുന്ന ബഹുമാനപ്പെട്ട മന്ത്രിയെന്ന് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍ സി. വര്‍ഗീസും ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഫ്രാന്‍സിസ് ചെറുകരയും തങ്ങളുടെ പ്രസംഗത്തില്‍ പറഞ്ഞു.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ രൂപം കൊടുത്തിട്ടുള്ള ചാപ്റ്ററുകള്‍ തങ്ങളുടെ യോഗം വിളിച്ചുകൂട്ടി അനുശോചനം രേഖപ്പെടുത്തുവാനും തീരുമാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക