Image

എന്‍ഡോസള്‍ഫാന്‍: കേരളത്തിന് തിരിച്ചടി

Published on 04 June, 2011
എന്‍ഡോസള്‍ഫാന്‍: കേരളത്തിന് തിരിച്ചടി
ന്യൂഡല്‍ഹി: മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന് 21 രാജ്യങ്ങള്‍ അറിയിച്ചു. ഇന്ന് കേന്ദ്ര കൃഷി മന്ത്രാലയം വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കേരളമൊഴികെയുള്ള 21 രാജ്യങ്ങള്‍ എന്‍ഫോസള്‍ഫാന്‍ അനുകൂല നിലപാട് സ്വീകരിച്ചത്. ഏറ്റവും ചെലവു കുറഞ്ഞതും ഉപദ്രവകരമല്ലാത്തതുമായ കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍ എന്ന് കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങള്‍ കൃഷിമന്ത്രാലയത്തെ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും വിവിധ സംസ്ഥാനങ്ങള്‍ വ്യക്തമാക്കി. കാസര്‍കോട്ടെ ജനങ്ങളുടെ ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍ഫോസള്‍ഫാന്‍ നിരോധിക്കണമെന്ന് കേരളം ശക്തിയായി ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക